അടൂർ: വിവിധ ഭാഗങ്ങളിലെ തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ ഊർജിതമാക്കണമെന്ന് അടൂർ താലൂക്ക് വികസന സമിതി യോഗം നിർദേശിച്ചു. പുറമ്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. അപകട മേഖലകളിൽ സൂചന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.

പന്തളം നഗരസഭ സ്ഥിരം സമിതി ചെയർമാൻ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. അടൂർ റവന്യു ഡിവിഷണൽ ഓഫീസർ എ. തുളസീധരൻ പിള്ള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, അടൂർ തഹസീൽദാർ ജി.കെ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.