കൊച്ചി: ആടിന്റെ മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കിൽ അത് ത്രി ഡിയിലായിരിക്കുമെന്ന് റിപ്പോർട്ട്. ആട് 2 വൻ വിജയമായതിനെ തുടർന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചന തുടങ്ങിയത്.

ഒരു അഭിമുഖത്തിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാം ഭാഗമെത്തുന്നത് ത്രീഡിയിലാണെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലാദ്യമായാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നത്.

എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രം വൻവിജയമാണ് നേടിയത്. ജയസൂര്യയുടെ കഥാപാത്രത്തെ യുവജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും നിർമ്മാതാവ് പറഞ്ഞു.