- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കു ചിത്രത്തിന്റ പ്രമോ സോംഗിൽ ഷംന കാസിമിന്റെ ഗ്ലാമറസ് ഡാൻസ്; വെള്ളക്കളറിലുള്ള ലോംഗ് സ്ലീറ്റ് ഗൗൺ ധരിച്ച് പന്നിക്കുട്ടിക്കൊപ്പം ഡാൻസ് ചെയ്യുന്ന നടിയുടെ വീഡിയോ വൈറൽ
ഒരിടവേളയ്ക്കുശേഷം തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലെല്ലാംതന്നെ തന്റെ സജീവസാന്നിദ്ധ്യം തെളിയിച്ചുവരികയാണ് ഷംനകാസിം. ഇപ്പോഴിതാ ഒരു വ്യത്യസ്തമായ മേഖലയിലാണ് ഷംന ശ്രദ്ധേയയാകുന്നത്. ഒരു വീഡിയോസോംഗിലൂടെ. 'അദുഗോ' എന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിലെ പ്രകടനമാണ് നടിയെ ശ്രദ്ധേയയാക്കുന്നത്. തെലുങ്കു ചിത്രം അധുകോയുടെ പ്രമോയിലാണ് ഷംന ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. ഷംനയുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായ വീഡിയോ യുടൂബിൽ വൈറലാകുകയാണ്.രവി ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ സോംഗിൽ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗൺ ധരിച്ചാണ് പ്രൊമോയിൽ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത് .ഷംനയുടെതായി തെലുങ്കിൽ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകൻ കൂടിയാണ് രവി ബാബു. ഒക്ടോബർ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകൾ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്. മലയാളത്തിൽ മമ്മൂക്കയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത
ഒരിടവേളയ്ക്കുശേഷം തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലെല്ലാംതന്നെ തന്റെ സജീവസാന്നിദ്ധ്യം തെളിയിച്ചുവരികയാണ് ഷംനകാസിം. ഇപ്പോഴിതാ ഒരു വ്യത്യസ്തമായ മേഖലയിലാണ് ഷംന ശ്രദ്ധേയയാകുന്നത്. ഒരു വീഡിയോസോംഗിലൂടെ. 'അദുഗോ' എന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിലെ പ്രകടനമാണ് നടിയെ ശ്രദ്ധേയയാക്കുന്നത്.
തെലുങ്കു ചിത്രം അധുകോയുടെ പ്രമോയിലാണ് ഷംന ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. ഷംനയുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായ വീഡിയോ യുടൂബിൽ വൈറലാകുകയാണ്.രവി ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ സോംഗിൽ മാത്രമാണ് ഷംന അഭിനയിക്കുന്നത്.
വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗൺ ധരിച്ചാണ് പ്രൊമോയിൽ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത് .ഷംനയുടെതായി തെലുങ്കിൽ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകൻ കൂടിയാണ് രവി ബാബു. ഒക്ടോബർ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകൾ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്.
മലയാളത്തിൽ മമ്മൂക്കയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രമായിരുന്നു ഷംനയുടെതായി ഒടുവിൽ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മമ്മൂക്കയുടെ തന്നെ മധുരരാജ,.ബിജു മേനോന്റെ ആനക്കള്ളൻ,അടങ്ക മാറു,ഇവനുക്കു എങ്കെയോ മച്ചം ഇരുക്കു തുടങ്ങിയവയാണ് ഷംനയുയുടെ റിലീസിങ്ങിനൊരുങ്ങുന്ന മറ്റു ചിത്രങ്ങൾ.