- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദത്തിലും ജ്വലിച്ച് പത്മാവതി; പ്രതിഷേധങ്ങൾ അരങ്ങ് തകർക്കുമ്പോൾ ബോക്സ്ഓഫീസൽ റെക്കോഡുകൾ ഇട്ട് ദീപിക- രൺവീർ ചിത്രം; ഒരാഴ്ച്ച കൊണ്ട് 100 കോടി കടന്ന് ചിത്രം
പദമാവതിയുടെ പേരിൽ രാജ്യമെങ്ങും പ്രതിഷേധങ്ങളും വിവാദങ്ങളും നിറയുമ്പോളും ചിത്രം ബോക്‌സ്ഓഫീസിൽ ജ്വലിച്ച് നില്ക്കുകയാണ്. ബാക്സോഫീസ് തകർത്തു മുന്നേറുന്ന ചിത്രം ഒരാഴ്ച കൊണ്ടു മാത്രം വാരിയെടുത്തത് 100 കോടി രൂപയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. താമസിക്കാതെ ചിത്രം 200 കോടി നേടുമെന്നും ബോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേ, ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെ, ആമീർഖാൻ ഹിറ്റ് ചിത്രമായ ദംഗൽ തുടങ്ങിയവയുടെ റെക്കോർഡ് ദീപിക -രൺവീർ ചിത്രം മറികടക്കും എന്നാണ് കരുതുന്നത്.ബോക്സോഫീസ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം ചിത്രം കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഓസ്ട്രലിയയിൽ മാത്രം നേടുമെന്നാണ് റിപ്പോർട്ടുകൾ. കാനഡ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽ നുന്നുള്ള വിവരങ്ങൾ വരാനിരിക്കുന്നേയുള്ളു. എന്തായാലും നിലവിലെ സൂപ്പർതാരങ്ങളുടെ റെക്കോർഡുകൾ പത്മാവത് തകർക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് വിദ്ഗദർ പറയുന്നത്. ഗൾഫിൽ മാത്രം പത്ത് മില്യണാണ് സഞ്ജയ് ലീല ബൻസാലി ചിത്രം നേടിയിരിക്കുന
പദമാവതിയുടെ പേരിൽ രാജ്യമെങ്ങും പ്രതിഷേധങ്ങളും വിവാദങ്ങളും നിറയുമ്പോളും ചിത്രം ബോക്‌സ്ഓഫീസിൽ ജ്വലിച്ച് നില്ക്കുകയാണ്. ബാക്സോഫീസ് തകർത്തു മുന്നേറുന്ന ചിത്രം ഒരാഴ്ച കൊണ്ടു മാത്രം വാരിയെടുത്തത് 100 കോടി രൂപയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. താമസിക്കാതെ ചിത്രം 200 കോടി നേടുമെന്നും ബോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേ, ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെ, ആമീർഖാൻ ഹിറ്റ് ചിത്രമായ ദംഗൽ തുടങ്ങിയവയുടെ റെക്കോർഡ് ദീപിക -രൺവീർ ചിത്രം മറികടക്കും എന്നാണ് കരുതുന്നത്.ബോക്സോഫീസ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം ചിത്രം കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഓസ്ട്രലിയയിൽ മാത്രം നേടുമെന്നാണ് റിപ്പോർട്ടുകൾ.
കാനഡ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽ നുന്നുള്ള വിവരങ്ങൾ വരാനിരിക്കുന്നേയുള്ളു. എന്തായാലും നിലവിലെ സൂപ്പർതാരങ്ങളുടെ റെക്കോർഡുകൾ പത്മാവത് തകർക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് വിദ്ഗദർ പറയുന്നത്. ഗൾഫിൽ മാത്രം പത്ത് മില്യണാണ് സഞ്ജയ് ലീല ബൻസാലി ചിത്രം നേടിയിരിക്കുന്നത്.പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ നിർമ്മാണ ചെലവ് എകദേശം 180 കോടിയാണ്.
എറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് പത്മാവത് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഡിസംബറിൽ പ്രദർശനത്തിനെ ത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജനുവരിയിലേക്ക് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
ഡൽഹി സുൽത്താനായിരുന്ന അലാവുദീൻ ഖിൽജി സിനിമയിലൊരു സ്വപ്നരംഗത്തു പത്മാവതിയെ പ്രണയിക്കുന്നതായി സിനിമയിൽ കാണിക്കുണ്ടെന്ന ആരോപണമാണ് ഈ കോലാഹലത്തിനു കാരണം. രജപുത്ര റാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ പത്മാവതിയായി ബോളിവുഡ് താരം ദീപിക പദുകോൺ എത്തുന്നു. ദീപികയെക്കൂടാതെ ഷാഹിദ് കപൂർ, രൺവീർ സിങ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



