ചാലക്കുടി: ആദിവാസി യുവതിയെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് വാഴച്ചാൽ വനത്തിൽ മരിച്ച നിലയിൽ കണ്ടത്.

പഞ്ചമിയും ഭർത്താവ് പൊന്നപ്പനും വനവിഭവങ്ങൾ ശേഖരിക്കാനായി വാഴച്ചാൽ വനത്തിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെയാണ് മരിച്ച വിവരം അറിയുന്നത്. പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.