കൊച്ചി: ഒടിയൻ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കുമ്പോൾ ഒഫിഷ്യൽ പോസ്റ്ററിനേക്കാൾ നാം കണ്ടിട്ടുള്ളത് ഒരു ഫാന്മേഡ് പോസ്റ്റർ ആണ്. ഒരു പുതപ്പിന് ഉള്ളിൽ കണ്ണ് മാത്രം കാണുന്ന രീതിയിലുള്ള ലാലേട്ടന്റെ മാരക ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഫോണിന്റെ ബാക്ക് കവർ വരെ ആയി എത്തിയ ഒറിജിനലിനെ തോൽപിക്കുന്ന ആ ഫാന്മേഡ് പോസ്റ്റർ ചെയ്തത് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അധിൻ ഉള്ളൂരാണ്. നിരവധി ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈനർ ആയ അധിൻ ഇപ്പോൾ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും ഡിസൈനറുമാണ്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വലിയ വരവേൽപായിരുന്നു മോഷൻ പോസ്റ്ററിന് ലഭിച്ചത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും അറുപതോളം കേന്ദ്രകഥാപാത്രങ്ങളേയും അണിനിരത്തി 6 പാട്ട് 3ഫ്‌ളാഷ് ബാക്ക്‌സീൻ ,3ഫൈറ്റ് ഉൾപ്പെടുത്തി 2 മണിക്കൂറിൽ സിഗിൾ ഷോട്ടിൽ ചിത്രീകരണം പൂർത്തിയാക്കി നിഷാദ് ഹസൻ സംവിധാനം ചെയ്യുന്നതാണ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം