- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് പഞ്ചായത്തംഗത്തെ വിളിച്ചു അറിയിച്ചു സൂരജ്; ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഗൃഹനാഥൻ രക്ഷപെട്ട സംഭവത്തിൽ താൽക്കാലിക ആശ്വാസം; എസ്ഐയെ ആക്രമിച്ച കേസിൽ സൂരജിനെ അറസ്റ്റു ചെയ്യും
അടിമാലി: ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി, മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഇരുനൂറേക്കർ സ്വദേശി കവലയിൽ സൂരജ് രാത്രി പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ട സംഭവത്തിൽ പരക്കെ ഉയർന്നിരുന്ന ആശങ്കക്ക് താൽകാലിക വിരാമം. മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് സൂരജ് പഞ്ചായത്ത് അംഗത്തിനെ വിളിച്ച് അറയിച്ചെന്നുള്ള പൊലീസ് വെളിപ്പെടുത്തലാണ് മാതാവിനും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമായിട്ടുള്ളത്.
രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും പൊലീസിന് സൂരജിനെയും കൂട്ടികളെയും കണ്ടെത്താനായിരുന്നില്ല. ഇതാണ് ആശങ്ക വ്യാപകമാവാൻ കാരണം.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സൂരജ് കൂട്ടികളുമായി വീട് വിട്ട് ഇറങ്ങിയത്. ഇതെത്തുടർന്നുള്ള പൊലീസ് ഇടപെടൽ നാട്ടുകാരെ അമ്പരപ്പിച്ച സംഭവ പരമ്പരകൾക്കും കാരണമായിരുന്നു.
വീട്ടിൽ താനുമായി ഭർത്താവ് വഴക്കിട്ടെന്നും തുടർന്ന് കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി,ആത്മഹത്യഭീഷിണി മുഴക്കിയെന്നും പിന്നാലെ കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്നുമായിരുന്നു സൗത്ത് കത്തിപ്പാറ പാറയിലിൽ ഹരിതയുടെ വെളിപ്പെടുത്തൽ. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ് ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ ഹരിതയുടെ വീട്ടിലെത്തി. മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ സൂരജ് വീട്ടിലേക്ക് എത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.
കുട്ടികൾ എവിടെ എന്ന് എസ് ഐ ചോദിച്ചപ്പോൾ തന്റെ വീട്ടിലുണ്ടെന്നും കാണിച്ചുതരാമെന്നും കൂട്ടായി പറഞ്ഞു. തുടർന്ന് കൂട്ടായി കാണിച്ച വഴിയിലൂടെ പൊലീസംഘം ഇയാളെ പിൻതുടർന്നു. ഇതിനിടയിൽ മറ്റൊരുവഴിക്ക് സൂരജ് എൽദോസിന്റെ വീട്ടിലെത്തി കൂട്ടികളെയും കൊണ്ട് സ്ഥലം വീട്ടു.വീട്ടിലേയ്ക്കുള്ള ശരിയായ വഴിയിലൂടെ അല്ല എൽദോസ് തങ്ങളെ കൂട്ടികൊണ്ട് പോയതെന്നും സൂരജിന് രക്ഷപെടാൻ ഇയാൾ മനപ്പൂർവ്വം അവസരം സൃഷ്ടിച്ചെന്നും പൊലീസിന് മനസ്സിലായി.
ഇതെക്കുറിച്ച് എസ് ഐ സന്തോഷ് ചോദിച്ചപ്പോൾ കൂട്ടായി രോക്ഷാകൂലനാവുകയും പൊലീസിനെ അസഭ്യംപറയാൻ തുടങ്ങുകയുമായിരുന്നു.സൂരജിന് പുറകെ പോകാൻ തുടങ്ങിയ പൊലീസ് സംഘത്തെ തടഞ്ഞുനിർത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി. വാക്കുതർക്കത്തിനിടെ കുട്ടായി എസ് ഐയെ കയ്യേറ്റം ചെയ്തു.
കഴുത്തിൽ കുത്തിപ്പിടിക്കുകയും ചിവിട്ടി വീഴുത്തുകയുമായിരുന്നു.പിടിവലിക്കിടയിൽ യൂണിഫോമിനും കേടുപാടുകളുണ്ടായി.
അപ്രതീക്ഷിത ആക്രമണത്തിൽ എസ് ഐ നിലംപതിച്ചു. അപ്രതീക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി,സ്റ്റേഷനിൽ എത്തിച്ചത്. മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റു രേഖപ്പെടുത്തിയയായുംപൊലീസ് അറയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ലേഖകന്.