- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയെ ഒരിക്കൽ കണ്ടാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് എഡിജിപി ഹേമചന്ദ്രൻ; രൂപഭംഗിയും വാക്‌സാമർത്ഥ്യവും വസ്ത്രധാരണവും മറക്കാൻ വയ്യെന്ന ജിക്കുമോന്റെ മൊഴികൾ ശരിവച്ച് ഐപിഎസുകാരനും; സരിതയുടെ ഫോൺ രേഖകൾ ഐജി ടി ജെ ജോസ് കത്തിച്ചെന്നു ഡിജിപി
കൊച്ചി: വാക്‌സാമർത്ഥ്യം കൊണ്ടും കൊഞ്ഞിക്കുഴയുന്ന വർത്തമാനം പറഞ്ഞുമാണ് സരിത എസ് നായർ സോളാർ തട്ടിപ്പുകാരിയായി മാറിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എ ഹേമചന്ദ്രനും വ്യക്തമാക്കി. സരിത. എസ് നായരെ ഒരിക്കലെങ്കിലും പരിചയപ്പെടാനോ അര മണിക്കൂർ നേരം സംസാരിക്കാനോ അവസരം ലഭിച്ചവർക്ക് അവരെ മറക്കാൻ കഴിയില്ലെന്ന് എ.ഡി.ജ

കൊച്ചി: വാക്‌സാമർത്ഥ്യം കൊണ്ടും കൊഞ്ഞിക്കുഴയുന്ന വർത്തമാനം പറഞ്ഞുമാണ് സരിത എസ് നായർ സോളാർ തട്ടിപ്പുകാരിയായി മാറിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എ ഹേമചന്ദ്രനും വ്യക്തമാക്കി. സരിത. എസ് നായരെ ഒരിക്കലെങ്കിലും പരിചയപ്പെടാനോ അര മണിക്കൂർ നേരം സംസാരിക്കാനോ അവസരം ലഭിച്ചവർക്ക് അവരെ മറക്കാൻ കഴിയില്ലെന്ന് എ.ഡി.ജി.പി എ.ഹേമചന്ദ്രൻ സോളാർ കമ്മീഷനിൽ പറഞ്ഞു.
രൂപഭംഗിയും വാക്‌സാമർത്ഥ്യവും വസ്ത്രധാരണവും കൊണ്ട് സോളാർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിത തങ്ങളെ ആകർഷിച്ചുവെന്ന അനർട്ട് ഡയറക്ടർ സുഗതകുമാർ, ജിക്കുമോൻ ജേക്കബ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരിയായ നസീമബീഗം എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോളാർ കമ്മിഷൻ അധ്യക്ഷൻ ജി. ശിവരാജൻ എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയത്.
നേരത്തെ ജിക്കുമോനും സരിതയെ ഒരിക്കൽ കണ്ടാൽ ആരും പിന്നീട് മറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടീം സോളാറിന്റെ മാനേജിങ് ഡയറക്ടർ എന്ന രീതിയിലാണ് സരിതയുമായി സംസാരിച്ചു തുടങ്ങിയത്. സരിതയുമായി ബിസിനസ് കാര്യങ്ങളും കുടുംബകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ജിക്കുമോൻ സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പരിപാടി അറിയുന്നതിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. രണ്ടു തവണ സെക്രട്ടറിയേറ്റിൽ വച്ച് സംസാരിച്ചിട്ടുണ്ട്. ഒരു തവണ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ടു. പിന്നീട് വിളിച്ച് സരിതയെ വിളിച്ച് സൗഹൃദപരമായി സംസാരിച്ചു തുടങ്ങി. സരിതയുടെ ഭർത്താവ് വിദേശത്താണെന്നും ഉടൻ വിവാഹമോചനം നേടും എന്നും പറഞ്ഞിരുന്നു.
സരിതയെ രാത്രികാലങ്ങളിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു. സരിതയോട് ലൈംഗികകാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായ മറുപടിയാണ് ലഭിച്ചിരുന്നത്. ഫോൺ വിളിക്കുമ്പോൾ സരിത സ്വയം ശരീര വർണന നടത്താറുണ്ടായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും നോട്ടമാണ് തട്ടാതെയും മുട്ടാതെയും നടക്കാൻ ബുദ്ധിമുട്ടാണെന്ന് സരിത പറഞ്ഞു.' ഈ സൗന്ദര്യം കണ്ടാൽ ആരു തട്ടാതിരിക്കും' എന്ന് മറുപടി നൽകിയതായും ജിക്കുമോൻ നൽകിയ മൊഴിയിൽ പറ്ഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ശരിവച്ചുകൊണ്ടാണ് ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോൾ രംഗത്തുവന്നത്.
അതേസമയം മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്കുള്ള ബന്ധത്തെക്കുറിച്ചന്വേഷിക്കാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഹേമചന്ദ്രൻ സോളാർ കമ്മിഷനിൽ മൊഴി നൽകിയിട്ടണ്ട്. സോളാർ വിഷയം സംബന്ധിച്ച് നിയമസഭയിലും പുറത്തുമുയർന്ന ആരോപണങ്ങൾ അന്വേഷിക്കാനുള്ള ചുമതല പ്രത്യേകാന്വേഷണ സംഘത്തിന് നിയമപരമായി നൽകിയിരുന്നില്ലെന്നും അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രൻ വ്യക്തമാക്കി.
പ്രത്യേകാന്വേഷണസംഘം രജിസ്റ്റർ ചെയ്ത 33 ക്രിമിനൽ കേസുകളുടെ അന്വേഷണം മാത്രമാണ് തങ്ങൾ നടത്തിയിട്ടുള്ളത്. റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇതുവരെ അതിൽ കൂടുതൽ തെളിവുകൾ ആരും നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ജോപ്പന് സോളാർ തട്ടിപ്പിൽ ക്രിമിനൽ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. സരിതയും ശ്രീധരൻനായരുമൊരുമിച്ച് സെക്രട്ടേറിയറ്റിൽ പോയപ്പോൾ അവിടെ ജോപ്പനെ കണ്ട് സംസാരിച്ചതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ആ ദിവസം മൂവരുടെയും സാന്നിദ്ധ്യം സെക്രട്ടേറിയറ്റിലുണ്ടായിരുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടിട്ടില്ല.
സരിത ജയിലിൽ വച്ചെഴുതിയ 21 പേജുള്ള കത്ത് പിടിച്ചെടുക്കാതിരുന്നത് അത് ഇന്ത്യൻ എവിഡൻസ് ആക്ടിലെ 126ാം വകുപ്പിന് വിരുദ്ധമായതുകൊണ്ടാണെന്ന് എ.ഡി.ജി.പി പറഞ്ഞു. അങ്ങനെയാണെങ്കിൽ ഈ നിയമം ജയിൽ ഡി.ജി.പിക്കും ബാധകമല്ലേയെന്ന് കമ്മിഷൻ ചോദിച്ചു. മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, രമേശ് ചെന്നിത്തല, കേന്ദ്രമന്ത്‌റിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി എംപി, ഹൈബി ഈഡൻ എംഎൽഎ, മുൻ പി.ആർ.ഡി ഡയറക്ടർ എ. ഫിറോസ്, ജിക്കുമോൻ, സലിംരാജ്, ജോപ്പൻ, ശാലുമേനോൻ, സരിത എന്നിവരുടെ ഫോൺ വിളികളുടെ രേഖകൾ ഐ.ജി ജോസ് എടുത്തിരുന്നോയെന്ന് താൻ അന്വേഷിച്ചിട്ടില്ല. തിരുവഞ്ചൂരും പേഴ്‌സണൽ സെക്രട്ടറി പി.സി. രവീന്ദ്രനും സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ചോർന്നത് ഐ.ജി ജോസിന്റെ ഓഫീസിൽ നിന്നാണെന്ന ആരോപണങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും ഹേമചന്ദ്രൻ വ്യക്തമാക്കി.
സരിതയുടെ പരാതി അന്വേഷിച്ചെന്നു ഡിജിപി
അതിനിടെ, ഉന്നത ഐപിഎസ് ഇദ്യോഗസഥനെതിരെ സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായർ നൽകിയ പരാതി അന്വേഷിച്ചുവെന്ന് ഡിജിപി ടി.പി സെൻകുമാർ സോളാർ കമ്മിഷനിൽ മൊഴി നൽകി. സരിതയുടെ പരാതി സത്യമല്ലെന്ന് കണ്ടെത്തിയെന്നും ഡിജിപി പറഞ്ഞു. ജയിലിൽ വച്ച് സരിത എഴുതിയ കത്ത് പിടിച്ചെടുക്കുന്നതിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി സോളാർ കമ്മിഷനെ അറിയിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഐജി ടി.ജെ.ജോസിനെതിരെയും കമ്മീഷനു മുന്നിൽ ഡിജിപി സെൻകുമാർ മൊഴിനൽകി. സരിത എസ് നായരുടെ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട രേഖകൾ ടെലിഫോൺ കമ്പനികളിൽ നിന്നും ഐജി ടി.ജെ ജോസ് വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് സെൻകുമാർ കമ്മീഷനിൽ മൊഴി നൽകി. അതേസമയം ഈ ടെലിഫോൺ രേഖകൾ തിരിച്ചുകിട്ടാത്ത വിധം നശിപ്പിച്ചതായി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സരിതയുടെ കത്ത് പിടിച്ചെടുക്കുവാൻ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ എന്നും കമ്മീഷൻ ഡിജിപിയോട് ആരാഞ്ഞു. സരിതയുടെ കത്ത്, അറസ്റ്റ് എന്നിവയിൽ എല്ലാം സംശയങ്ങളുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി ക്രമങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും കമ്മീഷന് മറുപടിയായി സെൻകുമാർ പറഞ്ഞു. സരിതയുടെ വീടിന് അടുത്തുവച്ച് അറസ്റ്റ് ചെയ്തിട്ടും അന്നുതന്നെ എന്തുകൊണ്ട് വീട് റെയ്ഡ് നടത്തിയില്ലെന്നും, ഇങ്ങനെയാണോ കേരള പൊലീസിന്റെ അന്വേഷണ സംവിധാനമെന്നും കമ്മീഷൻ കേരള പൊലീസ് മേധാവിയോട് ആരാഞ്ഞു.അന്വേഷണ റിപ്പോർട്ട് രഹസ്യരേഖയായി സോളാർ കമ്മീഷന് കൈമാറിയെന്നും ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും സെൻകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

