മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിലും കോളടിച്ചത് അദാനി തന്നെ; മോദി മുൻകൈയെടുത്തപ്പോൾ അദാനി ഗ്രൂപ്പ് ഒപ്പിച്ചത് 42,000 കോടിയുടെ ഖനന ഇടപാട്; 6000 കോടി എസ്ബിഐ നൽകും
സിഡ്നി: ഉറ്റ സുഹൃത്തും സഹായിയുമായ ഗൗതം അദാനിക്കുവേണ്ടി എന്തു ഇടപാടിനും കൂട്ടുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തെളിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന ഓസ്ട്രേലിയൻ സന്ദർശനത്തിലും മോദി കൈകയച്ച് സഹായിച്ചത് അദാനിയെത്തന്നെ. പടിഞ്ഞാറൻ ക്വീൻസ്ലൻഡിലെ ക്ലെർമണ്ടിൽ ഖനനം നടത്താനുള്ള 42,000 കോടി രൂപയുടെ ഇടപാടിനാണ് അദാനി
- Share
- Tweet
- Telegram
- LinkedIniiiii
സിഡ്നി: ഉറ്റ സുഹൃത്തും സഹായിയുമായ ഗൗതം അദാനിക്കുവേണ്ടി എന്തു ഇടപാടിനും കൂട്ടുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തെളിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന ഓസ്ട്രേലിയൻ സന്ദർശനത്തിലും മോദി കൈകയച്ച് സഹായിച്ചത് അദാനിയെത്തന്നെ. പടിഞ്ഞാറൻ ക്വീൻസ്ലൻഡിലെ ക്ലെർമണ്ടിൽ ഖനനം നടത്താനുള്ള 42,000 കോടി രൂപയുടെ ഇടപാടിനാണ് അദാനി ഗ്രൂപ്പ് ഒപ്പുവച്ചത്. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ സ്ഥാപനമായ അദാനി മൈനിങ്ങാണ് കരാറിൽ ഒപ്പുവച്ചത്.
ഇതുകൊണ്ടും തീർന്നില്ല. ഈ പദ്ധതിക്കുവേണ്ടി എസ്ബിഐ ആറായിരം കോടിയിലേറെ രൂപ വായ്പയായും അദാനി മൈനിങ്ങിന് നൽകും. വിദേശത്ത് നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടി ഇന്ത്യയിലെ ഒരു ബാങ്ക് നൽകുന്ന ഏറ്റവും വലിയ വായ്പയാണ് ഇത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ എസ്ബിഐയും ഗൗതം അദാനിയും ഒപ്പുവച്ചു.
വിവിധ ബാങ്കുകളിൽനിന്നായി ഇതിനകം 65,000 കോടിയോളം രൂപ അദാനി ഗ്രൂപ്പ് പല പദ്ധതികളിലായി വായ്പയെടുത്തിട്ടുണ്ട്. പല കമ്പനികളും വായ്പ തിരിച്ചടവിൽ വൻതോതിലുള്ള വീഴ്ചവരുത്തുന്നതായി ബാങ്കുകൾ പരാതിപ്പെടുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന് ആറായിരം കോടി രൂപ എസ്ബിഐ നൽകുന്നത. വായ്പ പ്രഖ്യാപിച്ചതോടെ, എസ്ബിഐയുടെ ഓഹരികളിൽ കുതിച്ചുകയറ്റമുണ്ടായതും ശ്രദ്ധേയമാണ്. 5.44 ശതമാനം ഉയർന്ന ഓഹരി വില 2940.15 രൂപയായി ഉയർന്നു. അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 1.44 ശതമാനം ഉയർന്ന് 495.70 രൂപയായി.
ജി20 ഉച്ചകോടിക്കുള്ള പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പമാണ് ഗൗതം അദാനിയും ഓസ്ട്രേലിയയിലെത്തിയത്. ക്വീൻസ്ലൻഡ് സന്ദർശനത്തിനിടെ മോദി മുൻകൈയെടുത്താണ് 42,000 കോടിയുടെ ഖനന ഇടപാട് അദാനി ഗ്രൂപ്പിന് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്ലെർമണ്ടിലെ കാർമിച്ചൽ മൈൻ വികസന പദ്ധതിയിൽ ഏറ്റവും നിർണായകമായ ചുവടുവെയ്പ്പായാണ് എസ്ബിഐ വായ്പയെ കാണുന്നതെന്ന് ഗൗതം അദാനി പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ 49.584 കോടി രൂപയും ഹ്രസ്വ കാലാവധിയിൽ 15,394 കോടി രൂപയുമാണ് അദാനി എന്റർപ്രൈസസ് വായ്പ നേടിയിട്ടുള്ളത്. സെപ്റ്റംബറിൽ അവസാനിച്ച പാദവാർഷിക കണക്കനുസരിച്ച് 3328 കോടി രൂപയാണ് കമ്പനിയുടെ ആദായം. 218 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തതതായി അദാനി എന്റർപ്രൈസസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.