കേരള മുസ്ലീങ്ങളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ വിശദീകരിക്കാനായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി ഇന്ന് 8 മണിക്ക് പാക്കിസ്ഥാൻ ക്ലബ്ബിൽ ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു.

ഈ പരിപാടിയിൽ പ്രമുഖ പണ്ഡിതനും സമസ്തയുടെ കീഴ്ഘടകമായ സുന്നീ യുവജനസംഘം (എസ്വൈഎസ്) സെക്രട്ടറിയുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സുലൈമാൻ ദാരിമി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.

പ്രസ്തുത പരിപാടിയിൽ 36 വർഷത്തെ ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സമസ്ത ബഹ്‌റൈൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റുമായ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്കുള്ള യാത്രയയപ്പും നടക്കും.

പത്രസമ്മേളനത്തിൽ മുസ്തഫ കളത്തിൽ, സെയ്ഫ് അലവി മുസലിയാർ, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, ഷറഫുദ്ദീൻ മാരായമംഗലം, വി.കെ കുഞ്ഞബ്ദുള്ള ഹാജി, ഉബൈദുള്ള റെഹ്മാനി, ഉമർ ഉൽ ഫറൂക്ക് എന്നിവർ പങ്കെടുത്തു