- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ശിക്ഷ വിധിക്കുന്ന പുതിയ സംവിധാനം നടപ്പിലായി; തൊഴിൽ കരാർ നല്കാത്തവർക്കും വർക്ക് പെർമിറ്റ് പുതുക്കാത്തവർക്കും പിഴ ഈടാക്കി യുഎഇ
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ശിക്ഷ വിധിക്കുന്ന പുതിയ സംവിധാന യുഎഇയിൽ ഇന്നലെ മുതൽനടപ്പിലാക്കി തുടങ്ങി. മൂന്ന് തരത്തിലുള്ള തൊഴിൽ നിയമലംഘനങ്ങൾക്കാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ കരാറുകൾ നൽകാതിരിക്കുക, ഗ്രേസ് കാലാവധിയിൽ തൊഴിൽ പെർമിറ്റ്പുതുക്കാതിരിക്കാൻ ,സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ട്രേഡ് ലൈസൻസ് പുതുക്കാതിരിക്കൽ
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ശിക്ഷ വിധിക്കുന്ന പുതിയ സംവിധാന യുഎഇയിൽ ഇന്നലെ മുതൽനടപ്പിലാക്കി തുടങ്ങി. മൂന്ന് തരത്തിലുള്ള തൊഴിൽ നിയമലംഘനങ്ങൾക്കാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ കരാറുകൾ നൽകാതിരിക്കുക, ഗ്രേസ് കാലാവധിയിൽ തൊഴിൽ പെർമിറ്റ്പുതുക്കാതിരിക്കാൻ ,സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ട്രേഡ് ലൈസൻസ് പുതുക്കാതിരിക്കൽ എന്നിവക്കാണ് പിഴ ശിക്ഷ ലഭിക്കുക. അഡ്‌മിനിസ്‌ട്രേറ്റീവ് ഫൈൻ എന്ന പേരിലാണ് ഈ രണ്ട് നിയമലംഘനങ്ങൾക്കും പിഴ ചുത്തുക.
അടുത്തിടെ മന്ത്രിസഭ പുറത്തിറക്കിയ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. തൊഴിൽ പെർമിറ്റിന്റെ കാലാവധി തീരുന്നത് മുതൽ 60 ദിവസത്തിനകം പുതുക്കണം. തൊഴിലാളി രാജ്യത്ത് എത്തി 60 ദിവസത്തിനകം ലേബർ പെർമിറ്റ് നൽകിയിരിക്കണം. ഈ കാലയളവിനുള്ളിൽ തന്നെ തൊഴിൽ കരാറുകൾ നൽകുകയും മന്ത്രാലയത്തിൽ സമർപ്പിക്കുകയും ചെയ്യണമെന്നും ലേബർ വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ് അൽ സുവൈദി പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്ക് ഓരോ മാസവും 500 ദിർഹം വീതം ഫൈൻ ഒടുക്കേണ്ടി വരും.
തൊഴിലുടമയും ജീവനക്കാരനും തമ്മിലെ ബന്ധം സുഗമമാക്കുന്നതിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്. തസ്ഹീൽ സേവന കേന്ദ്രങ്ങൾ മുഖേന 60 ദിവസത്തിനുള്ളിൽ തൊഴിൽ സംബന്ധമായ കാര്യങ്ങൾ ചെയ്യാൻ തൊഴിലുടമക്ക് സാധിക്കുമെന്നും കാലതാമസം വരുത്തുന്നവരുടെ ന്യായീകരണം സ്വീകാര്യമല്‌ളെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക എംപ്‌ളോയ്‌മെന്റ് ഏജൻസി നടത്തുന്നവർക്കും ലൈസൻസ് പുതുക്കാൻ 60 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. താൽക്കാലിക ഏജൻസിക്ക് 2000 ദിർഹവും മീഡിയേറ്റ് ഏജൻസികൾക്ക് ആയിരം ദിർഹവുമാണ് പിഴ ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.