- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽ തീരത്ത് കൂടി നടക്കുന്ന പ്രണവിന്റെ ദൃശ്യവുമായി ആദിയുടെ ആദ്യ ടീസറെത്തി; പ്രണവ്- ജിത്തു ജോസഫ് ചിത്രം റിലിസിനെത്തുന്നത് ജനുവരി 26 ന്; അച്ഛന്റെ ചരിത്രം ആവർത്തിക്കുമോയെന്ന് കാത്ത് ആരാധകർ
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആദിയുടെ ടീസർ പുറത്തിറങ്ങി. 40 സെക്കന്റ് നീണ്ടു നിൽക്കുന്ന ടീസറാണ് ഫേസ്‌ബുക്കിലൂടെ സംവിധായകൻ ജീത്തു ജോസഫ് പുറത്തു വിട്ടത്. കടൽ തീരത്തു കൂടെ നടന്നടുക്കുന്ന പ്രണവിന്റെ ദൃശ്യമാണ് ടീസറിലുള്ളത്. ആദി എന്നു തന്നെയാണ് ചിത്രത്തിൽ പ്രണവിന്റെ പേര്. 'സം ലൈസ് കാൻ ബി ഡെഡ്ലി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൻ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ ജിത്തു ജോസഫ് ചിത്രം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിനു വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാർക്കൗർ എന്ന ശാരീരികാഭ്യാസത്തിൽ ചിത്രീകരണത്തിന് മുൻപേ പ്രണവ് പരിശീലനം നേടിയത് വാർത്തയായിരുന്നു. മുമ്പ് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളിൽ പ്രണവ് മോഹൻലാൽ സംവിധാന സഹായിയായിരുന്നു. അനുശ്രീ, ലെന, അതിഥി രവി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സിദ്ദിഖ് ഒ
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആദിയുടെ ടീസർ പുറത്തിറങ്ങി. 40 സെക്കന്റ് നീണ്ടു നിൽക്കുന്ന ടീസറാണ് ഫേസ്‌ബുക്കിലൂടെ സംവിധായകൻ ജീത്തു ജോസഫ് പുറത്തു വിട്ടത്. കടൽ തീരത്തു കൂടെ നടന്നടുക്കുന്ന പ്രണവിന്റെ ദൃശ്യമാണ് ടീസറിലുള്ളത്.
ആദി എന്നു തന്നെയാണ് ചിത്രത്തിൽ പ്രണവിന്റെ പേര്. 'സം ലൈസ് കാൻ ബി ഡെഡ്ലി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൻ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ ജിത്തു ജോസഫ് ചിത്രം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിനു വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാർക്കൗർ എന്ന ശാരീരികാഭ്യാസത്തിൽ ചിത്രീകരണത്തിന് മുൻപേ പ്രണവ് പരിശീലനം നേടിയത് വാർത്തയായിരുന്നു. മുമ്പ് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളിൽ പ്രണവ് മോഹൻലാൽ സംവിധാന സഹായിയായിരുന്നു.
അനുശ്രീ, ലെന, അതിഥി രവി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.
2018 ജനുവരി ഇരുപത്തിയാറിന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. മോഹൻ ലാലിന്റെ എക്കാലത്തെയും ഹിറ്റായ നരസിംഹവും ഇതേ ഡേറ്റിൽ തന്നെയായിരുന്നു റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ അച്ഛന്റെ ചരിത്രം ആവർത്തിക്കുമൊയെന്നയറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.



