- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് അറിയാത്തവർ മേളയിൽ പങ്കെടുക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; തന്റേതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ പച്ചക്കള്ളം; വിവാദം മേള നല്ലരീതിയിൽ നടക്കാതിരിക്കാൻ വേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദം കൊഴുത്ത വേളയിലാണ് അടൂർ വിശദീകരണവുമായി രംഗത്തത്തിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവന പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. സിനിയമെ ഗൗരവത്തോടെ കാണുന്നവർക്കുള്
തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദം കൊഴുത്ത വേളയിലാണ് അടൂർ വിശദീകരണവുമായി രംഗത്തത്തിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവന പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. സിനിയമെ ഗൗരവത്തോടെ കാണുന്നവർക്കുള്ളതാണ് ചലച്ചിത്രമേള. അല്ലാതെ ആർക്കും കേറിയിറങ്ങാവുന്ന വേദിയല്ല അതെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ ഇത് കേവലം ഇംഗ്ലീഷ് അറിയാത്തവർ കാണേണ്ട എന്ന വിധത്തിലേക്ക് വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും അടൂർ പറഞ്ഞു.
ഇത്തവണ ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് പാസിനുള്ള ഓൺലൈൻ അപേക്ഷയിൽ വിദ്യാഭ്യാസ യോഗ്യത അടക്കുമുള്ള വിവരങ്ങൾ ചോദിച്ചിരിക്കുന്നത് എന്തിനെന്ന് വിശദീകരിക്കുകയായിരുന്നു താൻ. 'ആരൊക്കെ ചലച്ചിത്രമേളയ്ക്ക് വരുന്നു, സിനിയമയെ ഗൗരവത്തോടെ കാണുന്നവരാണോ എത്തുന്നത് തുടങ്ങിയ വിവരങ്ങൾ അറിയേണ്ടതുണ്ട്'. ഇക്കാര്യത്തിൽ നൽകിയ വിശദീകരണത്തിന്റെ ചുവടുപിടിച്ചാണ്, താൻ പറയാത്ത കാര്യം മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും തന്നെ താറടിക്കാൻ ചില തത്പരകേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും അടൂർ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി തികച്ചും കുത്തഴിഞ്ഞ നിലയ്ക്കാണ് കേരളത്തിൽ ചലച്ചിത്രമേള നടന്നുവന്നത്. ഇത്തവണ മേള നടക്കുമോ എന്നുതന്നെ ആശങ്കയുയർന്നിരുന്നു. ആ അവസരത്തിലാണ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് മികച്ച രീതിയിൽ മേള സംഘടിപ്പിക്കാൻ താൻ ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നത്. എന്നാൽ മേള നല്ലരീതിയിൽ നടക്കാതിരിക്കാൻ ആഗ്രഹിക്കുന്നവരാണ് തന്റെ വാക്കുകളെ വിവാദമാക്കിയത്. ഇവർ ആരെന്ന് അറിയാം. പേര് തുറന്നുപറഞ്ഞാൽ പലർക്കും ബുദ്ധിമുട്ടാകുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സെൻസറിങ് കൂടാതെയാണ് ചലച്ചിത്രമേളയിൽ സിനിമകൾ കാട്ടുന്നത്. ഇത്തരം സിനിമകൾക്കാണ് ആള് കൂടുന്നത്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ മേളയുടെ സംഘാടകർ ബാധ്യസ്ഥരാണ്. ആ മാനദണ്ഡങ്ങളിൽ പ്രധാനം സിനിയമെ ഗൗരവത്തോടെ കാണുന്നവരായിരിക്കണം ഡെലിഗേറ്റുകൾ എന്നതാണ്. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർ, ഫിലിംക്ല്ബ് അംഗങ്ങൾ തുടങ്ങിയവർക്കായിരിക്കണം മുൻഗണന. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഇത്തവണ ഡെലിഗേറ്റുകൾക്ക് പ്രവേശനം നൽകുന്നതെന്ന് അടൂർ അറിയിച്ചു.
പത്തുവർഷംമുമ്പ് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്നപ്പോൾ, ചലച്ചിത്രമേളയ്ക്ക് ഡെലിഗേറ്റ് പാസ് സംവിധാനം ഇന്ത്യയിലാദ്യമായി നടപ്പിൽ വരുത്തിയത് താനായിരുന്നുവെന്ന് അടൂർ ചൂണ്ടിക്കാട്ടി. അതുവരെ ചില തത്പരകക്ഷികൾക്കാണ് മേളയിക്കുള്ള പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് ഇന്ത്യയിലെ മുഴുവൻ മേളകളിലും ഡെലിഗേറ്റ് സംവിധാനം നടപ്പിൽ വന്നുഅദ്ദേഹം പറഞ്ഞു.
മേളയെ നല്ലരീതിയിൽ സംഘടിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിനുള്ള പരിഷ്‌ക്കരണങ്ങളാണ് ഇത്തവണ വരുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് ടൈറ്റിൽ ഉപയോഗിക്കാതെ മലയാളം ഉപയോഗിച്ചാണ് തന്റെ സിനിമകളിൽ പ്രചരിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള തനിക്കെതിരെ അനാവശ്യമായ ആരോപണം ഉയർത്തതിൽ വിഷമമുണ്ടെന്നും അടൂർ പറഞ്ഞു.