കൊച്ചി: ഹാപ്പി വെഡ്ഡിങ്‌സിനും, ചങ്ക്‌സിനും ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പാട്ട് പുറത്തിറങ്ങി, പഴയ കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടായ മാണിക്യ മലരായ പൂവിയെ റീമേക്ക് ചെയ്ത് അവതരിപ്പിക്കുകയാണ് ഇവിടെ.

ഷാൻ റഹ്മാൻ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ പി.എം.എ ജബ്ബാറിന്റെതാണ്.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാലക്കുഴിയാണ് അഡാറ് ലവ് നിർമ്മിക്കുന്നത്.സാരംഗ് ജയപ്രകാശ്, ലിജോ പനാടൻ എന്നിവരാണ് അഡാറ് ലവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശൂരിലും ഊട്ടിയിലുമായിട്ടു ചിത്രീകരിക്കുന്ന സിനിമയിൽ നർമ്മത്തിന്റെയും, പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ കഥയാണ് അവതരിപ്പിക്കുന്നത്.