തോക്കുപാറ: ഇന്നലെ അടിമാലിയിൽ കൊരങ്ങാട്ടി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടു നൂറടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റകൂട്ടുകാർ. അനച്ചാൽ മാതിരപ്പിള്ളി രാജന്റെ മകൻ എം.ആർ.അരുൻ(കണ്ണൻ 24),ദേവികുളം കൃഷിഭവനിലെ ക്ലാർക്ക് ആനച്ചൽ ആനന്ദ് ഭവനിൽ അരുൺ ആനന്ദ്(26) എന്നിവരാണ് മരിച്ചത്.

ഇവർ ബാല്യകാലം മുതൽ ആത്മ സുഹൃത്തുക്കളായിരുന്നു. അയൽ പക്കക്കാരായ ഇവർക്ക് രണ്ട് പേർക്കും 28 വയസായിരുന്നു. അരൂൺ എന്ന് പേരുകാരായ ഇവരെ രണ്ട് പേരേയും വീട്ടിൽ വിളിച്ചിരുന്നത് കണ്ണൻ എന്ന പേരിലാണ്. ഒരുമിച്ച് പഠിച്ചിരുന്ന ഇവർ എല്ലാ ദിവസവും കണ്ട് സൗഹൃദം പുലർത്തിയിരുന്നു. എവിടെയും ഒരുമിച്ച് ഉണ്ടായിരുന്നവർ മരണത്തിലും ഒരുമിച്ചു.

ആനച്ചാലിൽ ടൗണിനടുത്ത് മാതിരമ്പിള്ളിൽ ബിൽഡിംഗിൽ ഇരുവരുടേയും മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ ഒരു നോക്കു കാണാൻ തടിച്ചുകൂടിയത് വൻജനക്കൂട്ടമാണ്.

അടിമാലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി 9.30 നാണ് അപകടം നടന്നത്. അടിമാലിയിൽ നിന്ന് തലമാലിക്ക് പോകുന്ന റോഡിൽ കാനാരി കേറ്ററിംഗിന് സമീപം വെച്ച് ജീപ്പ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് 150 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ സമയം ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ ചാടി രക്ഷപെടുകയും ചെയ്തു. ആനച്ചാലിൽ നിന്നും രോഗിയ സന്ദർശിക്കാൻ അടിമാലി പട്ടണത്തിലെത്തിയതായിരുന്നു ഇവർ. സഹപാഠികളായ 5 പേർ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ സന്ദർനം നടത്തി തിരിച്ച് പോരുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അടിമാലി പട്ടണത്തോട് ചേർന്ന് മുകൾ ഭാഗമായ ചെങ്കുത്തായ കയറ്റമാണ് ഈ ഭാഗത്ത്. നാല് മാസം മുൻപാണ് എം.ആർ അരുൺ വിവാഹിതനായത്.ഭാര്യ ബിബിത.അരുൺ ആനന്ദിന് ഭാര്യ മണിക്കുട്ടി. മകൻ ആദി. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.