കൊച്ചി: വെറുമൊരു കാർ ഡ്രൈവറായിരുന്നു ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവർ. പക്ഷേ ഇന്ന് മലയാള സിനിമയെ നയിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനയുടെ തലപ്പത്തുള്ള പ്രധാനി.

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദിയുടെ റിലീസിങ് ഡേറ്റ് തീരുമാനിച്ചതിന് പിന്നിൽ ആന്റണി പെരുമ്പാവൂരിന്റെ ഭാഗ്യ ദിനത്ിതന്റെ കഥയുമുണ്ട്. 2018 ജനുവരി 26നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. നായകനായെത്തുന്ന കന്നി ചിത്രം പുറത്തിറക്കാൻ ഈ ദിവസം തന്നെ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. മോഹൻലാലിന്റെ മഞ്ഞിൽ വിരഞ്ഞ പൂക്കൾ ഇറങ്ങിയ ദിവസമല്ല ഇത്. മറിച്ച് ജനുവരി 26 ആന്റണി പെരുമ്പാവൂരിന്റെ ഭാഗ്യ ദിനമാണ് ഇത്.

ഒരു കാലത്ത് മോഹൻലാലിന് ഒരു ബ്ലോക് ബെസ്റ്റർ സമ്മാനിച്ച ദിവസമാണിത്. 17 വർഷം മുൻപ് 2000 ജനവുരി 26നാണ് നരസിംഹം പുറത്തിറങ്ങിയത്. മോഹൻലാലിന് പുറമെ ആദിയുടെ നിർമ്മാതാവായിരുന്ന ആന്റണി പെരുമ്പാവൂറിനും വഴിത്തിരിവായ ചിത്രമായിരുന്നു നരസിംഹം. ആന്റണി 17 വർഷത്തിനുള്ളിൽ മോഹൻലാൽ അല്ലാതെ മറ്റൊരു നായകനെ അവതരിപ്പിക്കുന്ന ആദ്യചിത്രവും ഇതാണ്. അങ്ങനെ ജനുവരി 26ലേക്ക് വീണ്ടും ആൻണി എത്തുമ്പോൾ.

ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോ ആയാണ് പ്രണവ് എത്തുന്നത് എന്നാണ് സൂചന. പാർക്കർ അഭ്യാസമുറ ഉൾപ്പെടെ പല അടവുകളും പഠിച്ചെടുത്താണ് പ്രണവ് ആദിയിൽ അഭിനയിച്ചിരിക്കുന്നത്. സം ലൈസ് ക്യാൻ ബി ഡെഡ്‌ലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണിത്.

എട്ടു ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെൻഷനാണ് ഈ ചിത്രത്തിനെന്നാണ് ജീത്തു പറയുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.