അടിമാലി:തട്ടിപ്പ് കേസിൽ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ മുന്നിലിട്ട് പൊലീസിന്റെ ക്രൂര മർദ്ദനം.ചൊവ്വാഴ്ച രാവിലെ പ്രതിയുമായി വാർത്താസമ്മേളനം വിളിച്ച അടിമാലി പൊലീസ് സ്റ്റേഷൻ ഓഫീസറാണ് എറണാകുളം മുനമ്പം കുഴിപ്പിള്ളിയിൽ തലമുററത്ത് ടിന്റോ മോൻ( 33) നെ മാധ്യമ പ്രവർത്തകരുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചത്.

തന്നെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയപ്പോൾ മുതൽ പൊലീസ് വാഹനത്തിലിട്ടും അല്ലാതെയും ക്രൂരമായി മർദ്ദിച്ചതിന്റെ ബാക്കി പത്രമാണ് മാധ്യമ പ്രവർത്തകരുടെ മുന്നിലിട്ട ആക്രമണമെന്നും പ്രതി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.വാർത്താസമ്മേളനത്തിന് ശേഷം ക്യാമറകൾ ഓഫാക്കാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതിയെ കുനിച്ച് നിർത്തുകയും പുറത്തും മുതുകിനും മൃഗീയമായി മർദ്ദിക്കുകയായിരുന്നു.

പൊലീസ് ഓഫീസറും,എക്സൈസ് ഓഫീസറും നാവികസേന ഉദ്യോഗസ്ഥനുമെന്നുമൊക്കെ പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അരക്കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ടിന്റോമോൻ.

ഒരാളെ അറസ്റ്റ്് ചെയ്താൽ 24 മണിക്കൂറിനകം പ്രതിയേ കോടതിയിൽ ഹാജരാക്കണമെന്ന നിയമവും ഇവിടെ അട്ടിമറിക്കപ്പെട്ടു.വിവാഹ തട്ടിപ്പിലും ഇയാൾ പ്രതിയാണ്.