അടിമാലി: കേസ് അന്വേഷണത്തിനെത്തിയ എസ് ഐയ്ക്ക് നേരെ ആക്രമണം. അടിമാലി സ്റ്റേഷനിലെ എസ്‌ഐ കെ എം സന്തോഷിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടുത്ത് മന്നാംകാലയിൽ വച്ചാണ് എസ് ഐ നേരെ ആക്രമണം ഉണ്ടായത്. കുടുബ വഴക്കിനെ തുടർന്ന് കത്തി കാണിച്ച് ഭർത്താവ് കത്തി കാണിച്ച് ഭീഷിണിപ്പെടുത്തുകയാണെന്ന് വീട്ടമ്മ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിവരം തിരക്കാനെത്തിയതായിരുന്നു പൊലീസ് സംഘം.

മന്നാം കാല ഓലിക്കൽ കൂട്ടായി എന്ന് വിളിക്കുന്ന എൽദോസിനെ (38) സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു. അസഭ്യം പറഞ്ഞ്, ശല്യമായി പിന്നാലെ കൂടിയതിനാൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ കുട്ടായി അപ്രതീക്ഷിതമായി എസ് ഐ. െആക്രമിക്കുകയായിരുന്നു. എസ് ഐ ടെ മർദ്ദിച്ച് ,ചവിട്ടി വീഴ്‌ത്തുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതോടെ കൂടെയുണ്ടായിരുന്ന പൊലീസുകാർ ബലപ്രയോഗത്തിലൂടെ കൂട്ടായിയെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറയിയിച്ചു.

പൊലീസ് പറയുന്നത് ഇങ്ങനെ: സൗത്ത് കത്തിപ്പാറ പാറയിലിൽ സൂരജ് (33) മന്നാംകാലയിലുള്ള ഭാര്യ വീട്ടിൽ വെച്ച് വഴക്കുകുടുയും ഭാര്യയെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും തുടർന്ന് ഏഴും, അഞ്ചും വയസ്സായ രണ്ട് ആൺകുട്ടികളുമായി ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്്തിരുന്നു.

ഇതെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം സൂരനെ മൊബൈലിൽ ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി.സുഹൃത്ത് കൂട്ടായിക്കൊപ്പമാണ് സൂരജ് എത്തിയത്.കുട്ടികൾ തന്റെ വീട്ടിലുണ്ടെന്നും വന്നാൽ കാണിച്ചുതരാം എന്നുപറഞ്ഞ കൂട്ടായി അറയിച്ചതോടെ പൊലീസ് ഇയാളുടെ പിന്നാലെ നീങ്ങി.

ഈ സമയം ഇവിടെ നിന്നും സൂരജ് ഓടിയെത്തി കൂട്ടികളെയും എടുത്ത് മറ്റൊരുവഴിക്ക് രക്ഷപെട്ടു.വഴി തെറ്റിച്ച് ,സൂരജിന് രക്ഷപെടാൻ കൂട്ടായി അവസരം ഒരുക്കുകയായിരുന്നെന്ന് പൊലീസ് സംഘത്തിന് ബോദ്ധ്യമായി.

ഇക്കാര്യം കൂടി എസ് ഐ സന്തോഷ് ചോദിച്ചതോടെ കൂട്ടായി അസഭ്യവർഷം തുടങ്ങി.തുടർന്ന് അപ്രതീക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിച്ചു.ചവിട്ടേറ്റ് എസ് ഐ വീണു.പിടിവലിക്കിടയിൽ യൂണിഫോം വലിച്ചുകീറി.പരിക്കേറ്റ എസ് ഐയെ ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ നാലരയും ഏഴും വയസുള്ള കൂട്ടികളെയും എടുത്ത് ഇവിടെ നിന്നും രക്ഷപെട്ട സൂരജിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാപകമായി അന്വേഷണം നടത്തിവരികയാണെന്നും താമസിയാതെ സൂരജിനെയും കുട്ടികളെയും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.