- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബങ്ങളേയും യുവതലമുറയേയും കൈയിലെടുക്കാൻ ആദിക്ക് കഴിയുമോ? അച്ഛന്റെ താരപ്രഭയിൽ മകന്റെ ചിത്രം 26ന് തിയേറ്ററിലെത്തും; പ്രണവ് മോഹൻലാലിന്റെ ചിത്രത്തിൽ പ്രതീക്ഷയുമായി സംവിധായകൻ
കൊച്ചി: പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദി 26ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്ക് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ജനുവരി 26ന് തന്നെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും സംവിധായകൻ ജിത്തു ജോസഫാണ് അറിയിച്ചത്. കുടുംബ പ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ആദിയെന്നാണ് വിലയിരുത്തൽ. സ്വപ്നങ്ങളുടെ പിന്നാലെ പായുന്ന യുവതലമുറയ്ക്ക് അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും ഇതെന്നുള്ള ഉറപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. ആദിയുടെ ജീവിതം പ്രണവ് അവതരിപ്പിക്കുന്ന ആദിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. അപ്രതീക്ഷിതമായി ആദിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ ആദിയെ എങ്ങനെ മാറ്റി മറിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം. ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്തത് ഇതേ ദിവസമായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഇത്. നരസിംഹം വ
കൊച്ചി: പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദി 26ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്ക് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ജനുവരി 26ന് തന്നെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും സംവിധായകൻ ജിത്തു ജോസഫാണ് അറിയിച്ചത്.
കുടുംബ പ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ആദിയെന്നാണ് വിലയിരുത്തൽ. സ്വപ്നങ്ങളുടെ പിന്നാലെ പായുന്ന യുവതലമുറയ്ക്ക് അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും ഇതെന്നുള്ള ഉറപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. ആദിയുടെ ജീവിതം പ്രണവ് അവതരിപ്പിക്കുന്ന ആദിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. അപ്രതീക്ഷിതമായി ആദിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ ആദിയെ എങ്ങനെ മാറ്റി മറിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം.
ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്തത് ഇതേ ദിവസമായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഇത്. നരസിംഹം വമ്പൻ ഹിറ്റായി. ഈ ഭാഗ്യം ആദിക്കും ജനുവരി 26 നൽകുമെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതീക്ഷ.



