- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി കമ്പനികൾ ക്ലച്ച് പിടിക്കും മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ; രണ്ട് ഭാര്യമാർക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാർ; വേശ്യകളും നൈറ്റ് പാർട്ടികളുമായി ധൂർത്തിന്റെ പ്രതീകമായി ജീവിതം; ലണ്ടനിൽ അന്തരിച്ച സൗദി ആയുധ ഇടപാടുകാരന്റെ ജീവിതകഥ
ലണ്ടനിൽ ഇന്നലെ തന്റെ 82ാം വയസിൽ അന്തരിച്ച സൗദി ആയുധ ഇടപാടുകാരനായ കോടീശ്വരൻ അഡ്‌നാൻ ഖഷോഗി സുഖജീവിതത്തിന്റെയും ധൂർത്തിന്റെയും പ്രതീകമായിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐടി കമ്പനികൾ ക്ലച്ച് പിടിക്കും മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ഇദ്ദേഹം. രണ്ട് ഭാര്യമാർക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാരു ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പുറമെ വേശ്യകളും നൈറ്റ് പാർട്ടികളുമായി സുഖലോലുപതയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച ധനാഢ്യനുമാണ് ഇദ്ദേഹം. 1970കളിൽ തന്റെ പ്രൗഢിയുടെ ഉത്തുംഗതയിലെത്തിയ കാലത്ത് അഡ്‌നാന്റെ മൊത്തം ആസ്തി 2.4 ബില്യൺ പൗണ്ടായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായിരുന്നു ഇദ്ദേഹം. ഒരു കാലത്ത് ഏറ്റവും വലിയ ആയുധവ്യാപാരിയായിരുന്നു ഇദ്ദേഹം. ആയുധഇടപാടുകളിൽ ലോകമാകമാനമുള്ള ഗവൺമെന്റുകൾ, ആയുധ നിർമ്മാതാക്കൾ, പ്രൈവറ്റ് ക്ലൈന്റുകൾ തുടങ്ങിവയർക്കിടിൽ നിലകൊണ്ട് അതികായനായിരുന്നു അഡ്‌നാൻ.തന്റെ എതിരാളികൾ രഹസ്യമായി ബിസിനസ് നടത്തിയിരുന്നപ്പോൾ ദിവസങ്ങളോളം നീളുന്ന ഷാംപയിൻ ,
ലണ്ടനിൽ ഇന്നലെ തന്റെ 82ാം വയസിൽ അന്തരിച്ച സൗദി ആയുധ ഇടപാടുകാരനായ കോടീശ്വരൻ അഡ്‌നാൻ ഖഷോഗി സുഖജീവിതത്തിന്റെയും ധൂർത്തിന്റെയും പ്രതീകമായിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐടി കമ്പനികൾ ക്ലച്ച് പിടിക്കും മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ഇദ്ദേഹം. രണ്ട് ഭാര്യമാർക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാരു ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പുറമെ വേശ്യകളും നൈറ്റ് പാർട്ടികളുമായി സുഖലോലുപതയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച ധനാഢ്യനുമാണ് ഇദ്ദേഹം. 1970കളിൽ തന്റെ പ്രൗഢിയുടെ ഉത്തുംഗതയിലെത്തിയ കാലത്ത് അഡ്‌നാന്റെ മൊത്തം ആസ്തി 2.4 ബില്യൺ പൗണ്ടായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായിരുന്നു ഇദ്ദേഹം.
ഒരു കാലത്ത് ഏറ്റവും വലിയ ആയുധവ്യാപാരിയായിരുന്നു ഇദ്ദേഹം. ആയുധഇടപാടുകളിൽ ലോകമാകമാനമുള്ള ഗവൺമെന്റുകൾ, ആയുധ നിർമ്മാതാക്കൾ, പ്രൈവറ്റ് ക്ലൈന്റുകൾ തുടങ്ങിവയർക്കിടിൽ നിലകൊണ്ട് അതികായനായിരുന്നു അഡ്‌നാൻ.തന്റെ എതിരാളികൾ രഹസ്യമായി ബിസിനസ് നടത്തിയിരുന്നപ്പോൾ ദിവസങ്ങളോളം നീളുന്ന ഷാംപയിൻ , കാവിയർ പാർട്ടികളിലൂടെയായിരുന്നു ഇദ്ദേഹം ഡീലുകൾ നടത്തിയിരുന്നത്. നിരവധി ഹോളിവുഡ് സ്റ്റാറുകളുമായും മറ്റ് പ്രമുഖരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു അഡ്‌നാൻ. സ്റ്റാൻഫോർഡിൽ നിന്നും പഠിച്ചിറങ്ങിയ ഈ ബിസിനസ് മാഗ്‌നറ്റ് അഭിനേത്രിയായ ലിസ് ടെയ്‌ലർക്ക് വേണ്ടി ഒരിക്കൽ ഇസ്താംബുളിൽ വച്ച് ഒരു ഗംഭീരൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ പാർട്ടി കൊഴുപ്പിക്കാനായി വിശ്രുതമായ റോക്ക്‌ബാൻഡ് ക്യൂനിനെയായിരുന്നു അദ്ദേഹം ഹയർ ചെയ്തിരുന്നത്.
തന്റെ പ്രൗഢകാലത്ത് അഡ്‌നാൻ 150,000 പൗണ്ട് വരെ ചെലവഴിച്ച ദിവസങ്ങളുണ്ടായിരുന്നുവത്രെ. ആയുധ ഇടപാടിന് നിരോധനമുള്ള കാലത്ത് അമേരിക്കൻ ഗവൺമെന്റിന് വേണ്ടി ഇറാനിലേക്ക് രഹസ്യമായി ആയുധ ഇടപാട് നടത്തിയതിന്റെ പേരിൽ അഡ്‌നാൻ പുലിവാല് പിടിച്ചിരുന്നു. റൊണാൾഡ് റെയ്ഗന്റെ ഭരണകാലത്തായിരുന്നു ഇത്. 1987ൽ ഈ തട്ടിപ്പ് വെളിച്ചത്ത് വന്നതിനെ തുടർന്ന് റെയ്ഗൻ മാപ്പ് പറഞ്ഞിരുന്നു. സൗദിരാജാവിന്റെ പഴ്‌സണൽഡോക്ടറായ മുഹമ്മദ് ഖാഷോഗിയുടെ പുത്രനായിട്ടായി മെക്കയിലായിരുന്നു അഡ്‌നാന്റെ ജനനം. ഇംഗ്ലീഷ് യുവതിയായ സാന്ദ്ര ഡാലിയെയെ അവരുടെ 20ാം വയസിൽ അഡ്‌നാൻ വിവാഹം ചെയ്തു. തുടർന്ന് സാന്ദ്ര, സോറയ എന്ന പേരിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. ഇവർക്ക് അഞ്ച് മക്കളുണ്ട്. തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു.
തുടർന്ന് വീണ്ടും ഒരു യുവതിയെ വിവാഹം ചെയ്ത അഡ്‌നാന് ആ ബന്ധത്തിൽ ഒരു പുത്രൻ ജനിച്ചു. ഇതിന് പുറമെ തനിക്ക് 11 ഔദ്യോഗിക വെപ്പാട്ടിമാരുണ്ടെന്ന് അഡ്‌നാൻ പരസ്യമായി സമ്മതിച്ച കാര്യമാണ്. വിവിധ യാട്ടുകളിലും ഹോളിഡേ ഹോമുകളിലുമായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. അഡ്‌നാനുമായി വേർപിരിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഭാര്യ സോറയയ്ക്ക് പെട്രിന ഖാഷോഗി എന്ന ഒരു പുത്രി പിറന്നിരുന്നു. തുടർന്ന് പെട്രീനക്ക് 18 വയസുള്ളപ്പോൾ നടത്തിയ ഡിഎൻഎ ടെസ്റ്റിൽ പെട്രീനയുടെ പിതാവ് മുൻ കോൺസർവേറ്റീവ് മന്ത്രിയായ ജോനാതൻ എയ്റ്റ്‌കെനിന്റെ മകളാണെന്ന് തെളിഞ്ഞിരുന്നു. അപകീർത്തികരമായ ലേഖനമെഴുതിയതിന്റെ പേരിൽ ജോനാതൻ ജയിലിൽ ആയിരുന്നു.