- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പ്രത്യേക കോടതി; ആദിവാസി ഫണ്ട് കൃത്യമായി എത്താൻ സംവിധാനം; ചുവപ്പു നാട അഴിക്കാൻ പദ്ധതി; വിഷം കലർന്ന ഭക്ഷണം കണ്ടെത്താൻ നടപടി; വിഎസിനെ ഏൽപ്പിച്ചാൽ എതു വെള്ളാനയും ഗുണകരമാകുമെന്ന് തെളിയിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ രണ്ടാം യോഗം
തിരുവനന്തപുരം : രാഷ്ട്രീയഉദ്യോഗസ്ഥ തലത്തിലെ ഉന്നതങ്ങളിലുള്ള വ്യക്തികൾക്കെതിരെയുള്ള കേസുകൾ പെട്ടെന്ന് തീർപ്പാക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് പ്രത്യേക കോടതി രൂപീകരിക്കണം എന്ന ആവശ്യം സർക്കാരിന് മുന്നിൽ വച്ച് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി ഭരണ പരിഷ്‌കാര കമ്മീഷൻ. കമ്മീഷന്റെ രണ്ടാമത്തെ യോഗത്തിലാണ് തീരുമാനങ്ങൾ. കേരളാ അഡ്‌മിനി സ്‌ട്രേറ്റീവ് സർവ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട വ്യക്തമായ ശുപാർശകൾ കമ്മീഷൻ സമർപ്പിക്കും. സംഘടനകളുടെ ആശങ്കകളും നിർദ്ദേശങ്ങളുമെല്ലാം പരിഗണിച്ചായിരിക്കും നിർദ്ദേശങ്ങളുണ്ടാക്കുക. കമ്മീഷൻ പരിഗണിക്കണമെന്നാഗ്രഹിക്കുന്ന ചില മേഖലകളെക്കുറിച്ച് കമീഷൻ ചർച്ച ചെയ്തു. അങ്ങനെ ഗുണകരമായ മാറ്റങ്ങൾക്ക് സർക്കാരിനെ സഹായിക്കുന്ന സംവിധാനമാകും ഭരണ പരിഷ്‌കരണ കമ്മീഷനെന്ന് തെളിയിക്കുകയാണ് വി എസ് അച്യൂതാനന്ദൻ. 1. ദളിത്ആദിവാസി മേഖലയിൽ സർക്കാർ മുടക്കുന്ന ഓരോ ചില്ലി ക്കാശും ചോർച്ചയില്ലാതെ അതിന്റെ ഗുണഭോക്താക്കളിലെത്തുന്നു എന്നുറപ്പുവരുത്താൻ ആവശ്യമായ ശുപാർശകൾ ഉരുത്തിരിച്ചെടുക്കുന്നത് സംബന്ധിച്ച്. 2. വീടി
തിരുവനന്തപുരം : രാഷ്ട്രീയഉദ്യോഗസ്ഥ തലത്തിലെ ഉന്നതങ്ങളിലുള്ള വ്യക്തികൾക്കെതിരെയുള്ള കേസുകൾ പെട്ടെന്ന് തീർപ്പാക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് പ്രത്യേക കോടതി രൂപീകരിക്കണം എന്ന ആവശ്യം സർക്കാരിന് മുന്നിൽ വച്ച് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി ഭരണ പരിഷ്‌കാര കമ്മീഷൻ. കമ്മീഷന്റെ രണ്ടാമത്തെ യോഗത്തിലാണ് തീരുമാനങ്ങൾ.
കേരളാ അഡ്‌മിനി സ്‌ട്രേറ്റീവ് സർവ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട വ്യക്തമായ ശുപാർശകൾ കമ്മീഷൻ സമർപ്പിക്കും. സംഘടനകളുടെ ആശങ്കകളും നിർദ്ദേശങ്ങളുമെല്ലാം പരിഗണിച്ചായിരിക്കും നിർദ്ദേശങ്ങളുണ്ടാക്കുക. കമ്മീഷൻ പരിഗണിക്കണമെന്നാഗ്രഹിക്കുന്ന ചില മേഖലകളെക്കുറിച്ച് കമീഷൻ ചർച്ച ചെയ്തു. അങ്ങനെ ഗുണകരമായ മാറ്റങ്ങൾക്ക് സർക്കാരിനെ സഹായിക്കുന്ന സംവിധാനമാകും ഭരണ പരിഷ്‌കരണ കമ്മീഷനെന്ന് തെളിയിക്കുകയാണ് വി എസ് അച്യൂതാനന്ദൻ.
1. ദളിത്ആദിവാസി മേഖലയിൽ സർക്കാർ മുടക്കുന്ന ഓരോ ചില്ലി ക്കാശും ചോർച്ചയില്ലാതെ അതിന്റെ ഗുണഭോക്താക്കളിലെത്തുന്നു എന്നുറപ്പുവരുത്താൻ ആവശ്യമായ ശുപാർശകൾ ഉരുത്തിരിച്ചെടുക്കുന്നത് സംബന്ധിച്ച്.
2. വീടിനു പുറത്ത് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യ ഗുണനിലവാരം ഉറപ്പുവരുത്താനും കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളെക്കുറിച്ച്.
3. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന ഓഫീസുകളെ ജനസൗഹൃദപരമാക്കുന്നതിനും, ഫയലുകളുടെ സഞ്ചാരപാത വെട്ടിച്ചുരുക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉരുത്തിരിച്ചെ ടുക്കുന്നതിനെ സംബന്ധിച്ച്.
4. സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമായി ഉള്ള നിക്ഷേപം സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ ഇഴ ചേർക്കാമെന്നതു സംബന്ധിച്ച്.
കമ്മീഷന് അനുയോജ്യമായ ഒരാസ്ഥാനം തയ്യാറാക്കിക്കിട്ടും വരെ സെക്രട്ടറിയേറ്റിൽ ഇപ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്ഥലം താൽക്കാലികമായി കമ്മീഷൻ ആസ്ഥാനമാക്കി ഉപയോഗിക്കുന്നതിന് അനുമതി തേടാനും തീരുമാനിച്ചു. ഏതായാലും കാര്യക്ഷമമായി കമ്മീഷൻ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയ കൂടിയാണ് വി എസ്.
തനിക്ക് സ്ഥാനം നൽകാനായി മാത്രമുണ്ടാക്കി വെള്ളാനയല്ലിതെന്ന് തെളിയിക്കാനാണ് മുൻ മുഖ്യമന്ത്രിയുടെ നീക്കം. അതുകൊണ്ട് തന്നെ കാര്യക്ഷമമായ ഇടപെടലുകൾ വി എസ് നടത്തുമെന്ന് വ്യക്തമാവുകയാണ് ഇപ്പോൾ.



