ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ ഇംഗ്ലണ്ടിലെത്തി ഇംഗഌഷ് ഫുട്‌ബോൾ ലീഗിൽ കളിച്ച ആദ്യ ഇന്ത്യാക്കാരി അദിതി ചൗഹാനെ ബ്രിട്ടൺ നാടുകടത്തുമെന്ന് സൂചന.

ലോബറോ സർവകലാശാലയിൽ സ്പോർട്സ് മാനേജ്‌മെന്റിൽ മാസ്റ്റർ ഡിഗ്രിക്കായി സ്റ്റുഡന്റ് വിസയിൽ കഴിഞ്ഞ വർഷമാണ് അദിതി ചൗഹാൻ ബ്രിട്ടനിൽ എത്തിയത്. കോഴ്‌സിനിടയിൽ വുമൺസ് ലീഗ് കളിക്കുന്ന രണ്ടാം ഡിവിഷൻ കഌായ മിൽവാൾ ലയണീസ് പോലെയുള്ള കഌുകളിൽ ട്രയൽസിൽ ഏർപ്പെട്ടെങ്കിലും സ്റ്റുഡന്റ് വിസയിൽ എത്തുന്ന കളിക്കാരിക്ക് ആദ്യ രണ്ടു ടയറിലെ കഌുകളിൽ ചേരാനാകില്ലെന്നാണ് എഫ്എയുടെ നിയമം. ഇതാണ് അദിതിക്ക് അവിടെ വിനയായത്.

ഇത് മനസ്സിലാക്കി നാലു മാസം മുമ്പാണ്് താരം വെസ്റ്റാം യുണൈറ്റഡ് കഌുമായി കരാർ ഒപ്പിട്ടത്. മൂന്നാം ഡിവിഷൻ ടീമാണ് ഇത്. ക്ലബ്ബുമായി ഒരു വർഷ കരാറിൽ അദിതി ഒപ്പിട്ടിരുന്നു. എന്നാൽ അപ്പോഴേയ്ക്കും സ്റ്റുഡന്റ് വിസയുടെ കാലാവധി പൂർത്തിയാകുന്നത് താരത്തിന് തിരിച്ചടിയായി. കഌ് അവർക്ക് വർക്ക് വിസ സ്‌പോൺസർ ചെയ്യാൻ പദ്ധതി ഇട്ടെങ്കിലും വെസ്റ്റ് ഹാം മൂന്നാം ഡിവിഷൻ കഌായതിനാൽ വർക്ക് വിസ സ്‌പോൺസർഷിപ്പിന് അപേക്ഷ നൽകാനാകില്ല. സ്റ്റുഡന്റ് വിസയുടെ കാലാവധി തീർന്നതിനാൽ അതുകൊണ്ട് തന്നെ അവിടെ തുടരാനാകില്ല.

ഇതോടെ ഇന്ത്യൻ ഫുട്‌ബോളിൽ ചരിത്രം രചിച്ച അദിതിക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വരും. നാലു മാസം മുമ്പാണ്് താരം വെസ്റ്റാം യുണൈറ്റഡ് കഌുമായി കരാർ ഒപ്പിട്ടത്. എന്നാൽ ഇപ്പോൾ താരത്തിന് തിരിച്ചുപോരേണ്ട അവസ്ഥയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ വനിതാ താരത്തിന് ആദ്യമായാണ് ഇംഗ്ലീഷ് ലീഗിൽ കളിക്കാൻ അവസരം ഒരുങ്ങിയത്. ഇതാണ് നൂലാമാലകളെ തുടർന്ന് നഷ്ടമാകുന്നത്. ഇതിനെതിരെ ഫുട്‌ബോൾ പ്രേമികൾ പ്രതിഷേധത്തിലാണ്. എന്നാൽ നിയമം വിട്ട് ഒന്നും ചെയ്യാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്.

കളിക്കാനാവാത്തതിന്റെ നിരാശ അദിതിയും മറച്ചു വയ്ക്കുന്നില്ല. സ്റ്റുഡന്റ് വിസയുടെ പേരിൽ ആദ്യം രണ്ടു ഡിവിഷനിലും കളിക്കാൻ അനുവദിക്കപ്പെട്ടില്ല. ഇപ്പോൾ ദേ ഒരു ഡിവിഷനിലും കളിക്കാൻ അവസരം കിട്ടില്ല. അതേസമയം പുരുഷ ഫുട്‌ബോളർക്ക് ഈ വക പ്രശ്‌നങ്ങൾ വരില്ലെന്നും കൂടുതൽ പണം നൽകി സ്‌പോൺസർ വിസ അവർക്ക് നേടാനാകുമെന്നും അദിതി പറയുന്നു. വെസ്റ്റ് ഹാമിനായുള്ള പരിശീലനത്തിനിടെ അദിതി മികവ് കാട്ടിയിരുന്നു. ഇതോടെ ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്ന പദവിയും ലഭിച്ചു. ഇതിനിടെയാണ് വിസാ കുരുക്കുകൾ എത്തിയത്.