- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെ ഭയന്ന് രണ്ട് തവണ മാറ്റിവച്ചു; ഒടുവിൽ ആദം സാംപയ്ക്ക് പ്രണയസാഫല്യം; ഹാറ്റി ലെ പാൽമറയെ മിന്നു ചാർത്തി ഓസ്‌ട്രേലിയൻ താരം; 'രഹസ്യമാക്കിയ' വിവാഹത്തിന്റെ ചിത്രം പങ്കുവച്ച് വിവാഹ വസ്ത്രം തയാറാക്കിയ കമ്പനി
മെൽബൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപയ്ക്ക് തന്റെ വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നത് രണ്ട് തവണ. മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ഒക്കെ മറികടന്ന് ഒടുവിൽ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ആദം സാപയും ഹാറ്റി ലെ പാൽമറയും. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണു നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം തീരുമാനിച്ചുറപ്പിച്ച വിവാഹം കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം വിവാഹിതനായ കാര്യം ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിലൊന്നും ആരാധകർക്കായി പങ്കുവച്ചിട്ടില്ല. വിവാഹ വസ്ത്രം തയാറാക്കിയ കേറ്റ് വില്ല എന്ന സ്ഥാപനമാണു ദമ്പതികളുടെ ചിത്രം പുറത്തുവിട്ടത്. ഇതോടെയാണ് താരം വിവാഹിതനായ കാര്യം ആരാധകർ അറിഞ്ഞത്.
ലെഗ് സ്പിന്നറായ സാംപ ഓസ്‌ട്രേലിയയ്ക്കായി വെസ്റ്റിൻഡീസിനെതിരെയാണ് ഇനി കളിക്കാനിറങ്ങുക. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിൻഡീസ് പര്യടനത്തിൽ കളിക്കുക.
ജൂലൈ ഒൻപതിനാണ് പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 മത്സരങ്ങളെല്ലാം ഡാരൻ സമി നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ജൂലൈ 20ന് ബ്രിഡ്ജ്ടൗണിലും നടക്കും.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രോഗവ്യാപനത്തിന് ഇടയാക്കിയതോടെ ഐ.പി.എല്ലിൽനിന്ന് പിന്മാറിയ സാംപ ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഏറ്റവും ദുർബലമായ ബയോ ബബിൾ സംവിധാനമാണ് ഐ.പി.എല്ലിലേതെന്ന് ആർ.സി.ബിയുടെ താരം കൂടിയായ സാംപ വിമർശനം ഉന്നയിച്ചിരുന്നു .
സ്പോർട്സ് ഡെസ്ക്