- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്തമ്മയെ ആക്രമിക്കുന്നത് കണ്ട് ഇരുളിലേക്ക് ഓടിമറഞ്ഞു; നേരം പുലരും വരെ പല സ്ഥലത്തായി ഒളിച്ചിരുന്ന് കൊലപാതകിയിൽ നിന്ന് രക്ഷപ്പെട്ടു; നേരം വെളുത്തപ്പോൾ അടുത്ത വീട്ടിലെത്തി എല്ലാം തുറന്നു പറഞ്ഞു; ഓടിയെത്തിയവർ കണ്ടത് ക്രൂരത; സഫിയ രക്ഷപ്പെട്ടത് അതിസാഹസികമായി; അടിമാലിയിലെ കൊല പുറത്തറിഞ്ഞത് ഇങ്ങനെ
അടിമാലി: കൈയിൽ ചുറ്റികയുമായി ഷാനിന്റെ കൈയിൽ നിന്ന് പതിനെഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു.
പുലർച്ചെ 3 മണിയോടെ ചുറ്റികയുമായെത്തിയ ഷാൻ ആദ്യം ആക്രമിച്ചത് വാതിൽത്തുറന്നെത്തിയ സഫിയയെ. പിന്നാലെ മകൻ അൽത്താഫിനെ തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും നിലംപതിച്ചതോടെ സമീപത്തെ വീട്ടിലെത്തി സഫിയയുടെ ഉമ്മ സൈനബയെയും ആക്രമിച്ചു. ആക്രമണ പരമ്പരിയിൽ പരിക്കേൽക്കാതെ രക്ഷപെട്ടത് മൂത്തമ്മയെ ആക്രമിക്കുന്നതുകണ്ട് ,ഭയന്ന് ഇരുളിലേയ്ക്ക് ഓടിമറഞ്ഞ ഇവരുടെ കൊച്ചുമകൾ റോഷിനി മാത്രം.
സൈനബയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് റോഷ്നി വീടിന് പുറത്തിറങ്ങി ഇരുളിലേയ്ക്ക് ഓടുകയായിരുന്നു. വീട്ടിലുള്ളവരെ വകവരുത്തിയ ഷാൻ പിന്നാലെ ഓടിയെത്തിയെങ്കിലും റോഷിനി പിടികൊടുക്കാതെ നേരം പുലരും വരെ പലസ്ഥലത്തായി ഒളിച്ചിരിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന പ്രദേശത്ത് അടുത്തെങ്ങും വേറെ വിടുകളില്ല. സഫിയയുടെയും ഷൈലയുടെയും സൈനബയുടെയും വീടുകളിലെത്താൻ ചെങ്കുത്തായ ഇറക്കം ഇറങ്ങണം. മഴെ പയ്തുകിടക്കുന്നതിനാൽ ഇവിടേയ്ക്കുള്ള നടപ്പുവഴിൽ വഴുക്കലും വ്യാപകമാണ്.
പുലർച്ചെ വെട്ടം വീണുതുടങ്ങിയതോടെ റോഷിനി കുറച്ചകലെയുള്ള അയൽവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. വെള്ളത്തൂവൽ പൊലീസിൽ അറിയിച്ച ശേഷം അയൽക്കാർ ആക്രണം നടന്ന വീടുകളിലെത്തുമ്പോൾ മൂന്നുപേർക്കും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഇവരെ ദുർഘടപാതയിലൂടെ ചുമന്നുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബ വഴക്കായിരുന്നു. റിയാസ് മൻസിലിൽ അൽത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മർദനമേറ്റു. സഹോദരി സഫിയ രക്ഷപ്പെട്ടതു കൊണ്ട് മാത്രമാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്. അതിന് മുമ്പ് തന്നെ ആക്രമണം നടത്തിയ ഷാൻ രക്ഷപ്പെടുകയും ചെയ്തു.
കുടുംബപ്രശ്നങ്ങളാണ് കൊലപതകത്തിൽ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽകേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. അടുത്ത ബന്ധുവായ ഷാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഇയാൾ കുട്ടിയുടെ മാതാവിന്റെ സഹോദരീയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവാണെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ലേഖകന്.