- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിൽ നിന്നും അടൂർ പ്രകാശിന് പണി കിട്ടി; ത്വരിത പരിശോധന സ്‌റ്റേ ചെയ്യണമെന്ന റവന്യൂമന്ത്രിയുടെ ഹർജി തള്ളി; നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകാനും ഉത്തരവ്; സന്തോഷ് മാധവന് മിച്ച ഭൂമി നൽകിയത് പണിയാവും
കൊച്ചി: സർക്കാർ ഏറ്റെടുത്ത മിച്ചഭൂമി വിവാദ സ്വാമി സന്തോഷ് മാധവൻ ഇടനിലക്കാരനായി സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയെന്ന കേസിൽ ത്വരിത അന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. ഭൂമി ദാനത്തിന്റെ പേരിൽ കോന്നി സീറ്റ് അടൂർ പ്രകാശിന് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ചരടുവലികൾ നടത്തുന്നുണ്ട്. ഇതിൽ നിന്ന് തലയൂരാനാണ് ഹൈക്കോടതിയെ അടൂർ പ്രകാശ് സമീപിച്ചത്. അതും തിരിച്ചടിയായി. ഭൂമി നൽകാൻ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അത് സർക്കാർ പിൻവലിച്ചതായി മന്ത്രി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിൻവലിച്ച ശേഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ ആരോപിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് ത്വരിത പരിശോധന തുടരാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. മന

കൊച്ചി: സർക്കാർ ഏറ്റെടുത്ത മിച്ചഭൂമി വിവാദ സ്വാമി സന്തോഷ് മാധവൻ ഇടനിലക്കാരനായി സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയെന്ന കേസിൽ ത്വരിത അന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. ഭൂമി ദാനത്തിന്റെ പേരിൽ കോന്നി സീറ്റ് അടൂർ പ്രകാശിന് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ചരടുവലികൾ നടത്തുന്നുണ്ട്. ഇതിൽ നിന്ന് തലയൂരാനാണ് ഹൈക്കോടതിയെ അടൂർ പ്രകാശ് സമീപിച്ചത്. അതും തിരിച്ചടിയായി.
ഭൂമി നൽകാൻ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അത് സർക്കാർ പിൻവലിച്ചതായി മന്ത്രി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിൻവലിച്ച ശേഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ ആരോപിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് ത്വരിത പരിശോധന തുടരാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. മന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കമുള്ളവർക്കെതിരെയാണ് ത്വരിതാന്വേഷണം. ഏപ്രിൽ 25നകം ത്വരിതാന്വേഷണ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
എറണാകുളം പുത്തൻവേലിക്കരയിൽ 95.44 ഏക്കറും തൃശൂർ ജില്ലയിൽ 32.41 ഏക്കറും ഭൂസംരക്ഷണ നിയമത്തിൽ ഇളവു നൽകി ബംഗളുരു ആസ്ഥാനമായ ആർ.എം.ഇസഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയതാണ് വിവാദത്തിന് കാരണം. മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്ത വയൽ ഐടി പാർക്ക് സ്ഥാപിക്കാൻ എന്നാ പേരിൽ തിരികെ നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,റ വന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ്, റവന്യൂ വപ്പുക്കു അഡിഷണൽ ചിഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവൻ, ഐ ടി കമ്പനിയായി പറഞ്ഞിട്ടുള്ള ആർ.എം.ഇസഡ്. ഇക്കോ വേൾഡ് ഇൻഫ്രാ സ്ട്രക് ച്ചു ർ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കർ എന്നിവരെ ഒന്ന് മുതൽ അഞ്ചുവരെ പ്രതികൾ ആകിയാണ് ഗിരീഷ് ബാബു നൽകിയ ഹർജി. ഇതിൽ മുഖ്യമന്ത്രിയെ കോടതി ഒഴിവാക്കി. എന്നാൽ കേസ് അന്വേഷണ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് എതിരെ തെളിവ് കിട്ടിയാൽ അത് പരിഗണിക്കണമെന്നും വിജിലൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിന് വിജിലൻസ് ഡയറക്ടറോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദർശ് പ്രൈം പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാ കമ്പനി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ നിലവും, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മടത്തും പാടി വില്ലേജിൽ 32.41 ഏക്കർ നില വും 2006ൽ വാങ്ങിയിരുന്നു. ഈ ഭൂമി 1964 ലെ കേരളം ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പ് പ്രകാരം സർക്കാർ മിച്ച ഭൂമിയായി 2009 ജനുവരി യിൽ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഈ ഭൂമി ഹൈ ടെക് ഐടി പാർക്ക് സ്ഥാപിക്കാൻ സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നൽകിയിരുന്നു.
ഇതേ തുടന്നു ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പിനു ഇളവ് അനുവദിച്ചു കൊണ്ട് 2016 മാർച്ച് 2 നു സർക്കാർ ഉത്തവരവിറക്കി. എന്നാൽ ഈ ഉത്തരവ് വിവാദം ആയതോടെ 2016 മാർച്ച് 23 നു ഇതേ ഉത്തരവ് പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തിയെന്നും ഗിരീഷ് കുമാർ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

