- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് കണ്ടത് എട്ട് ലക്ഷത്തോളം ആളുകൾ; യൂട്യൂബ് കീഴടക്കി ആദം ജോണിലെ പ്രണയഗാനം; പൃഥിരാജും ഭാവനയും ബാംഗാളി നടി മിസ്തിയും ഒന്നിച്ചെത്തുന്ന ഗാനം കാണാം
പൃഥ്വിരാജിന്റെ റിലിസിനൊരുങ്ങുന്ന ചിത്രം ആദം ജോണിലെ വീഡിയോ സോംഗ് പുറത്ത് വന്ന് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് കീഴടക്കിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് പ്രണയഗാനം കണ്ടവരുടെ എണ്ണം എട്ട് ലക്ഷത്തിലധികമായി. അടുത്ത കാലത്ത് ഇറങ്ങിയതൽ വെച്ച് മികച്ച പ്രണയഗാനമാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയും പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. ശവസംസ്‌കാരത്തിന് പള്ളിയിൽ എത്തിയ എമി എന്ന പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുന്നതുമാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിനു വി എബ്രാഹം സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് ആദം ജോൺ. പാട്ട് ഹി്റ്റായ സന്തോഷം പങ്കുവെച്ച് പൃഥിരാജ് തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കി ലൂടെയാണ് താരം ചിത്രത്തിലെ പാട്ടിന് കിട്ടിയ അംഗീകാരത്തെ കുറിച്ച് പറഞ്ഞിരുന്നത്. ചിത്രം ഓഗസ്റ്റ് 31 ന് ഓണത്തിന് മുമ്പ് തന്നെ തിയറ്ററുകളിൽ എത്തും.
പൃഥ്വിരാജിന്റെ റിലിസിനൊരുങ്ങുന്ന ചിത്രം ആദം ജോണിലെ വീഡിയോ സോംഗ് പുറത്ത് വന്ന് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് കീഴടക്കിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് പ്രണയഗാനം കണ്ടവരുടെ എണ്ണം എട്ട് ലക്ഷത്തിലധികമായി.
അടുത്ത കാലത്ത് ഇറങ്ങിയതൽ വെച്ച് മികച്ച പ്രണയഗാനമാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയും പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. ശവസംസ്‌കാരത്തിന് പള്ളിയിൽ എത്തിയ എമി എന്ന പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുന്നതുമാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജിനു വി എബ്രാഹം സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് ആദം ജോൺ. പാട്ട് ഹി്റ്റായ സന്തോഷം പങ്കുവെച്ച് പൃഥിരാജ് തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കി ലൂടെയാണ് താരം ചിത്രത്തിലെ പാട്ടിന് കിട്ടിയ അംഗീകാരത്തെ കുറിച്ച് പറഞ്ഞിരുന്നത്. ചിത്രം ഓഗസ്റ്റ് 31 ന് ഓണത്തിന് മുമ്പ് തന്നെ തിയറ്ററുകളിൽ എത്തും.