- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരൻ വീടു വിട്ടു പോയത് അമ്മയ്ക്കു സ്നേഹം അനിയനോട് ആണെന്നു പരാതിപ്പെട്ട്; രാത്രി മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ നാഗർകോവിലിൽ നിന്ന് ആദിത്യനെ കണ്ടെത്തി; കാണാനില്ലെന്നു കാണിച്ചുള്ള സോഷ്യൽ മീഡിയ പ്രചാരണം തുടരുന്നു
തിരുവനന്തപുരം: ''Missing! My friend's son....Please forward to maximum groups/individuals.It is 100% genuine...'' വാട്‌സ്ആപ്പിൽ രണ്ടു മൂന്നു ദിവസമായി പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരനായ പി ആദിത്യനെ കാണാനില്ലെന്നു കാട്ടിയാണു സന്ദേശം പരക്കുന്നത്. എന്നാൽ, കാണാതായ അന്നു രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിൽ ആദിത്യനെ നാഗർകോവിലിൽ നിന്നു കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഈ സത്യമറിയാതെ ഇപ്പോഴും ആദിത്യന്റെ ചിത്രമടക്കം മെസേജ് ഷെയർ ചെയ്യുകയാണു നിരവധിപേർ. തന്നേക്കാൾ അനിയനോടാണ് അമ്മയ്ക്കു സ്‌നേഹമെന്ന തോന്നലിനെത്തുടർന്നാണ് ഈ കുരുന്നു നാടുവിട്ടത്. കേന്ദ്രീയ വിദ്യാലയത്തിൽ വൈകിട്ട് ആറിനാണു ആദിത്യന്റെ ക്ലാസ് കഴിയുന്നത്. അമ്മയാണ് ആദിത്യനെയും അനിയനെയും വിളിക്കാൻ സ്‌കൂളിലെത്തുന്നത്. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടെത്തിയ അമ്മ ഇളയ മകനെ വിളിച്ചശേഷം ഏറെ നേരം കാത്തിരുന്നിട്ടും ആദിത്യൻ വന്നില്ല. ഒരു മണിക്കൂറോളം തെരഞ്ഞിട്ടും ആദിത്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്
തിരുവനന്തപുരം: ''Missing! My friend's son....Please forward to maximum groups/individuals.It is 100% genuine...'' വാട്‌സ്ആപ്പിൽ രണ്ടു മൂന്നു ദിവസമായി പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരനായ പി ആദിത്യനെ കാണാനില്ലെന്നു കാട്ടിയാണു സന്ദേശം പരക്കുന്നത്. എന്നാൽ, കാണാതായ അന്നു രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിൽ ആദിത്യനെ നാഗർകോവിലിൽ നിന്നു കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഈ സത്യമറിയാതെ ഇപ്പോഴും ആദിത്യന്റെ ചിത്രമടക്കം മെസേജ് ഷെയർ ചെയ്യുകയാണു നിരവധിപേർ.
തന്നേക്കാൾ അനിയനോടാണ് അമ്മയ്ക്കു സ്‌നേഹമെന്ന തോന്നലിനെത്തുടർന്നാണ് ഈ കുരുന്നു നാടുവിട്ടത്. കേന്ദ്രീയ വിദ്യാലയത്തിൽ വൈകിട്ട് ആറിനാണു ആദിത്യന്റെ ക്ലാസ് കഴിയുന്നത്. അമ്മയാണ് ആദിത്യനെയും അനിയനെയും വിളിക്കാൻ സ്‌കൂളിലെത്തുന്നത്. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടെത്തിയ അമ്മ ഇളയ മകനെ വിളിച്ചശേഷം ഏറെ നേരം കാത്തിരുന്നിട്ടും ആദിത്യൻ വന്നില്ല. ഒരു മണിക്കൂറോളം തെരഞ്ഞിട്ടും ആദിത്യനെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീടുള്ള അന്വേഷണത്തിൽ ആദിത്യൻ സ്‌കൂളിൽ ഇല്ലെന്നു വ്യക്തമാകുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തു. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിവരം വളരെ വേഗം എല്ലായിടത്തും എത്തുകയും ചെയ്തു. രാത്രി മുഴുവൻ പൊലീസ് ഊർജിത തെരച്ചിൽ നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ പിറ്റേന്നു പുലർച്ചെയോടെ നാഗർകോവിലിൽ നിന്ന് ആദിത്യനെ കണ്ടെത്തുകയും ചെയ്തു.
അമ്മയ്ക്ക് എന്നോടു സ്‌നേഹമില്ലാത്തതിനാൽ വീടുവിട്ടു പോകുമെന്ന് ആദിത്യൻ പറഞ്ഞതായാണു കൂട്ടുകാർ പറയുന്നത്. ബേവാച്ചിലേക്കു സ്‌കൂളിൽ നിന്നു ടൂറു പോയപ്പോൾ ആദിത്യൻ പോയിരുന്നില്ല. ബേവാച്ച് വിശേഷങ്ങൾ പറഞ്ഞ കൂട്ടുകാരോടു താനൊരിക്കൽ ഒറ്റയ്ക്ക് ബേവാച്ചിൽ പോകുമെന്ന് ആദിത്യൻ പറഞ്ഞതായും സൂചനയുണ്ട്. കന്യാകുമാരിയിലാണു ബേവാച്ച്. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള നാഗർകോവിലിൽ നിന്നാണ് ആദിത്യനെ കണ്ടെത്തിയതും.
എന്നാൽ, ആദിത്യനെ കണ്ടെത്തിയിട്ടു ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആദിത്യനെ കാണാനില്ലെന്നുള്ള മെസേജ് പരക്കുകയാണ്. പലരും സത്യാവസ്ഥ അറിയാതെയാണു വാട്‌സ്ആപ്പിലൂടെയും മറ്റും മെസേജ് ഫോർവേഡ് ചെയ്യുന്നത്. തിരുവനന്തപുരം പരുത്തിപ്പാറ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ എസ് പ്രകാശന്റെ മകനാണ് ആദിത്യൻ. ചെന്നൈയിൽ കോസ്റ്റ് ഗാർഡിന്റെ ഉദ്യോഗസ്ഥനായ പ്രകാശ് വിവരവമറിഞ്ഞു നാട്ടിലെത്തുകയും ചെയ്തിരുന്നു.