- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻകം ടാക്സ് റിട്ടേൺ: പ്രവാസി ഇന്ത്യക്കാർക്ക് ആധാർ നിർബന്ധമില്ലെന്ന് ഇ്ന്ത്യൻ എംബസി
ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നിർബന്ധമല്ല. അബുദബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മുതൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നമ്പർ വേണമെന്ന നിബന്ധന എൻആർഐകൾക്കു ബാധകമായിരിക്കില്ല. ഡ്രൈവിങ് ലൈസൻസിനും സിം കാർഡിനും ആധാർ നിർബന്ധമല്ലെന്നും എംബസി അറിയിച്ചു. പുതിയ ധനബിൽ പ്രകാരം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനും പാൻ കാർഡ് സ്വന്തമാക്കാനും ആധാർ നിർബന്ധമാക്കിയിരുന്നു. പ്രവാസികളിൽ പലർക്കും ആധാർ കാർഡ് ഇല്ലാത്തത് ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണ് ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചത്.
ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നിർബന്ധമല്ല. അബുദബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മുതൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നമ്പർ വേണമെന്ന നിബന്ധന എൻആർഐകൾക്കു ബാധകമായിരിക്കില്ല. ഡ്രൈവിങ് ലൈസൻസിനും സിം കാർഡിനും ആധാർ നിർബന്ധമല്ലെന്നും എംബസി അറിയിച്ചു.
പുതിയ ധനബിൽ പ്രകാരം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനും പാൻ കാർഡ് സ്വന്തമാക്കാനും ആധാർ നിർബന്ധമാക്കിയിരുന്നു. പ്രവാസികളിൽ പലർക്കും ആധാർ കാർഡ് ഇല്ലാത്തത് ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണ് ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചത്.
Next Story