- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിയും മുമ്പ് ഒന്നു കാണാം...കുറച്ചു സംസാരിക്കാം എന്ന് കോൾ; അരുണിന് വേറെ വിവാഹ ആലോചന നടക്കുന്നു എന്ന് അറിഞ്ഞതോടെ മനസിൽ അസൂയയും പകയുമായി; എങ്ങനെയും മുടക്കണമെന്ന് നിശ്ചയം; തിരുവനന്തപുരത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തേക്ക് കാമുകൻ വരുമ്പോൾ കൈയിൽ റബർ പാലിന് ഉറ ഒഴിക്കുന്ന ആസിഡുമായി ഷീബ; അടിമാലിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
അടിമാലി: ആദ്യം അൽപ്പനേരം സംസാരം. പിന്നെ യുവതി കൂടെയുള്ള ചെറുപ്പക്കാനെ കൈയിൽ പിടിച്ച് വലിച്ച് തന്നോട് അടുപ്പിക്കുകയും മുഖത്തേയ്ക്ക് എന്തോ ഒഴിക്കുകയും ചെയ്യുന്നു. പിന്നാലെ കണ്ണും പൊത്തിപിടിച്ച് യുവാവ് പരക്കം പായുന്നു. ഈ സമയത്തും കൂസലില്ലാതെ ഏല്ലാം വീക്ഷിച്ച് യുവതി തൊട്ടടുത്തുണ്ട്്. പിന്നെ സവധാനം പള്ളിമുറ്റത്തു നിന്നും മടക്കം.
അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തുവച്ച് തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിനെ നേരെ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷ്(36)നടത്തിയ ആസിഡ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തിലെ കാഴ്ചകൾ ഇങ്ങനെ.
ഇരുമ്പുപാലത്തെ പള്ളിമുറ്റത്തുവച്ചായിരുന്നു അരുണിനുനേരെയുള്ള ഷീബയുടെ ആക്രമണം. റബർ പാൽ ഉറയ്ക്കുപയോഗിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് ഷീബ ആക്രമണം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഈ മാസം 16-ന് രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്.
ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഷീബ വിവാഹിതയാണെന്ന് അരുൺ മനസ്സിലാക്കി. ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയിലാവുകയും വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അരുൺ ഷീബയെ അറിയിക്കുകയും ചെയ്തു.
ഇതിനിടെ അരുണിന് വേറെ വിവാഹലോചന നടക്കുന്ന വിവരം ഷീബയുടെ കാതിലുമെത്തി. തുടർന്നാണ് ഇവർ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ അനുമാനം. പിരിയുന്നതിന് മുമ്പ് ഒന്നുകൂടി കാണാമെന്ന് ഷീബ ആവശ്യപ്പെട്ടത് പ്രകാരം അരുൺ തിരുവനന്തപുരത്തു നിന്നും ഇരുമ്പുപാലത്തെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് ഷീബയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടുകുട്ടികളുടെ മാതാവായ ഷീബ കുറച്ചുകാലം തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്നു. മൂന്ന് വർഷമായി തങ്ങൾ സൗഹൃദത്തിലായിരുന്നെന്നാണ് ഷീബ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. അരുണിന്റെ കൈയിൽപ്പിടിച്ച,് വലിച്ച് അടുത്തേയ്ക്കടുപ്പിച്ചാണ് ഷീബ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുന്നത്.
ഇതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തും വീണിരുന്നു.പരിക്കിനെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാർ ചോദിച്ചെങ്കിലും ഷീബ കൃത്യമായ മറുപിടി നൽകിയില്ല. മരുന്നുവാങ്ങാൻ പോയതുമില്ല. ഇതിനിടെ വിവാഹം കഴിച്ചില്ലെങ്കിൽ നഷ്ടപരിഹാരം എന്ന നിലയിൽ ഷീബ രണ്ടുലക്ഷത്തിൽപ്പരം രൂപ അരുണിനോട് ആവശ്യപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്്. ആസിഡ് ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പൊള്ളലേറ്റ അരുണിനെ സുഹൃത്തുക്കൾ ആദ്യം അങ്കമാലി ആശുപത്രിയിലും പിന്നീട് പ്രവേതിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.ഒരു കണ്ണിന്റെ കാഴ്ച ഏറെക്കുറെ പൂർണ്ണമായി നഷ്ടപ്പെട്ടെന്നാണ് അടുപ്പക്കാർ പങ്കുവയ്ക്കുന്ന വിവരം.ഷീബയെ കോടതിയിൽ ഹാജരാക്കി,റിമാന്റുചെയ്തു.
മറുനാടന് മലയാളി ലേഖകന്.