- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുലക്ഷത്തിന്റെ ലോൺ കിട്ടിയ സന്തോഷത്തിൽ ഗ്രീൻ ലേബലിന്റെ രണ്ട് അരലിറ്റർ വാങ്ങി അകത്താക്കി; വീട്ടിൽ എത്തിയപ്പോൾ സിന്ധു ഫോണിൽ ആരോടോ സംസാരിക്കുന്നു; ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ; സംഭവിച്ചത് ബിനോയിയുടെ വാക്കുകളിൽ
അടിമാലി:പണിക്കൻകുടിയിൽ അയൽക്കാരിയായ കാമുകി സിന്ധുവിനെ ബിനോയി കൊലപ്പെടുത്തിയത് അതിക്രൂരമായി. സംശയരോഗവും വാക്കുതർക്കവും മൂത്തതോടെ സിന്ധുവിനെ വകവരുത്തിയ ഇയാൾ തെളിവ് നശിപ്പിക്കാനും വിരുത് കാട്ടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി പൊലീസിനോട് സംഭവം വിവരിച്ചത് ഇങ്ങനെ:
'11-ന് ചെറുതോണിയിലെ പിന്നോക്ക വികസന ബാങ്കിൽ ലോണിനായി പോയിരുന്നു. 3 ലക്ഷത്തിന്റെ ലോണിനാണ് അപേക്ഷ നൽകിയിരുന്നത്. ഇത് ബാങ്ക് പാസ്സാക്കുകയും ചെയ്തിരുന്നു. ഇതിന്റെ സന്തോഷത്തിൽ ഗ്രീൻ ലേബലിന്റെ രണ്ട് അരലിറ്റർ വാങ്ങി അകത്താക്കി. വൈകിട്ട് വീട്ടിലെത്തിയപ്പോൾ സിന്ധു ഫോണിൽ സംസാരിക്കുകയായിരുന്നു. സംശയം തോന്നി ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ കണ്ടു. ഇതെക്കുറിച്ചുചോദിച്ച് വാക്കുതർക്കമായി.
അരിശം മൂത്ത് ഇടതുകൈ കൊണ്ട് കഴുത്തിൽ മുറുക്കി പിടിച്ചു. ഇത്തിരി നേരം കഴിഞ്ഞ്, അവൾ അവശയായെന്ന് തോന്നിയപ്പോൾ മുറ്റത്തേക്ക് തള്ളിയിട്ടു. കമിഴ്ന്നാണ് വീണത്. അനക്കമില്ലായിരുന്നു. അപ്പോൾ തോന്നിയത് മണ്ണെണ്ണയൊഴിച്ച് കത്തിക്കാനാണ്്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയപ്പോൾ അവൾ നിലവിളിച്ചു. ഉടൻ വെള്ളം എടുത്തുകൊണ്ടുവന്ന് തീ കെടുത്തി. ചുരിദാറിന്റെ ടോപ്പ് ഊരിക്കളയുകയും ചെയ്തു. എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ബോട്ടത്തിന്റെ അടിഭാഗത്ത് അറിയാതെ ചവിട്ടിപ്പിടിച്ചിരുന്നതിനാൽ ഊരിപ്പോയി.
പിന്നെ അവിടെത്തന്നെ കിടത്തി. എന്നിട്ട് കുഴിയെടുത്തു. പിന്നെ മൃതദ്ദേഹം കുഴിയിലിറക്കി മൂടി, അടുക്കള പൂർവ്വസ്ഥിതിയിലാക്കി. കുഴിയിലിറക്കിയപ്പോൾ സിന്ധുവിന് ജീവനുണ്ടോ ഇല്ലയോ എന്നുള്ള കാര്യം പോലും പരിശോധിച്ചില്ല.'
കഴിഞ്ഞമാസം 15-ന് സിന്ധുവിന്റെ അമ്മ മകളെ ക്കണാനില്ലെന്നു കാണിച്ച് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതുമുതൽ ഒപ്പം താമസിച്ചിരുന്ന ബിനോയി പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു. സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി. തെല്ലൊരു ഈർഷ്യയോടെ, എന്നാൽ വിഷമം ഉണ്ടെന്നും തോന്നിക്കുന്ന ഭാവം മുഖത്തുപ്രകടമാക്കിയായിരുന്നു ഇയാളുടെ മറുപടി.
ഇതിൽ സംശയം തോന്നിയതിനാലാണ് കുഞ്ഞുമോൾ നേരെ വെള്ളത്തൂവൽ പൊലീസ്റ്റേഷനിലെത്തി പരാതി നൽകിയത്. വിശദമായ മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും വൈകുന്നേരത്തോടെ ബിനോയിയുടെ വീട്ടിലെത്തി അന്വേഷിക്കുകയും ചെയ്്തു എന്നാൽ ഈ സമയം ഇയാൾ ഇവിടെ ഇല്ലായിരുന്നു.
പൊലീസ് സംഘം സ്റ്റേഷനിൽ മടങ്ങിയെത്തിയപ്പോൾ ഉദ്യോഗസ്ഥരിൽ ഒരാളുടെ ഫോണിലേക്ക് ബിനോയിയുടെ വിളിച്ച്, സാർ വന്നിരുന്നല്ലെ..ഞാൻ സാധനങ്ങൾ വാങ്ങാൻ സിറ്റിക്കുപോയതാ....എന്നും മറ്റുംപറഞ്ഞിരുന്നു.പിറ്റേന്ന് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചപ്പോൾ എത്താമെന്ന് ഉറപ്പും നൽകിയാണ് ഇയാൾ കോൾ കട്ടാക്കിയത്. പിറ്റേന്ന് ബിനോയി പറഞ്ഞ സമയത്ത് സ്റ്റേഷനിൽ എത്തിയില്ല.അന്വേഷിച്ചപ്പോൾ ദൂരയാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ ഇയാൾ നാടുവിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊലയ്ക്ക് ശേഷം ഒളിവിൽ കഴിഞ്ഞത് എവിടെ?
കട്ടപ്പന കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്ത മാണിക്കുന്നേൽ ബിനോയിയെ ഇന്ന് ഉച്ചകഴിഞ്ഞാണ് പെരിഞ്ചാംകൂട്ടിയിൽ നിന്നും വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തത്. 11 -ന് രാത്രി കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ആദ്യ യാത്ര. പിന്നെ പാലക്കാട്, ഷൊർണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ പലതവണയെത്തി. ഇതിനിടയിൽ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.
പണം മുൻകൂർ കിട്ടാതെ കേസിൽ ഇടപെടില്ലന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ ബിനോയി നിൽക്കകള്ളിയില്ലാതെ പണത്തിനായി നെട്ടോട്ടമായി. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് പൊലീസ് വിലക്കേർപ്പെടുത്തിയതോടെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഏലക്ക വിൽക്കുന്നതിനായി ഇയാളുടെ നീക്കം. ഇതിനായി രണ്ടുദിവസം മുമ്പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പൊലീസ് പിടിയിലാവുമെന്ന് ഭയന്ന് തിരിച്ച് തൃശൂരിലേക്ക് തിരിച്ചുപോയി. തുടർന്ന് രണ്ടുംകൽപ്പിച്ച് ഇന്നലെ രാത്രി ഇയാൾ നാട്ടിലേക്ക് വണ്ടികയറി. പെരിഞ്ചാംകുട്ടിയിലെത്തി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിന്ധുവിന്റെ മൃതദ്ദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിനു താഴെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെടുത്തത്. വാരിയെല്ലുകൾ പലതും ഒടിഞ്ഞും നട്ടെല്ലിന് പൊട്ടലേറ്റ നിലയിലും ആയിരുന്നു ജഡം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ഫോറൻസിക് വിഭാഗവും വിശദമായ പരിശോധന നടത്തിയിരുന്നു.
അടുപ്പിന് സമീപത്ത് ഭിത്തിയിൽ രക്ത തുള്ളികൾ ഉണങ്ങിയ പോലെ പാടുകൾ കണ്ടെത്തിയിരുന്നു.വിശദമായ പരിശോധനയിൽ ഇത് മനുഷ്യരക്തമല്ലന്ന് സ്ഥിരീകരിച്ചിരുന്നു.കുഴിമൂടി അടുപ്പുംതറ പൂർവ്വരൂപത്തിലാക്കി,ചാണകവും ചാരവും കൂട്ടിമെഴുകി.അടുപ്പിൽ ഭക്ഷണം പാകം ചെയ്തുതുടങ്ങിയതോടെ തറ ഏതാണ്ട് പൂർവ്വരൂപത്തിലായിരുന്നു.ഇതാണ് പൊലീസ് സംഘത്തിന് സംശയം തോന്നാതിരുന്നതിന് കാരണം.
ബിനോയിയുടെ ഭാര്യ ഇയാളുമായി പിരിഞ്ഞ് കോതമംഗലം ഭാഗത്ത് താമസിക്കുന്നതായിട്ടാണ്് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.ഭാര്യയെ ബിനോയി തല്ലിയോടിച്ചതാണെന്നും ചാക്കും ദേഹത്തുചുറ്റി വീട്ടിൽ നിന്നും ഇങ്ങിയോടിയാണ് ഇവർ മർദ്ദനത്തിൽ നിന്നും രക്ഷപെട്ടതെന്നുമറ്റും നാട്ടുകാരിൽ നിന്നും പൊലീസിന് വിവരം കിട്ടിയിരുന്നു.
ഭാര്യയുമായി പിണക്കത്തിലായതോടെയാണ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ സിന്ധുവുമായി ബിനോയി അടുത്തത്.ബിനോയിയുടെ സമീപത്തെ വീട്ടിൽ സിന്ധുവാടകയ്ക്ക് താമസിക്കാനെത്തിയതും ഈ അടുപ്പം തുടർന്നുകൊണ്ടുപോകുന്നതിനായിരുന്നെന്നാണ് സൂചന.
മറുനാടന് മലയാളി ലേഖകന്.