- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകൻ അദ്‌നാൻ സമിക്കൊപ്പം എത്തിയവർക്കു കുവൈത്ത് വിമാന താവളത്തിൽ അപമാനം; ഇന്ത്യൻ പട്ടികൾ എന്നു വിളിച്ചതായി സമിയുടെ ട്വീറ്റ്
കുവൈത്ത്: പ്രശസ്ത ഗായകൻ അദ്‌നാൻ സമിക്കൊപ്പം കുവൈത്തിലെത്തിയവരെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ 'ഇന്ത്യൻ പട്ടികൾ'ന്നു വിളിച്ച് അധിഷേപിച്ചതായി ആരോപണം. സമി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഭവത്തിനു ശേഷം സമിയുമായി ബന്ധപ്പെട്ട ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, വിദേശകാര്യമന്ത്രി സുഷമസ്വരാജ് എന്നിവർ ഇക്കാര്യം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു. സംഭവത്തെക്കുറിച്ച് സുഷമ സ്വരാജ് നേരിട്ട് തന്നോട് സംസാരിച്ചുവെന്നും മന്ത്രിമാരുടെ ഇടപെടലിന് നന്ദിയുണ്ടെന്നും അദ്‌നാൻ സമി ട്വീറ്റ് ചെയ്തു.
കുവൈത്ത്: പ്രശസ്ത ഗായകൻ അദ്‌നാൻ സമിക്കൊപ്പം കുവൈത്തിലെത്തിയവരെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ 'ഇന്ത്യൻ പട്ടികൾ'ന്നു വിളിച്ച് അധിഷേപിച്ചതായി ആരോപണം. സമി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സംഭവത്തിനു ശേഷം സമിയുമായി ബന്ധപ്പെട്ട ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, വിദേശകാര്യമന്ത്രി സുഷമസ്വരാജ് എന്നിവർ ഇക്കാര്യം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു. സംഭവത്തെക്കുറിച്ച് സുഷമ സ്വരാജ് നേരിട്ട് തന്നോട് സംസാരിച്ചുവെന്നും മന്ത്രിമാരുടെ ഇടപെടലിന് നന്ദിയുണ്ടെന്നും അദ്‌നാൻ സമി ട്വീറ്റ് ചെയ്തു.
Next Story