- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാവപ്പെട്ട പട്ടികജാതിക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയതിന് സി.പി.എം പുറത്താക്കി; മൂന്നു വർഷത്തെ 'നല്ലനടപ്പ്' കഴിഞ്ഞപ്പോൾ നിരുപാധികം നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരുന്നു; പ്രതിനിധീകരിക്കുന്നതാകട്ടെ പട്ടികജാതി കോളനി അടങ്ങിയ ബ്രാഞ്ചിനെയും: അടൂരിൽ പട്ടികജാതിക്കാരെ ചതുപ്പു വാങ്ങി നൽകി പറ്റിച്ച നേതാവിന്റെ മടങ്ങി വരവ് രാജകീയമായി
പത്തനംതിട്ട: ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള പദ്ധതി പ്രകാരം പണം കൈക്കലാക്കി ചതുപ്പു നിലം വാങ്ങിക്കൊടുത്തതിന്റെ പേരിൽ സിപിഐഎം പുറത്താക്കിയ മുൻനഗരസഭാ കൗൺസിലർ രാജകീയമായി ലോക്കൽ കമ്മറ്റിയിലേക്ക് മടങ്ങിയെത്തുന്നു. പട്ടികജാതി കുടുംബങ്ങൾ ഏറെയുള്ള ബ്രാഞ്ച് കമ്മറ്റിയെ പ്രതിനിധീകരിച്ചാണ് മടങ്ങി വരവെന്നതും ശ്രദ്ധേയം. പറക്കോട് ലോക്കൽ കമ്മിറ്റിയംഗവും അടൂർ നഗരസഭ മുൻകൗൺസിലറുമായിരുന്ന എസ് ഷാജഹാനെയാണ് പട്ടികജാതി ഭുമി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. നഗരസഭയിൽസ്വന്തമായി വീടില്ലാത്ത നാല്പപതോളം പട്ടികജാതി കുടുംബങ്ങൾക്ക് ഭൂരഹിത ഭവന രഹിത പദ്ധയിൽപ്പെടുത്തി സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നല്കുന്ന പദ്ധതിയിലാണ് സി പി എം നേതൃത്വത്തെപ്പോലും അമ്പരപ്പിച്ച അഴിമതി അരങ്ങേറിയത്. നഗരസഭയ്ക്കും പട്ടികജാതി വകുപ്പിനുമായിരുന്നു പദ്ധതി നടപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതല. നഗരസഭ കൗൺസിലറായിരുന്ന ഷാജഹാൻ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് പദ്ധതിക്കായി ചുരുങ്ങിയ വിലയ്ക്ക് ചതു
പത്തനംതിട്ട: ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള പദ്ധതി പ്രകാരം പണം കൈക്കലാക്കി ചതുപ്പു നിലം വാങ്ങിക്കൊടുത്തതിന്റെ പേരിൽ സിപിഐഎം പുറത്താക്കിയ മുൻനഗരസഭാ കൗൺസിലർ രാജകീയമായി ലോക്കൽ കമ്മറ്റിയിലേക്ക് മടങ്ങിയെത്തുന്നു. പട്ടികജാതി കുടുംബങ്ങൾ ഏറെയുള്ള ബ്രാഞ്ച് കമ്മറ്റിയെ പ്രതിനിധീകരിച്ചാണ് മടങ്ങി വരവെന്നതും ശ്രദ്ധേയം. പറക്കോട് ലോക്കൽ കമ്മിറ്റിയംഗവും അടൂർ നഗരസഭ മുൻകൗൺസിലറുമായിരുന്ന എസ് ഷാജഹാനെയാണ് പട്ടികജാതി ഭുമി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
നഗരസഭയിൽസ്വന്തമായി വീടില്ലാത്ത നാല്പപതോളം പട്ടികജാതി കുടുംബങ്ങൾക്ക് ഭൂരഹിത ഭവന രഹിത പദ്ധയിൽപ്പെടുത്തി സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നല്കുന്ന പദ്ധതിയിലാണ് സി പി എം നേതൃത്വത്തെപ്പോലും അമ്പരപ്പിച്ച അഴിമതി അരങ്ങേറിയത്. നഗരസഭയ്ക്കും പട്ടികജാതി വകുപ്പിനുമായിരുന്നു പദ്ധതി നടപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതല. നഗരസഭ കൗൺസിലറായിരുന്ന ഷാജഹാൻ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് പദ്ധതിക്കായി ചുരുങ്ങിയ വിലയ്ക്ക് ചതുപ്പ് നിലം വ്യക്തികളിൽ നിന്നും വാങ്ങുകയായിരുന്നു. ഒരു കുടുബത്തിന് മൂന്ന് സെന്റ് വസ്തു വാങ്ങുന്നതിനായി തൊണ്ണൂറായിരം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.
കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ചതുപ്പ് നിലം ആധാരം നടത്തി നല്കിയ ശേഷം നിയമവിരുദ്ധമായി ഇവരിൽ നിന്നും ആധാരച്ചെലവും കൈപ്പറ്റിയിരുന്നു. പട്ടികജാതി വികസന ഓഫീസർക്ക് പുറമേ നഗരസഭയിലെഎസ് സി പ്രമോട്ടറായിരുന്ന രാജേന്ദ്രനുംഇതിൽ ഉൾപ്പെട്ടിരുന്നു. സർവീസിൽ നിന്നും വിരമിക്കാറായ ഈ ഉദ്യോഗസ്ഥനെ സംഭവത്തെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സി പി എം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഷാജഹാൻ ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി ചാർജ് ചെയ്ത കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നടന്നു വരികയാണ്. പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ ഷാജഹാൻ കൺട്രോൾ കമ്മിഷനെ സമീപിച്ചിരുന്നു.
കൺട്രോൾ കമ്മിഷൻ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ആരായുന്നതിനായി കത്ത് നല്കിയെങ്കിലും ഇത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി കൺട്രോൾ കമ്മിഷന് മറുപടി നല്കാകാൻ തയ്യാറായില്ല. പകരം പട്ടികജാതിക്കാരെ കബളിപ്പിച്ച ഷാജഹാനെ പട്ടികജാതിക്കാർ ഏറെ അധിവസിക്കുന്ന കണ്ണംകോട്ചിറവയൽ ബ്രാഞ്ച് സെക്രട്ടറിയാക്കാൻ കീഴ്ഘടകങ്ങൾക്ക് ജില്ലാ നേതൃത്വം നിർദ്ദേശം നല്കുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായ ശേഷം ഷാജഹാൻ പറക്കോട് ലോക്കൽ നേതൃത്വവുമായുണ്ടായ തർക്കത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയെങ്കിലും കഴിഞ്ഞ മാസം നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയാക്കുകയായിരുന്നു.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ ഷാജഹാനെ മത്സരിപ്പിക്കാൻ ചില നേതാക്കൾ ശ്രമം നടത്തിയെങ്കിലും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഷാജഹാനെ മത്സരരംഗത്തു നിന്നും ഒഴിവാക്കിയത്.ഇപ്പോൾ കെജെ തോമസ് നിലപാടിൽ അയവു വരുത്തിയതോടെ പതിനൊന്നിന്ന് നടക്കുന്ന പറക്കോട് ലോക്കൽ സമ്മേളനത്തിൽ നിലവിലുള്ള ഒരു അംഗത്തെ ഒഴിവാക്കി ഷാജഹാനെ വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തും.ഷാജഹാനൊപ്പം പുറത്താക്കപ്പെട്ട രാജേന്ദ്രനെ കഴിഞ്ഞ സമ്മേളനത്തിലാണ് ബ്രാഞ്ച്കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ സമ്മേളനങ്ങൾക്ക് ശേഷം അടൂർ, പറക്കോട് ലോക്കൽ കമ്മിറ്റികൾ വിഭജിച്ച് ടൗൺ ലോക്കൽ കമ്മിറ്റി രൂപീകരിച്ച് ഷാജഹാനെ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കാനും ജില്ലാ നേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ സെക്രട്ടറിയായി ഷാജഹാനെ നിയമിച്ചതെന്നും പറയപ്പെടുന്നു. വഞ്ചിതരായ പട്ടികജാതി കുടുംബങ്ങൾ തങ്ങളുടെ ഭവനമെന്ന സ്വപ്നം തച്ചുടച്ചവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും ഭവനത്തിനായുള്ള കാത്തിരിപ്പിലുമാണ്.