- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്റെ എന്തുപ്രശ്നത്തിനും പരിഹാരം കണ്ടിട്ടെ ഞാൻ പോകു'; വഴുക്കലുള്ള പാറയിൽ ശ്രദ്ധയോടെ കാലുറപ്പിച്ചുള്ള എസ് ഐയുടെ അനുനയം ഫലിച്ചു; പ്രണയ നൈരാശ്യത്തിൽ ആത്മഹത്യയ്ക്കെത്തിയ യുവതി തിരികെ ജീവിതത്തിലേക്ക്; കുതിരയളക്കുടിയെ ആശങ്കയിലാക്കിയ മണിക്കൂറുകൾ; ഒടുവിൽ സന്തോഷമെത്തിച്ച് അടിമാലി പൊലീസ്
അടിമാലി: മലമുകളിൽ നിന്നും ചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന യുവതിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് സുരക്ഷതമായി താഴെ എത്തിച്ചു. ഇന്ന് രാവിലെ അടിമാലിക്കടുത്ത് കുതിരയളക്കുടിയിലാണ് സംഭവം. പ്രദേശവാസിയായ 26 കാരിയാണ് ആത്മഹത്യയ്ക്കൊരുമ്പെട്ടത്. ഇന്ന് പുലർച്ചെ 12 മണിയോടെ വിടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഒരു വിധത്തിലാണ് വീട്ടുകാർ സമാധാനിപ്പിച്ച് തിരികെ എത്തിച്ചത്.
മണിക്കൂറികൾക്ക് ശേഷം വീണ്ടും പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുടിയിലെ പാറക്കെട്ടിൽ, അപകടമുമ്പിൽ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മതാപിതാക്കളും ബന്ധുക്കളും അടുത്തേയ്ക്കെത്താനും സംസാരിക്കാനും തയ്യാറായെങ്കിലും പെൺകുട്ടി വഴിങ്ങിയല്ല. അടുത്തേയ്വന്നാൽ താഴേയ്ക്ക് ചാടുമെന്ന് ഭീഷിണിയും മുഴക്കിയിരുന്നു. രാവിലെ 7.15 ഓടെയാണ് പൊലീസിൽ വിവരം എത്തുന്നത്.
തുടർന്ന് അടിമാലി പ്രിൻസിപ്പൽ എസ് ഐ കെ എം സന്തോഷ് ,എ എസ് ഐ അബ്ബാസ് റ്റി എം എന്നിവർ ഉടൻ സ്ഥലത്തെത്തി.പെൺകുട്ടിയുമായി സംസാരിക്കാൻ എസ് ഐ നടത്തിയ ശ്രമം ആദ്യമൊക്കെ വിഫലമായി. നന്നായി വഴുക്കലുള്ള പാറയിൽ ഏറെ ശ്രദ്ധയോടെ ഇറങ്ങി, പെൺകുട്ടിയോട് പരമാവധി അടുത്തെത്തി തുടർന്നും എസ് ഐ സന്തോഷ് അനുനയശ്രമം തുടർന്നു. ആദ്യമൊക്കെ ചെവി പൊത്തി , പ്രതിഷേധം അറിച്ചിരുന്ന പെൺകുട്ടി 'നിന്റെ എന്തുപ്രശ്നത്തിനും പരിഹാരം കണ്ടിട്ടെ ഞാൻ പോകു' എന്ന് സന്തോഷ് പലവട്ടം ആവർത്തിച്ചതോടെ സംസാരം കേൾക്കാൻ തയ്യാറായി.
തുടർന്ന് തന്റെ അടുത്തുവന്ന് വിവരങ്ങൾ പറയാനുള്ള എസ് ഐയുടെ നിർദ്ദേശം പെൺകുട്ടി അനുസരിക്കാൻ തയ്യാറായി. സ്നേഹിച്ചിരുന്ന യുവാവുമായി ഉണ്ടായ പിണക്കത്തിലാണ് താൻ ആത്മഹത്യക്ക് മുതിർന്നതെന്നും അയാളുടെ മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നതിനാണ് കാത്തിരുന്നതെന്നും പെൺകുട്ടി എസ് ഐ ധരിപ്പിച്ചു. കുറച്ചുനേരം പാറപ്പുറത്തിരുന്ന് ഇരുവരും സംസാരിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ എസ് ഐ, എല്ലാപ്രശ്നവും പരിഹരിക്കാമെന്ന് പെൺകുട്ടിക്ക് ഉറപ്പുനൽകി.തുടർന്നാണ് പാറക്കെട്ടിൽ നിന്നും പെൺകുട്ടി മടങ്ങാൻ തയ്യാറായത്.
സ്റ്റേഷനിൽ വരാമെന്നും വിവരങ്ങൾ വിശദമായി പറായമെന്നും പെൺകുട്ടി എസ് ഐ യോട് സമ്മതിച്ചിരുന്നെങ്കിലും ആൾക്കുട്ടത്തെ കണ്ടതോടെ നിലപാട് മാറ്റി. മാതാപിതാക്കൾക്കൊപ്പം എത്താമെന്നാണ് പിന്നീട് പെൺകുട്ടി പൊലീസിനെ അറയിച്ചത്. ഇതെത്തുടർന്ന് പെൺകുട്ടിയെ മതാപിതാക്കളെ ഏൽപ്പിച്ച് പൊലീസ് സംഘം മടങ്ങി. പെൺകുട്ടി കടുത്ത മാനസീക സംഘർഷത്തിൽ ആയിരുന്നെന്നാണ് വിവരശേഖരണത്തിൽ നിന്നും മനസ്സിലായതെന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് കൗൺസിലിങ് നൽകുമെന്നും എസ് ഐ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.