- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാബ്രഡോറിനെ ചൂണ്ട കൊളുത്തിൽ കെട്ടിത്തൂക്കി തടിക്കഷ്ണത്തിന് അടിച്ചു കൊന്നു; വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലീസ്; പ്രതികാരങ്ങൾ പ്രതികാരം തീർത്തത് പച്ചയ്ക്ക് തീ കൊളുത്തി കൊല്ലുമെന്ന് ക്രിസ്തുരാജിനെ ഭീഷണിപ്പെടുത്തി; അടിമലത്തുറയിൽ മിണ്ടാപ്രാണികൾക്കും മനുഷ്യർക്കും രക്ഷയില്ല
തിരുവനന്തപുരം;വിഴിഞ്ഞം അടിമലത്തുറയിൽ നായെ അതിക്രൂരമായി തല്ലിക്കൊന്ന കേസ്സിൽ പൊലീസ് പിടിയിലായ യുവാവ് സംഭവം പുറത്തറിയിച്ചതിന്റെ പേരിൽ അയൽവാസികൂടിയായ നായുടെ ഉടമയെ വീട്ടിൽക്കയറി ആക്രമിച്ചെന്നും പച്ചയ്ക്ക് തീകൊളുത്തി കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും വെളിപ്പെടുത്തൽ.
കൊല്ലപ്പെട്ട നായുടെ ഉടമ വിഴിഞ്ഞം അടിമലത്തുറ ക്രിസ്തുരാജ് ഭവനിൽ കിസ്തുരാജാണ് ഇക്കാര്യം മറുനാടനോട വെളിപ്പെടുത്തിയത്. ക്രസ്തുരാജ് വളർത്തിയിരുന്ന 8 വയസ്സ് പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായെ സുനിലും സുഹൃത്തുക്കളായ മറ്റുരണ്ടുപേരും ചേർന്ന് ചേർന്ന് തല്ലിക്കൊന്നത്.
ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയ ശേഷം വലിയ തടിക്കഷണത്തിന് തല്ലിക്കൊല്ലുകയായിരുന്നു.ഇതിന്റെ വീഡിയോ ക്രിസ്തുരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.വിഡിയോ പ്രചരിച്ചതോടെ മൃഗസ്നേഹികളുടെ ഭാഗത്തുനിന്നും കടുത്തപ്രതിഷേധമുയരുകയും സംഭവത്തിൽ പങ്കാളികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ സുനിലിനെയും സുഹൃത്ത് ഷാലുവിനെയും പ്രതിചേർത്ത് കേസെടുത്തിട്ടുണ്ടെന്നും 17 കാരനെതിരെ ജൂവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് വിഴിഞ്ഞം പൊലീസ് അറിയിച്ചു.അറസ്റ്റുരേഖപ്പെടുത്തിയ സുനിലിനെയും കൂട്ടരെയും സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു.
ഇതിനുപിന്നാലെ സുനിലും വീട്ടുകാരും തന്റെ വീട്ടിലെത്തി,കുടുംബാംഗങ്ങളെ കൈയേറ്റം ചെയ്തെന്നും തന്നെ പച്ചക്കയ്ക്ക് തീകൊളുത്തികൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ക്രീസ്തുരാജ് വ്യക്തമാക്കുന്നത്.ഇരുമ്പുപൈപ്പുമായിട്ടാണ് സുനിൽ വീട്ടിൽ അതിക്രമിച്ച് കയറിയതെന്നും സഹോദരിയും അമ്മയും മറ്റും തടസ്സംപിടിച്ചതുകൊണ്ടാണ് തനിക്ക് അടിയേൽക്കാതിരുന്നെന്നും ക്രിസ്തുരാജ് പറയുന്നു.
വീട്ടിൽക്കയറി ഭീകരാന്തരീക്ഷം തീർത്തശേഷമാണ് ഓപുറത്തിറങ്ങിയാൽ തീകൊളുത്തി കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതെന്നും രാഷ്ട്രീയ സ്വധീനമുള്ളതുകൊണ്ട് ഇവർക്കെതിരെ പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലന്നും കിസ്തുരാജ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ തന്നെ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തിയെങ്കിലും തന്നോട് ഒരു വിവരവും തിരക്കാതെ സുനിലിനെയും വീട്ടുകാരെയും കണ്ട് വിവരങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്നെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ -സാമ്പത്തീക ഇടപെടലുണ്ടായതായിട്ടാണ് സംശയിക്കുന്നതെന്നും ക്രിസ്തുരാജ് പറഞ്ഞു.
ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ നടന്നിരുന്ന നായെയാണ് അതിക്രൂരമായി അവർ കൊന്നത്.ആരെക്കണ്ടാലും ഒന്നുകുരയ്ക്കുക പോലും ചെയ്യാറില്ല.കെട്ടിത്തൂക്കിയിട്ട് തല്ലുമ്പോൾ പോലും അത് ഒരു ശബ്ദവും പുറത്തെടുത്തില്ല...അത്രയ്ക്ക് പാവമായിരുന്നു അത്...വിതുമ്പലോടെ ക്രിസ്തുരാജ് പറഞ്ഞു.
സുനിലും കിസ്തുരാജും അയൽവാസികളാണെന്നും ഇവർതമ്മിലുണ്ടായിരുന്ന ശത്രുതയാണ് നായെ തല്ലിക്കൊല്ലാൻ കാരണമായതെന്നുമാണ് പൊലീസിന്റെ വിവരണം.സുനിലും കൂട്ടരും ക്രിസ്തുരാജിന്റെ വീടുകയറി ആക്രണം നടത്തിയതായി വിവരമില്ലന്നും പ്രശ്നം പറഞ്ഞുതീർത്തെന്നുമാണ് വിഴിഞ്ഞം സി ഐ സംഭവത്തക്കുറിച്ച് പ്രതികരിച്ചത്.
എന്നാൽ സി ഐ യുടെ വെളിപ്പെടുത്തൽ ശരിയല്ലന്നും താൻ കൃസ്തുരാജിനെ വിളിച്ച് സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് സുനിലും കൂട്ടരും വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവരുമായുള്ള വാക്കേറ്റവും മറ്റും താൻകേട്ടിരുന്നെന്നും ഇതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി മറുനാടനോട് വ്യക്തമാക്കി.ശബ്ദരേഖ ഏംഗൽസ് നായർ മറുനാടന് കൈമാറിയിട്ടുണ്ട്.
ഈ വിഷയത്തിൽ പരാതിയുമായി മുന്നോട്ടുപോയാലും പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല.അവർക്ക് പിടിപാടും ആളുകളുമുണ്ട്.ഭയപ്പെട്ടാണ് ഞാനും കുടുംബവും ഇപ്പോൾ കഴിയുന്നത്. സർക്കാർ കേസുനടത്തുമെന്നുകരുതിയാണ് വീഡിയോ പുറത്തുവിട്ടത്.ഇതുമൂലം ഇപ്പോൾ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമായി.ക്രിസ്തുരാജ് പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.