- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായോഗികമല്ലാത്ത ശുപാർശകൾ നൽകി സർക്കാരിനെ വെട്ടിലാക്കി; ജനരോഷം മറികടക്കാൻ എല്ലാം തള്ളി; ക്രുദ്ധനായ അടൂർ രാജിക്ക്; ചലച്ചിത്രമേള കുളമാകുമെന്ന് ഉറപ്പായി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) നടത്തിപ്പുമായി ബന്ധപ്പെട്ട് സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലെ ഭൂരിഭാഗവും സർക്കാർ തള്ളി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു അടൂർ രാജിഭീഷണിയും മുഴക്കി. എന്നൽ ജനാഭിപ്രായവും സിനിമാ പ്രവർത്തകരുടെ വികാരവും മാനിക്കാതൊകു തീരുമാനം എടുക്കാനാവില്ലെന്ന
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) നടത്തിപ്പുമായി ബന്ധപ്പെട്ട് സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലെ ഭൂരിഭാഗവും സർക്കാർ തള്ളി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു അടൂർ രാജിഭീഷണിയും മുഴക്കി. എന്നൽ ജനാഭിപ്രായവും സിനിമാ പ്രവർത്തകരുടെ വികാരവും മാനിക്കാതൊകു തീരുമാനം എടുക്കാനാവില്ലെന്ന വ്യക്തമാക്കി അടൂരിനെ അനുനയിപ്പിക്കാൻ സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സജീവമായി രംഗത്തുണ്ട്.
ചലച്ചിത്രമേഖലയുടെ വികസനവും ഐ.എഫ്.എഫ്.കെ. നടത്തിപ്പുമായി ബന്ധപ്പെട്ട് അടൂർ സമർപ്പിച്ച അഞ്ചു ശുപാർശകളാണു സർക്കാർ തള്ളിയത്. ചലച്ചിത്രമേള ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന അടൂരിന്റെ ശുപാർശയാണു സർക്കാർ ആദ്യം തള്ളിയത്. അപേക്ഷിച്ചവർക്കെല്ലാം പാസ് നൽകണമെന്ന ആവശ്യം അംഗീകരിക്കുകയാണെന്നു സർക്കാർ ചെയ്തത്. ഡെലിഗേറ്റ് പാസിന് അപേക്ഷിക്കുമ്പോൾ വിശദവിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബാങ്ക് രൂപീകരിക്കാനും വിദ്യാർത്ഥികൾക്കുള്ള ഇളവു നിർത്താനും അടൂർ സമിതി തീരുമാനിച്ചിരുന്നു. അതും അംഗീകരിച്ചില്ല.
മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങൾ നിർത്തലാക്കാനും കഴിഞ്ഞവർഷം മേളയിൽ പ്രദർശിപ്പിച്ച മൂന്നു മലയാള സിനിമകൾകൂടി ഇത്തവണ രാജ്യാന്തര ജൂറിയുടെ പ്രത്യേകപുരസ്‌കാരത്തിനു പരിഗണിക്കാനും അടൂർ നിർദ്ദേശിച്ചു. ചലച്ചിത്ര അക്കാദമിയുടെയും സിനിമാ പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനേത്തുടർന്ന് ഈ രണ്ടു നിർദ്ദേശങ്ങളും സർക്കാർ തള്ളി്. അല്ലെങ്കിൽ മേള ബഹിഷ്‌കരിക്കുമെന്നായിരുന്നു സിനിമാ പ്രവർത്തകരുടെ നിലപാട്.
ഇതോടെയാണ് രാജി ഭീഷണിയുമായി അടൂർ രംഗത്ത് എത്തിയത്. അവഗണന തുടർന്നാൽ, ചലച്ചിത്രോത്സവവുമായി സഹകരിക്കില്ലെന്ന് അടൂർ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അറിയിച്ചു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ സിനിമാ നിർമ്മാതാക്കളുടെ അസോസിയേഷൻ നേതാവിനെ മന്ത്രി നിയോഗിച്ചു. മേളയുമായി ബന്ധപ്പെട്ട വിവാദതീരുമാനങ്ങൾ സംബന്ധിച്ചു ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ, സംവിധായകരായ ലെനിൻ രാജേന്ദ്രൻ, ശശി പരവൂർ, ഡോ. ബിജു എന്നിവരാണു മന്ത്രി തിരുവഞ്ചൂരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയത്.
അക്കാദമി ചെയർമാൻ രാജീവ്‌നാഥുമായി ചർച്ചചെയ്തു പ്രശ്‌നങ്ങൾ പരിഹരിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. അടൂരിന്റെ ശുപാർശകൾ തള്ളിയില്ലെങ്കിൽ സിനിമാ മേഖലയൊന്നടങ്കം ഐ.എഫ്.എഫ്.കെ. ബഹിഷ്‌കരിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. മേളയ്ക്കായി ഒരു സ്വകാര്യ തീയറ്റർ പോലും നൽകില്ലെന്നും വ്യക്തമാക്കി. മേളയുടെ പ്രോഗാം ഡയറക്ടറായി ഈയിടെ നിയമിതയായ ഇന്ദു ശ്രീകണ്ഠനും അക്കാദമി ഭാരവാഹികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി വ്യക്തമാക്കി.