- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി വിലാസം പുതുക്കേണ്ടത് ആധാറിൽ മാത്രം; മറ്റ് രേഖകളിൽ തനിയെ മാറും; സംവിധാനം ഉടൻ പ്രാബല്യത്തിൽ
ന്യൂഡൽഹി: വിലാസം മാറുന്നതിനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു.ഇനി മുതൽ വിലാ സം മാറിയാൻ ആധാറിൽ മാത്രം പുതുക്കിയാൽ മതിയാകും.ഇതോടെ കൈവശമുള്ള എല്ലാ രേഖകളിലും മാറ്റം വരുത്താൻ ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. ആധാറിൽ മാറ്റുന്നതിനനു സരിച്ച് ബാങ്ക്, ഇൻഷുറൻസ് ഉൾപ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാ നം വൈകാതെ രാജ്യത്ത് നടപ്പാകും. എല്ലാ ഡാറ്റാ ബേയ്സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാ നം ഉടനെ തയ്യാറാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളി സി, ഗ്യാസ് കണക്ഷൻ, പാൻ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. മാസങ്ങൾക്കുള്ളിൽ സംവിധാനം പ്രാവർത്തികമാകും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കു പിന്നിൽ.
നിലവിൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതൽ പേരും ആധാറാ ണ് ഉപയോഗിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെുള്ളവയും വിലാസം കെവൈ സി എന്നിവയ്ക്കും സബ്സിഡി ഉൾപ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്.
ന്യൂസ് ഡെസ്ക്