- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂവെയിലിന്റെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി അറസ്റ്റിൽ; നിർദ്ദേശങ്ങൾ കൊടുക്കുന്ന അഡ്മിനിസ്ട്രേറ്ററായി പെൺകുട്ടി പ്രവർത്തിച്ചു; ഗെയിമിൽനിന്ന് പിന്മാറുന്നവരെ പെൺകുട്ടി കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി
മോസ്‌കോ: ബ്ലൂവെയിൽ ഗെയിമിന്റെ തുടക്കം റഷ്യയിൽ നിന്നാണ്. മനഃശാസ്ത്രപഠന വിദ്യാർത്ഥിയായ ഫിലിപ്പ് ബുഡേകിൻ ഗെയിം വികസിപ്പിച്ചെടുത്തു. ഓൺലൈൻ സൈറ്റിലൂടെ പ്രചാരണം. രണ്ടുവർഷത്തിനിടെ ലോകത്താകമാനം പിടിയിലമർന്നത് 130 കൗമാരജീവനുകൾ. ഭൂമിക്ക് ഭാരമായവരെ പരലോകത്തേക്ക് അയക്കുകയാണ് തന്റെ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറസ്റ്റിലാകുമ്പോൾ ഫിലിപ്പ് ബുഡേകിൻ പറഞ്ഞത്. ഇതിനിടയിലാണ് ബ്ലൂ വെയിൽ ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരിയായ റഷ്യൻ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. റഷ്യയിലെ ഖബറോവ്സ്‌ക് ക്രായിൽനിന്നാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. ബ്ലൂ വെയിൽ ചലഞ്ചിന്റെ പേരിലുള്ള നിരവധി സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഈ പെൺകുട്ടിയാണെന്ന് പൊലീസ് കരുതുന്നു. ഗയിമിൽനിന്ന് പിന്മാറുന്നവരെ ഈ പെൺകുട്ടി കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേരെ ആത്മഹത്യയിലേയ്ക്ക് നയിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. 'ഡത്ത് ഗ്രൂപ്പ് അഡ്‌മിനിസ്ട്രേറ്റർ' എന്നാണ് പെൺകുട്ടി അറിയപ്പെട്ടിരുന്നത്. ഈ പെൺകുട്ട
മോസ്‌കോ: ബ്ലൂവെയിൽ ഗെയിമിന്റെ തുടക്കം റഷ്യയിൽ നിന്നാണ്. മനഃശാസ്ത്രപഠന വിദ്യാർത്ഥിയായ ഫിലിപ്പ് ബുഡേകിൻ ഗെയിം വികസിപ്പിച്ചെടുത്തു. ഓൺലൈൻ സൈറ്റിലൂടെ പ്രചാരണം. രണ്ടുവർഷത്തിനിടെ ലോകത്താകമാനം പിടിയിലമർന്നത് 130 കൗമാരജീവനുകൾ. ഭൂമിക്ക് ഭാരമായവരെ പരലോകത്തേക്ക് അയക്കുകയാണ് തന്റെ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറസ്റ്റിലാകുമ്പോൾ ഫിലിപ്പ് ബുഡേകിൻ പറഞ്ഞത്.
ഇതിനിടയിലാണ് ബ്ലൂ വെയിൽ ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരിയായ റഷ്യൻ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. റഷ്യയിലെ ഖബറോവ്സ്‌ക് ക്രായിൽനിന്നാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. ബ്ലൂ വെയിൽ ചലഞ്ചിന്റെ പേരിലുള്ള നിരവധി സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഈ പെൺകുട്ടിയാണെന്ന് പൊലീസ് കരുതുന്നു.
ഗയിമിൽനിന്ന് പിന്മാറുന്നവരെ ഈ പെൺകുട്ടി കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേരെ ആത്മഹത്യയിലേയ്ക്ക് നയിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. 'ഡത്ത് ഗ്രൂപ്പ് അഡ്‌മിനിസ്ട്രേറ്റർ' എന്നാണ് പെൺകുട്ടി അറിയപ്പെട്ടിരുന്നത്. ഈ പെൺകുട്ടി ബ്ലൂ വെയിൽ കളിച്ചുകൊണ്ടാണ് ഈ മേഖലയിലേയ്ക്ക് രംഗപ്രവേശം ചെയ്തത്. എന്നാൽ കളിയുടെ അന്തിമ ഘട്ടം പൂർത്തിയാക്കാതെ ഗയിമിന്റെ അഡ്‌മിനായി മാറുകയായിരുന്നു പെൺകുട്ടിയെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
50 ദിവസം നീണ്ടുനിൽക്കുന്ന ഗയിമിൽ പങ്കെടുക്കുന്നവർക്ക് ഒരോ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുന്നത് അഡ്‌മിനിസ്ട്രേറ്റർമാരാണ്. ഇത്തരത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുന്ന ഒരു അഡ്‌മിനിസ്ട്രേറ്റർ ആയി ആയിരുന്നു പെൺകുട്ടി പ്രവർത്തിച്ചിരുന്നത്. ഒരു പുരുഷൻ എന്ന വ്യാജേനയായിരുന്നു പെൺകുട്ടി കളിയിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്.
ബ്ലൂ വെയിൽ ഗെയിം രൂപകൽപന ചെയ്ത 22കാരനായ റഷ്യൻ യുവാവ് ഫിലിപ് ബുഡയ്കിൻ ഇപ്പോൾ സൈബീരിയയിലെ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യയിൽ അടക്കം ലോകത്ത് ഇതുവരെ 130 യുവാക്കളുടെ മരണത്തിന് ഈ ഗയിം കാരണമായതായാണ് കരുതപ്പെടുന്നത്.
ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിൻവലിയാനോ സാധിക്കില്ല. ഫോണലുള്ള സ്വകാര്യ വിവരങ്ങള്ൾ എല്ലാം ചോർത്തിയ ശേഷമാകും, ഗെയിമിലേക്ക് കുട്ടികളെ വിളിക്കുക. താൽപര്യം പ്രകടിപ്പിക്കാത്തവരെ ഭീഷണിപ്പെടുത്തി കളിയിലേക്ക് എത്തിക്കും. താൽപര്യംകൊണ്ടോ, ഭീഷണിമൂലമോ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾക്ക്, ഗെയിംമാസ്റ്റർ പുതിയ ചലഞ്ച് അഥവാ വെല്ലുവിളി നൽകും.
ആദ്യഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരയ്ക്കൻ ആവശ്യപ്പെടും. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂവെയ്ൽ കളിക്കേണ്ടത്. പിന്നെ, സാഹസികതയും, പ്രേതസിനിമകൾ കാണുന്നതിലുമൊക്കെ കാര്യങ്ങൾ എത്തും. ഇതിന്റെ സെൽഫി ദൃശ്യങ്ങൾ ഗെയിംമാസ്റ്റർക്ക് തെളിവായി അയച്ചുകൊടുക്കണം. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കളി കാര്യമാകും. അപ്പോഴേക്കും കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്റർ മാത്രമായിരിക്കും. മാസ്റ്ററുടെ നിർദേശങ്ങൾമാത്രം അതേപടി അനുസരിക്കുന്ന ഒരുപാവയെ പോലെയാകും പിന്നെ ഈ കൗമാരക്കാർ. ഒന്നരമാസം പിന്നിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് അവർ സ്വയംഅടുക്കും. മാസ്റ്റർ നിർദേശിക്കുന്ന രീതിയിൽ ജീവനൊടുക്കും.