- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു മോശമായി പെരുമാറി; ആക്രമിക്കുകയും ചെയ്തുവെന്ന് മൊഴി; കാമുകനെതിരെ കേസെടുത്ത് പൊലീസ്; കുതിരയളക്കുടിയിലെ മലമുകളിലെ ആത്മഹത്യാ മുനമ്പിൽ നിന്നും പൊലീസ് രക്ഷിച്ചെടുത്ത യുവതിക്ക് ഇനി കൗൺസിലിങ്; പ്രണയ ചതിയിൽ കാമുകൻ കുടുങ്ങുമ്പോൾ
അടിമാലി; കുതിരയളക്കുടിയിൽ മലമുകളിൽ യുവതി താഴേയ്ക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. കോളനിവാസിയും ഡ്രൈവറുമായ ജീഷ്ണു(27)വിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്.
ജിഷ്ണു തന്നോട് മോശമായി പെരുമാറിയെനിന്നും ആക്രമിച്ചെന്നും കാണിച്ച് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പാറക്കെട്ടിന് താഴെ ഏറ്റവും അപകസാധ്യതയേറിയ ഭാഗത്ത് ആത്മഹത്യ ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന യുവതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം ഉദ്യമത്തിൽ നിന്നും പിൻതിരിപ്പിച്ചത്. എന്തുപ്രശ്നമുണ്ടെങ്കിലും ശരിയാക്കാമെന്നുള്ള എസ് ഐ സന്തോഷിന്റെ വാക്കുകളിൽ വിശ്വാസം തോന്നിയ പെൺകുട്ടി ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വരികയും മനസ്സ് തുറക്കുകയുമായിരുന്നു.
സ്റ്റേഷനിൽ വരാമെന്നും വിവരങ്ങൾ വിശദമായി പറായമെന്നും പെൺകുട്ടി എസ് ഐ യോട് സമ്മതിച്ചിരുന്നെങ്കിലും ആൾക്കുട്ടത്തെ കണ്ടതോടെ മനസുമാറി. മതാപിതാക്കൾക്കൊപ്പം എത്താമെന്നായി പിന്നീട് പെൺകുട്ടിയുടെ നിലപാട്.ഇതെത്തുടർന്ന് പെൺകുട്ടിയെ മതാപിതാക്കളെ ഏൽപ്പിച്ച് പൊലീസ് സംഘം മടങ്ങി. പിന്നാലെ യുവതിയുമായി മാതാപിതാക്കൾ സ്റ്റേഷനിൽ എത്തി. ജിഷ്്ണുവുമായി പിണങ്ങുന്നതിനുള്ള കാര്യ-കാരണങ്ങളെക്കുറിച്ച് യുവതി എസ് ഐ യെ ധരിപ്പിച്ചു.
തുടർന്നാണ് പൊലീസ് ജിഷ്ണുവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി കടുത്ത മാനസീക സംഘർഷത്തിൽ ആയിരുതിനാൽ കൗൺസിലംഗ് നൽകിയാണ് തിരിച്ചയച്ചതെന്നും എസ് ഐ അറിയിച്ചു. പ്രണയപരാജയത്താൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പൊലീസിന്റെ കൃത്യമായ ഇടപെടലാണ് രക്ഷിച്ചത്.
അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലെ നൂറിലേറെ ഉയരമുള്ള പാറക്കെട്ടിലാണ് തലമാലി സ്വദേശിയായ 26കാരിയെ എസ്‌ഐ കെ.എം സന്തോഷ്‌കുമാറും സംഘവും രക്ഷിച്ചത്.എസ്‌ഐ കെ.എം സന്തോഷും സംഘവും പാറക്കെട്ടിന് മുകളിൽ എത്തിയെങ്കിലും യുവതി നിൽക്കുന്ന സ്ഥലം വരെ എത്താൻ കഴിഞ്ഞില്ല.എസ്‌ഐ സന്തോഷ് മാത്രം പാറയുടെ മുകളിലൂടെ ഊർന്നിറങ്ങി യുവതിയുടെ സമീപത്തെത്തി ഒരു മണിക്കൂറോളം സംസാരിച്ചാണ് യുവതിയെ അനുനയിപ്പിച്ചത്.
യുവതി വളരെ അപകടം പിടിച്ച സ്ഥലത്തായിരുന്നു നിന്നത്.മഴപെയ്ത് പാറയിൽ നല്ല വഴുക്കൽ ഉണ്ടായിരുന്നു. കാൽ തെന്നിയാൽ ജീവൻ ന്ഷ്ടപ്പെടും.എസ.ഐ സന്തോഷ് ആദ്യം സംസാരിച്ചപ്പോൾ യുവതി തിരിച്ചിറങ്ങാൻ തയ്യാറായില്ല. കാരണം ചോദിച്ചപ്പോൽ താൻ ജീവനൊടുക്കാൻ പോവുന്നു എന്ന് വിളിച്ചു പറഞ്ഞു.യുവതി ആറ് വർഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.ഇപ്പോൾ യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറി. അതിൽ കടുത്ത നിരാശയിലായിരുന്നു യുവതി.ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഈ യുവാവിനെതിരെയാണ് കേസ്.
പാറക്കെട്ടിൽ വച്ച് യുവതി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധപൂർവ്വം പൊലീസ് കേട്ടതിന് ശേഷം സംസാരത്തിലൂടെ ഇവരുടെ മാനസിക നിലയിൽ മാറ്റം വരുത്തി. എന്ത് പ്രശ്നത്തിനും പരിഹാരം കാണാമെന്ന ഉറപ്പിൽ യുവതി പാറയിൽ നിന്ന് ഇറങ്ങി പൊലീസിന് അടുത്തെത്തി.യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
മറുനാടന് മലയാളി ലേഖകന്.