- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂരുകാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്
കാലം 1953 അടൂരിലെ പെരിങ്ങനാട് നിന്നും ഒരമ്മയും മകനും വൈകിട്ട് 6.45നുള്ള ഫസ്റ്റ് ഷോ കാണാൻ അടൂരിൽ ആകെയുള്ള പറക്കോട് എസ് ആർകെ തീയേറ്ററിൽ ആൾക്കൂട്ടത്തിനുള്ളിൽ അവരും ഇരുന്നു ഇടയ്ക്കു എപ്പോളോ ഉള്ള സീനിൽ മിന്നായം പോലെ വന്നു പോയ സ്വന്തം മകനെ കാണാൻ. കൂടെ ഉള്ള ഇളയ മകൻ കണ്ടിട്ടും മിന്നായം പോലെ തിരയിൽ വന്നുപോയ അമ്മക്ക് തന്റെ ഭാസാമ്മയെ കാണാൻ പറ്റിയില്ല.അന്ന് അവിടെ ഒരു യുഗം തുടങ്ങുകയായിരുന്നു ആ അമ്മയുടെ സ്വന്തം ഭാസമ്മയായിരുന്നു മലയാള കരയുടെ ഹാസ്യ സമ്രാട്ട് ആയ് വിലസിയ നമ്മയുടെ സ്വന്തം അടൂർ ഭാസി . പറക്കോട് എസ് ആർകെ അടൂർ നിവാസികളെ പ്രേംനസീറിനെയും സത്യനെയും മധു, സോമൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തുടങ്ങിയവരെ ഹൃദയത്തോട് അടുപ്പിച്ച സിനിമ കൊട്ടക അടൂരിലെ ഇപ്പോളുള്ള മറ്റെല്ലാ തീയേറ്ററുകൾക്കും ഉള്ള മുൻഗാമി 1998 അവസാന പ്രദർശനവും നടത്തി തിരശീലക്കു അന്ധ്യം വീഴ്‌ത്തി. 1970 കളോടെ അടൂരിൽ വിജയ എന്ന ഒരു തീയേറ്ററും 1980 ഓട് കൂടി ഓലക്കൊട്ടകകൾക്കു ഒരു എതിരാളി എന്ന പരിവേഷത്തിൽ അടൂർ നയനം എന്ന ഒരു തീയേറ്ററും ഉദയം ചെയ്തു. 1981
കാലം 1953 അടൂരിലെ പെരിങ്ങനാട് നിന്നും ഒരമ്മയും മകനും വൈകിട്ട് 6.45നുള്ള ഫസ്റ്റ് ഷോ കാണാൻ അടൂരിൽ ആകെയുള്ള പറക്കോട് എസ് ആർകെ തീയേറ്ററിൽ ആൾക്കൂട്ടത്തിനുള്ളിൽ അവരും ഇരുന്നു ഇടയ്ക്കു എപ്പോളോ ഉള്ള സീനിൽ മിന്നായം പോലെ വന്നു പോയ സ്വന്തം മകനെ കാണാൻ. കൂടെ ഉള്ള ഇളയ മകൻ കണ്ടിട്ടും മിന്നായം പോലെ തിരയിൽ വന്നുപോയ അമ്മക്ക് തന്റെ ഭാസാമ്മയെ കാണാൻ പറ്റിയില്ല.അന്ന് അവിടെ ഒരു യുഗം തുടങ്ങുകയായിരുന്നു ആ അമ്മയുടെ സ്വന്തം ഭാസമ്മയായിരുന്നു മലയാള കരയുടെ ഹാസ്യ സമ്രാട്ട് ആയ് വിലസിയ നമ്മയുടെ സ്വന്തം അടൂർ ഭാസി .
പറക്കോട് എസ് ആർകെ അടൂർ നിവാസികളെ പ്രേംനസീറിനെയും സത്യനെയും മധു, സോമൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തുടങ്ങിയവരെ ഹൃദയത്തോട് അടുപ്പിച്ച സിനിമ കൊട്ടക അടൂരിലെ ഇപ്പോളുള്ള മറ്റെല്ലാ തീയേറ്ററുകൾക്കും ഉള്ള മുൻഗാമി 1998 അവസാന പ്രദർശനവും നടത്തി തിരശീലക്കു അന്ധ്യം വീഴ്‌ത്തി. 1970 കളോടെ അടൂരിൽ വിജയ എന്ന ഒരു തീയേറ്ററും 1980 ഓട് കൂടി ഓലക്കൊട്ടകകൾക്കു ഒരു എതിരാളി എന്ന പരിവേഷത്തിൽ അടൂർ നയനം എന്ന ഒരു തീയേറ്ററും ഉദയം ചെയ്തു. 1981 ആയതോടു കൂടി ശങ്കരാഭരണം എന്ന ചിത്രത്തോടുക്കൂടി അടൂരിൽ പറക്കോട് ശക്തി എന്ന ഒരു തീയേറ്ററും പ്രദർശനം തുടങ്ങി. അതെ കാലഘട്ടത്തിൽ തന്നെ തമിഴ് സിനിമകളെ നെഞ്ചോടു അടുപ്പിക്കുന്നവർക്കായ് അടൂറിൽ തന്നെ എംകെആർ എന്ന സിനിമ കൊട്ടകയും ഉണ്ടായി.
കളർ ടെലിവിഷനുകൾക്കും, ചാനൽ യുഗത്തിനും മുൻപ് അടൂർ നിവാസികളുടെ സർഗാത്മകതയെ അവരുടെ സിനിമ ഉത്സവങ്ങളെ നെഞ്ചേറ്റിയ അടൂരിലെ ഓരോ മനുഷ്യന്റെയും ഉൾത്തുടിപ്പുകൾ നാല് ചുമരുകൾക്കും മുൻപിലെ വെള്ള തുണിയിലും ഇഴ നെയ്‌തെടുത്ത വ്യത്യസ്തമായ ജീവിത അനുഭവങ്ങൾ തിരയിൽ കാട്ടിത്തന്ന സിനിമാകൊട്ടകൾ ആയിരുന്നു ഇവയെല്ലാം.
1996 ഓട് കൂടി ലേഖ തിയേറ്റർ സ്മിത എന്ന പേരിൽ മാറ്റപ്പെട്ടു. വീസീപ്പി - വീസീആർ യുഗാരംഭത്തോടുകൂടി അടൂരിന് കിഴക്കു ഭാഗത്തുള്ള കൊട്ടകകൾ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ ആയി അത് അവരെ മറ്റു മേഖലയിലേക്ക് തിരിച്ചു വിട്ടു. ഇന്നത്തെ ചൂടൻ എംഎംഎസ്സുകൾക്കും യൂട്യൂബ് പോൺ സൈറ്റുകൾക്കും മുൻപേ അടൂരിലെ യുവതയെ പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ ചില തീയേറ്ററുകൾ നിര്ബന്ധിതരായി. അങ്ങനെ 1 മണിക്കൂർ മാത്രമുള്ള ഇംഗ്‌ളീഷ് സിനിമകൾ തീയേറ്ററുകളിൽ കാഴ്ചക്കാരുടെ നെഞ്ചിടുപ്പുകൾ കൂട്ടി കുറെ തീയേറ്ററുകളേ നഷ്ടത്തിൽ നിന്നും ഇംഗ്‌ളീഷുകാർ കരകയറ്റി.
1990 അന്ധ്യത്തോടുകൂടി ഷക്കീല, രേഷ്മ, സിന്ധു തുടങ്ങിയ ത്രിമൂർത്തികളുടെ വരവോടെ ചക്രശ്വാസം വലിച്ച പല കൊട്ടകകളും നിറഞ്ഞ സദസ്സിൽ വര്ഷങ്ങളോളം പ്രദർശനം തുടർന്നു. അതേസമയം അടൂർ പട്ടണത്തിൽ ഉള്ള തീയേറ്ററുകൾ അന്നത്തെ മലയാള സിനിമകളുടെ മോശം അവസ്ഥയിൽ നഷ്ടത്തിന്റെ കയ്പുനീർ കുടിച്ചു. ഇന്നും ഓർക്കുന്നു മമ്മൂട്ടിയുടെ രാക്ഷരാജാവ്, മോഹൻലാലിന്റെ രാവണ പ്രഭു രണ്ടു പേർക്കും വെല്ലുവിളി ഉയർത്തി മലയാളിയുടെ ലൈംഗികതക്ക് പുത്തൻ ദിശാബോധം നൽകിയ ഷക്കീലയുടെ രാവണ രാഞ്ജി. ശരിക്കും തകർന്നു നിന്ന മലയാള സിനിമക്ക് പുതിയ വെല്ലുവിളി ഉയർത്തി ഒരു ബി ഗ്രേഡ് പടീ അന്നും ഇന്നും ഇതുപോലെ ഒരു മത്സരം മലയാള സിനിമ ഒരു ബി ഗ്രേഡ് സിനിമയിൽ നിന്നും എറ്റു വാങ്ങിയിട്ടില്ല.
കാലങ്ങൾ പലതും കടന്നു പോയ് 2000 തോടുകൂടി കേരളത്തിന്റെ പല കോണുകളിലും പുത്തൻ ദൃശ്യാനുഭവവുമായി മൾട്ടിപ്‌ളെക്‌സുകൾ കടന്നു വന്നു ഡിജിറ്റൽ ഡോൾബി സൗണ്ടുകളുമായി തീയേറ്ററുകൾ ഇടിമുഴക്കമായ് അടൂർ നിവാസികൾ ഈ കാഴ്ചകൾ കാണുവാൻ സമീപ പ്രദേശങ്ങളായ തിരുവല്ല മാവേലിക്കര,കറ്റാനം, നൂറനാട് എന്നീ തിയേറ്ററുകളെ ആശ്രയിക്കേണ്ടി വന്നു. 2010 ഒടുകൂടി പത്തനംതിട്ടയിലും പുതിയ തീയേറ്റർ അനുഭവങ്ങൾ ഉണ്ടായി പ്രേക്ഷകൻ കൊടുക്കുന്ന പണത്തിനു അവർ തക്കതായ തിയേറ്റർ അനുഭവങ്ങൾ ഉണ്ടാക്കി കൊടുത്തു. അടൂരിലെ റിലീസിങ് ഉള്ള അടൂർ നയനം, നാദം, സ്മിത എന്നിവ തുടങ്ങിയ അതെ രീതിയിൽ കാശു മാത്രം വാങ്ങി തന്നെ പ്രേക്ഷകന്റെ കയ്യിൽ നിന്നും വാങ്ങുന്ന പൈസക്ക് ഒരു തരത്തിലുമുള്ള സൗകര്യങ്ങൾ കൊടുക്കാതെ ഈ ചൂഷണം ഇന്നും തുടരുന്നു.
ഓല കൊട്ടകയിൽ ഡിറ്റിഎസ് സംവിധാനം ഉള്ള കേരളത്തിലെ ഏക സിനിമ കൊട്ടക അടൂർ സ്മിത ആയിരിക്കും. ടിക്കറ്റ്‌റ്റെടുത്തു സിനിമ കാണാൻ ഇരിക്കുന്നവരെ കാത്തു. തുടങ്ങിയ കാലത്തു സ്റ്റീൽ തൊട്ടിയിൽ 'തീ' എന്നെഴുതി വച്ച് നിരത്തി വച്ച സ്റ്റീൽ തൊട്ടികൾ ഇന്നും പ്രേക്ഷകരെ നോക്കി കൊഞ്ഞണം കുത്തുന്നു വേണമെങ്കിൽ കണ്ടിട്ട് പൊയ്‌ക്കോ എന്ന രീതിയിൽ. ഓല കൊട്ടക ആയതു കൊണ്ട് ഇടയിലുള്ള വലിയ സുഷിരങ്ങൾ ഉള്ളതിനാൽ ഏസി ഇല്ലെങ്കിലും ഉടുപ്പ് ഊരി ഇരുന്നു സിനിമ കണ്ടാൽ അധികം വിയർക്കില്ല. അടൂരിന്റെ പേര് ലോകം മുഴുവൻ എത്തിച്ച പ്രിയ സംവിധായകന്റെ തറവാട് വകയായ അടൂർ നയനം തിയേറ്റർ ഓല കൊട്ടക അല്ലാത്തതിനാൽ പുറത്തു വച്ചിരിക്കുന്ന വലിയ അലമാരയിൽ നമ്മളുടെ എല്ലാ ഉടുതുണിയും അഴിച്ചു വച്ച് സിനിമ കണ്ടാൽ പടം കഴിയുമ്പോൾ നനയാത്ത ഉടുംമുണ്ടുമായ് വീടണയാം.
നയനം തിയേറ്ററിന്റെ പുതു ചെറു പതിപ്പായ നാദം തിയേറ്ററിൽ നിങ്ങളെ സ്വീകരിക്കുന്നത് തന്നെ മൂത്രപ്പുരയുടെ വാതിൽ ആണ് മൂത്രപ്പുരക്ക് ഡോർ ഇല്ലാത്തതിനാൽ ആവശ്യമുള്ളവർക്ക് ആവോളം മൂത്ര ഗന്ധം നുകരാം ഈ പ്രത്യേകത നാദം തീയേറ്ററിന് മാത്രം അവകാശ പെടാവുന്നതാണ്. തീയേറ്ററിനുള്ളിലേക്കു തുറന്നിരിക്കുന്ന മൂത്ര പുര. പ്രേക്ഷകൻ എന്ത് ത്യാഗവും കണ്ടു സിനിമകൾ കണ്ടോളണം കേരളത്തിൽ ഇത്ര ധാർഷ്ട്യവും അഹങ്കാരവും പൊതു ജനത്തെ എല്ലാ രീതിയിലും ഉപദ്രവിക്കുന്ന തിയേറ്റർ ഉടമകളും കേരളത്തിലെ ഏറ്റവും മോശം അനുഭവുമാണ് അടൂർ പട്ടണത്തിലെ പുകൾപെറ്റ ഈ തീയേറ്ററുകൾ നൽകുന്നത്.
എന്തിനു മുകളിൽ പഴയ അടൂരിലെ ജനതയുടെ സാംസ്‌കാരിക സിനിമ തിയേറ്റർ അനുഭവങ്ങൾ പങ്കുവച്ചു? ഉത്തരം വളരെ ലളിതം സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ് യുഗീ തൊട്ടേ സിനിമയെ നെഞ്ചോടു അടുപ്പിച്ചു ഒരു ജനതയെ നിങ്ങൾ എല്ലാ രീതിയിലും കൊള്ളയടിക്കുകയാണ്. ഏതു മോശം അവസ്ഥയിലും നാട്ടുകാർ വന്നു സിനിമകൾ കാണും എന്നുള്ള ഹുങ്കും. ഈ മൾട്ടി പ്ലെക്‌സ് യുഗത്തിലും ഓല കൊട്ടകകളിൽ പ്രേക്ഷകനെ ഇരുത്തി ദ്രോഹിക്കുന്നത്തിലും ഒരു പരിധിയില്ലേ? സമീപ പ്രദേശങ്ങളിലെ പുതു പുത്തൻ തിയേറ്റർ അനുഭവങ്ങൾ ആവാം അടുത്തിടെയായി മറ്റിടങ്ങളിൽ ടിക്കറ്റുകൾ കിട്ടാത്ത സിനിമകൾ, അടൂരിലെ തീയേറ്ററുകളിൽ ആളൊഴിഞ്ഞ കസേരകളെ കാണിക്കാൻ വേണ്ടി നിങ്ങൾക്കു പടങ്ങൾ ഓടിക്കേണ്ടി വരുന്നത് ഇനിയും എത്ര നാൾ ഇങ്ങനെ കസേരകൾക്കു വേണ്ടി നിങ്ങൾക്കു സിനിമകൾ ഓടിക്കാൻ പറ്റും? വിതരണക്കാർ സിനിമകൾ നിർത്തുന്നതോടുകൂടി കസേരകൾക്കും സിനിമ കാണാൻ ഉള്ള മോഹം അസ്തമിക്കും.
ഇത്രത്തോളം സിനിയമയുമായി അടുത്തവരോ സ്വന്തം പേരിനേക്കാളും ഉയരത്തിൽ 'അടൂർ' എന്ന ദേശത്തിന്റെ പേരിൽ ലോകം മൊത്തം അറിയപെട്ട വലിയ സിനിമാക്കാരും ഉള്ള ദേശം ഒരു പക്ഷെ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണാൻ സാധ്യമല്ല മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ എല്ലാ കലാകാരന്മാർക്കും മാപ്പ്... നിങ്ങൾ ഉയരത്തിൽ എത്തിച്ച 'അടൂർ' എന്ന നാമം കേരളത്തിലെ ഏറ്റവും മോശം സിനിമ അനുഭവം നൽകുന്ന സ്ഥലം എന്ന രീതിയിൽ ആക്കി തീർത്ത അടൂരിലെ കുത്തക തിയേറ്റർ മുതലാളിമാർക്ക് വേണ്ടി... നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂര് കാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്...
ഇനി അടൂർ നിവാസികൾക്ക് അയവിറക്കാൻ നമ്മുടെ ആ പഴയ ബ്‌ളാക്ക് ആൻഡ് വൈറ്റ് സിനിമ കൊട്ടക അനുഭവങ്ങൾ മാത്രം... വളരെ വേദനയോടെ പറയട്ടെ ഈ കുറിപ്പ് നിവൃത്തികേടുകൊണ്ടും എന്നെ പോലെ നിവൃത്തിക്കെട്ടു ഇവിടങ്ങളിൽ ഇരുന്ന സിനിമ കാണാൻ വിധിക്കപ്പെട്ട അടൂർ നിവാസികൾക്കും സമർപ്പിക്കുന്നു...