- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ വില്ലകളിൽ പ്രവർത്തിച്ചിരുന്ന സ്കൂളുകളെല്ലാം അടച്ചുപൂട്ടി; വിദ്യാർത്ഥികൾക്ക് പുതിയ സ്‌കൂളുകളിൽ പ്രവേശനം ഉറപ്പ്; പുതിയ അധ്യയനവർഷം തുറക്കുന്നത് പത്തോളം സ്‌കൂളുകൾ
കുറഞ്ഞ വരുമാനക്കാരായ ആളുകൾ മക്കളെ പഠിപ്പിക്കാൻ അയച്ചിരുന്ന അബുദബിയിലെ വില്ലാ സ്‌കൂളുകൾ എല്ലാം അടച്ച് പൂട്ടി. വില്ല സ്‌കൂളുകളിൽ പഠിച്ചിരുന്ന 46,000ഓളം വിദ്യാർത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ 72 ഓളം വില്ല സ്‌കൂളുകളാണ് ഇതുവരെ അടച്ച് പൂട്ടിയത്. ഏറ്റവും അവസാനത്തെ വില്ല സ്‌കൂൾ രണ്ടാഴ്ച മുമ്പ് പൂട്ടിയതായി അഡെക
കുറഞ്ഞ വരുമാനക്കാരായ ആളുകൾ മക്കളെ പഠിപ്പിക്കാൻ അയച്ചിരുന്ന അബുദബിയിലെ വില്ലാ സ്‌കൂളുകൾ എല്ലാം അടച്ച് പൂട്ടി. വില്ല സ്‌കൂളുകളിൽ പഠിച്ചിരുന്ന 46,000ഓളം വിദ്യാർത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ 72 ഓളം വില്ല സ്‌കൂളുകളാണ് ഇതുവരെ അടച്ച് പൂട്ടിയത്. ഏറ്റവും അവസാനത്തെ വില്ല സ്‌കൂൾ രണ്ടാഴ്ച മുമ്പ് പൂട്ടിയതായി അഡെക് ഡയറക്ടർ ജനറൽ ഡോ. അമൽ അൽ ഖുബൈസി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സാഹചര്യങ്ങളും സ്ഥലസൗകര്യവും ഇല്ലാത്തതിനാലാണ് വില്ല സ്‌കൂളുകൾ പൂട്ടാൻ അഡെക് തീരുമാനമെടുത്തത്. താരതമ്യേന ഫീസ് കുറവായതിനാലാണ് കുറഞ്ഞ വരുമാനക്കാരായ ആളുകൾ മക്കളെ പഠിപ്പിക്കാൻ വില്ല സ്‌കൂളുകളെ ആശ്രയിച്ചിരുന്നത്. ഇന്ത്യൻ, അമേരിക്കൻ, ബ്രിട്ടീഷ്, യു.എ.ഇാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്നവയായിരുന്നു വില്ല സ്‌കൂളുകൾ.
എന്നാൽ പുതുതായി പ്രവേശനം നേടുന്ന വി്ല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. വില്ല സ്‌കൂളുകളെ അപേക്ഷിച്ച് 20 ശതമാനം അധികം ഫീസ് മാത്രമേ പുതിയ സ്‌കൂളുകളിൽ ചേരുമ്പോൾ ഈടാക്കാവൂ. അടുത്ത മൂന്നുവർഷം വരെ പ്രതിവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാം. അടുത്ത അധ്യയന വർഷത്തോടെ എല്ലാ വില്ല സ്‌കൂൾ വിദ്യാർത്ഥികൾക്കും പുതിയ സ്‌കൂളുകളിൽ ചേർന്ന് പഠിക്കാൻ സാധിക്കുമെന്ന് ഡോ. അമൽ അറിയിച്ചു.
കൂടാതെ വരുന്ന അധ്യയന വർഷം അബുദാബിയിൽ പത്ത് പുതിയ സ്‌കൂളുകൾ കൂടി തുറക്കും. ഇതോടെ 2016-17 അധ്യയന വർഷം 12000 വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം ലഭിക്കും. പുതുതായി തുറക്കുന്ന സ്‌കൂളുകളിൽ ഫീസ് 25000 ദിർഹത്തിനും 35000 ദിർഹത്തിനും ഇടയിലായിരിക്കും. വ്യത്യസ്ത പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളായിരിക്കും തുറക്കുക എന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ അധ്യയന വർഷം പതിനൊന്ന് സ്‌കൂളുകൾ പുതുതായി തുറന്നിരുന്നു. ഇതിന് പുറമെയാണ് പത്തെണ്ണം കൂടി അടുത്ത വർഷം തുറക്കുന്നത്. നിലവിൽ 20000 കുട്ടികൾക്കുകൂടി പ്രവേശനം ലഭിച്ചിരുന്നു.