ചെർക്കള.കേരള സർക്കാറിന്റെ നൃൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെർക്കള മൈനോരിറ്റി കോച്ചിങ് സെന്ററിൽ നിന്നും സൗജന്യമായി യു പി എസ് സി, വിവിധ പി എസ് സി പരീക്ഷകൾക്കുള്ള ആറ് മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകൾ ജനുവരി 1 ന് ആരംഭിക്കും.

റെഗുലർ ,ഹോളിഡെ ബാച്ചുകളിലോക്കാണ് പ്രവേശനം.80ശതമാനം മൈനോറിറ്റി ഉദ്ദ്യോഗാർത്ഥികൾക്കും,20 ശതമാനം ഒ ബി സി വിഭാഗങ്ങൾക്കുമാണ് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്.യോഗ്യരായ (മുസ്ലിം,ക്രിസ്ത്യൻ, ഒ ബി സി വിഭാഗക്കാർ) ഉദ്ദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ (എസ് എസ് എൽ സി കോപ്പി ,ആധാർ കർഡ് കോപ്പി ),പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഡിസംബർ 15 ന് മുൻപ് ചെർക്കള സെന്ററിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 04994281142 ബന്ധപ്പെടുക