- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ താരമാക്കിയ ഷാജിപാപ്പനും കൂട്ടരും തീയേറ്റർ ഇളക്കി മറിക്കുന്നു; സാമാന്യബുദ്ധി പോക്കറ്റിൽവെച്ച് കയറിയാൽ ആട് 2 നിങ്ങളെ ചിരിപ്പിക്കും;
മലയാളികൾക്ക് അത്രയൊന്നും പിടിയില്ലാത്ത പരിപാടിയാണ് സ്പൂഫിങ്ങ് എന്ന സുകുമാരകല. അതുകൊണ്ടുതന്നെ തീക്കളിയാണ് ശരിക്കും ഇവിടെ ഒരു സ്പൂഫ് ചിത്രമെന്ന് പറയുന്നത്. ടമാർ പഠാർ, മസാല റിപ്പബ്‌ളിക്ക്, ഡബിൾ ബാരൽ പോലുള്ള ഇത്തരം പരീക്ഷണ സിനിമകൾക്കുണ്ടായ ബോക്‌സോഫീസ് അനുഭവം ഓർക്കുന്ന ഒരാളും 'ആട് 2'പോലുള്ള ഒരു പടത്തിന് പണം മുടക്കില്ല. പക്ഷേ അവിടെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും, നിർമ്മാതാവ് വിജയ്ബാബുവിന്റെയും ആത്മവിശ്വാസത്തിന് കൈയടി കൊടുക്കേണ്ടത്. ചിത്രം ഇറങ്ങും മുമ്പ് ഇരുവരും പറഞ്ഞിരുന്നു, നിങ്ങളുടെ യുക്തിയൊക്കെ വീട്ടിൽവെച്ച് കാണേണ്ട, ഒരു കോമിക്ക് ബുക്ക് വായിച്ചുപോകുന്നതുപോലുള്ള കാരിക്കേച്ചർ സിനിമയാണിതെന്ന്. ഒരു കോമിക്ക് പുസ്തകത്തെ നിങ്ങൾക്ക് ലോജിക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാവില്ല. ഡിങ്കൻ വെറുമൊരും എലിക്കുട്ടിമാത്രമാണെന്നും അത് എങ്ങനെ ശക്തരിൽ ശക്തനാവുന്നും, കബീഷ് എന്ന കുരങ്ങന്റെ വാലുനീളുന്നത് അശാസ്ത്രീയമാണെന്നുമൊക്കെ ലേഖനിക്കാൻ ആരും തയാറാവില്ലല്ലോ. ( ഡിങ്കോയിസ്റ്റുകളുടെ മതവ്രകാരം വ്രണ
മലയാളികൾക്ക് അത്രയൊന്നും പിടിയില്ലാത്ത പരിപാടിയാണ് സ്പൂഫിങ്ങ് എന്ന സുകുമാരകല. അതുകൊണ്ടുതന്നെ തീക്കളിയാണ് ശരിക്കും ഇവിടെ ഒരു സ്പൂഫ് ചിത്രമെന്ന് പറയുന്നത്. ടമാർ പഠാർ, മസാല റിപ്പബ്‌ളിക്ക്, ഡബിൾ ബാരൽ പോലുള്ള ഇത്തരം പരീക്ഷണ സിനിമകൾക്കുണ്ടായ ബോക്‌സോഫീസ് അനുഭവം ഓർക്കുന്ന ഒരാളും 'ആട് 2'പോലുള്ള ഒരു പടത്തിന് പണം മുടക്കില്ല.
പക്ഷേ അവിടെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും, നിർമ്മാതാവ് വിജയ്ബാബുവിന്റെയും ആത്മവിശ്വാസത്തിന് കൈയടി കൊടുക്കേണ്ടത്. ചിത്രം ഇറങ്ങും മുമ്പ് ഇരുവരും പറഞ്ഞിരുന്നു, നിങ്ങളുടെ യുക്തിയൊക്കെ വീട്ടിൽവെച്ച് കാണേണ്ട, ഒരു കോമിക്ക് ബുക്ക് വായിച്ചുപോകുന്നതുപോലുള്ള കാരിക്കേച്ചർ സിനിമയാണിതെന്ന്. ഒരു കോമിക്ക് പുസ്തകത്തെ നിങ്ങൾക്ക് ലോജിക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാവില്ല.
ഡിങ്കൻ വെറുമൊരും എലിക്കുട്ടിമാത്രമാണെന്നും അത് എങ്ങനെ ശക്തരിൽ ശക്തനാവുന്നും, കബീഷ് എന്ന കുരങ്ങന്റെ വാലുനീളുന്നത് അശാസ്ത്രീയമാണെന്നുമൊക്കെ ലേഖനിക്കാൻ ആരും തയാറാവില്ലല്ലോ. ( ഡിങ്കോയിസ്റ്റുകളുടെ മതവ്രകാരം വ്രണപ്പെടാതിരിക്കട്ടെ!) അതുപോലെ ആസ്വദിക്കാവുന്ന ഒരു പടമാണിത്. എത്ര ഗൗരവം നടിച്ചാലും നമ്മുടെ എല്ലാവരിലുമുള്ള കുട്ടിയെ ഈ പടം തട്ടിയുണർത്തുന്നു.പലപ്പോഴും പൊട്ടിച്ചിരി സമ്മാനിക്കുന്നു.