- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസ് മൗലവിയുടെ കൊലപാതകം; എസ് ഡി പി ഐയുടെ നേതൃത്വത്തിൽ എ ഡി ജി പി ഓഫീസ് മാർച്ച് നടത്തി
കാസർകോഡ്: മുസ്ലിംകൾ കൊല്ലപ്പെടുന്ന കേസുകളിൽ സി പി എം ഭരണത്തിലും ആർ എസ് എസ് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് റിയാസ് മൗലവി വധത്തിലും ആവർത്തിക്കുന്നതെന്ന് അബ്ദുൽ മജീദ് ഫൈസി. സി പി എമ്മിന്റെ ആർ എസ് എസ് വിരോധം സ്വന്തം അണികൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് പ്രകടമാകുന്നത്. വ്യാപകമായ കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് പദ്ധതിയുടെ ഇര മാത്രമായിരുന്നു റിയാസ് മൗലവിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതല്ലാതെ രണ്ട് മാസം പിന്നിട്ടിട്ടും കലാപത്തിന് കോപ്പുകൂട്ടിയവരെ നിയമത്തിന് മുമ്പാകെ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പയ്യന്നൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആറ് സി പി എമ്മുകാരെ ഒരാഴ്ചക്കകം പിടികൂടുന്നതിന് പൊലീസ് കാണിച്ച ഉൽസാഹത്തിന്റെ നൂറിലൊന്ന് പോലും റിയാസ് മൗലവിയുടെ കാര്യത്തിലുണ്ടാകാത്തതെന്തുകൊണ്ടാണ്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ ബിജെപി കേരള പൊലീസിനെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രിയുടെ കുപ്പായം ഊരി വെച്ച് വനവാസത്തിന് പോകുന്നതാണ് പിണറായി വിജയന് നല്ലത്. ഇല്ലെങ്കിൽ പൂർണ്ണ നഗ്‌നനനായി അധി
കാസർകോഡ്: മുസ്ലിംകൾ കൊല്ലപ്പെടുന്ന കേസുകളിൽ സി പി എം ഭരണത്തിലും ആർ എസ് എസ് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് റിയാസ് മൗലവി വധത്തിലും ആവർത്തിക്കുന്നതെന്ന് അബ്ദുൽ മജീദ് ഫൈസി. സി പി എമ്മിന്റെ ആർ എസ് എസ് വിരോധം സ്വന്തം അണികൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് പ്രകടമാകുന്നത്. വ്യാപകമായ കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് പദ്ധതിയുടെ ഇര മാത്രമായിരുന്നു റിയാസ് മൗലവിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതല്ലാതെ രണ്ട് മാസം പിന്നിട്ടിട്ടും കലാപത്തിന് കോപ്പുകൂട്ടിയവരെ നിയമത്തിന് മുമ്പാകെ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പയ്യന്നൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആറ് സി പി എമ്മുകാരെ ഒരാഴ്ചക്കകം പിടികൂടുന്നതിന് പൊലീസ് കാണിച്ച ഉൽസാഹത്തിന്റെ നൂറിലൊന്ന് പോലും റിയാസ് മൗലവിയുടെ കാര്യത്തിലുണ്ടാകാത്തതെന്തുകൊണ്ടാണ്.
കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ ബിജെപി കേരള പൊലീസിനെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രിയുടെ കുപ്പായം ഊരി വെച്ച് വനവാസത്തിന് പോകുന്നതാണ് പിണറായി വിജയന് നല്ലത്. ഇല്ലെങ്കിൽ പൂർണ്ണ നഗ്‌നനനായി അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്നും മജീദ് ഫൈസി മുന്നറിയിപ്പ് നൽകി. കാസർഗോഡ് പഴയ ചൂരി ജുമാ മസ്ജിദ് ജീവനക്കാരനായ മതപണ്ഡിതൻ റിയാസ് മൗലവിയുടെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ് ഡി പി ഐ നടത്തിയ എ ഡി ജി പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ന്യൂനപക്ഷ വോട്ടുകളാണ് പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതെന്ന് സി പി എം മറന്ന് പോകരുത്. ഈ ഭരണത്തിൽ മുസ്ലിംകൾ അരക്ഷിതരും അസ്വസ്ഥരുമായി കൊണ്ടിരിക്കുകയാണ്. ആർ എസ് എസ് ഭീകരതയിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുസ്ലിംകൾ സ്വയം ഏറ്റെടുക്കണോയെന്ന് അധികാരികൾ വ്യക്തമാക്കണം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ വർഗ്ഗീയവൽക്കരണം ശക്തിപ്പെടുത്താനാണ് ബിജെപി യുടെ നീക്കം. റിയാസ് മൗലവി വധവും കൊടിഞ്ഞി ഫൈസൽ വധവും മഞ്ചേരി സത്യസരണിയിലേക്കും തിരുവനന്തപുരത്ത് സലഫി സെന്ററിലേക്കും നടത്തിയ മാർച്ചുമെല്ലാം ഇതിനുള്ള ബഹുമുഖ പദ്ധതികളുടെ ഭാഗമാണെന്ന ബോധം മുസ്ലിംകൾക്കുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തി വശത്താക്കുന്ന ഉത്തരേന്ത്യൻ പരീക്ഷണം കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ലെന്നും കേരള ജനത മതേതരത്വത്തിൽ ഊന്നി നിന്ന് കൊണ്ട് തന്നെ ഇത്തരം ആർ എസ് എസ് അജണ്ടകളെ ചെറുത്ത് തോൽപ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.