- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷനെ വിവാഹം കഴിച്ച ആദ്യ മലയാളി ഡോക്ടർ ഗോവിന്ദോ? ഓസ്ട്രേലിയയിലെ മലയാളി ഡോക്ടർ ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കിയത് ഏറെ ക്ലേശങ്ങൾ സഹിച്ച്
മെൽബൺ: സ്വവർഗ്ഗാനുരാഗത്തോടെ വിശാലമായ കാഴ്‌ച്ചപ്പാട് ലോകത്തെമ്പാടുമുള്ളവർക്ക് ഇന്നും വന്നിട്ടില്ല. പ്രബലമായ ക്രിസ്ത്യൻ കത്തോലിക്കാ സഭയിൽ കത്തോലിക്ക വിവാഹത്തെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെങ്കിലും ശക്തമായ എതിർപ്പ് തന്നെയാണ് വിവിധ ഇടങ്ങളിൽ നിന്നും ഉയരുന്നതും. ഇന്ത്യയിൽ അടുത്തിടെ സ്വവർഗാനുരാഗം കോടതി ക്രിമിനൽ കുറ്റമായും കണക്ക
മെൽബൺ: സ്വവർഗ്ഗാനുരാഗത്തോടെ വിശാലമായ കാഴ്‌ച്ചപ്പാട് ലോകത്തെമ്പാടുമുള്ളവർക്ക് ഇന്നും വന്നിട്ടില്ല. പ്രബലമായ ക്രിസ്ത്യൻ കത്തോലിക്കാ സഭയിൽ കത്തോലിക്ക വിവാഹത്തെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെങ്കിലും ശക്തമായ എതിർപ്പ് തന്നെയാണ് വിവിധ ഇടങ്ങളിൽ നിന്നും ഉയരുന്നതും. ഇന്ത്യയിൽ അടുത്തിടെ സ്വവർഗാനുരാഗം കോടതി ക്രിമിനൽ കുറ്റമായും കണക്കാക്കിയതോടെ ന്യൂനപക്ഷം വരുന്ന സ്വവർഗ്ഗാനുരാഗികളിൽ നിന്നും ശക്തമായ എതിർപ്പുയരുകയും ചെയ്തു. എന്നാൽ, സ്വവർഗ്ഗ വിവാഹം യുകെയും അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. ഇങ്ങനെ ഓസ്‌ട്രേലിയ എന്ന പാശ്ചാത്യരാജ്യം നൽകുന്ന നിയമപരിരക്ഷയുടെ ബലത്തിൽ പുരുഷനെ വിവാഹം കഴിച്ചത് മലയാളിയായ യുവ ഡോക്ടറാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ സ്വവർഗ്ഗ വിവാഹങ്ങൾ നിത്യസംഭവം ആണെങ്കിലും മെൽബണിൽ നടന്ന സ്വവർഗ്ഗ വിവാഹം ശ്രദ്ധ നേടുന്നത് മലയാളി സാന്നിധ്യം കൊണ്ടാണ്. മെൽബണിലെ മലയാളിയായ ഡോക്ടർ ഗോവിന്ദാണ് തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ ആർഭാടപരമായി തന്നെ വിവാഹം ചെയ്തത്. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യുന്ന ആദ്യ മലയാളിയായാണ് ഇതോടെ ഗോവിന്ദിനെ വിലയിരുത്തുന്നത്. വർഷങ്ങളായി മെൽബണിൽ താമസാക്കിയ ഗോവിന്ദ് കേരളീയ ശൈലിയേക്കാൾ പാശ്ചാത്യശൈലിയാണ് പൂർണ്ണമായും പിന്തുടർന്നു പോന്നത്. മെൽബണിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ ആൻഡ്രിയാൻ എന്ന യുവാവിനോട് തുടങ്ങിയ പ്രേമമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചത്.
ഗോവിന്ദിന്റെ മാതാപിതാക്കളും വർഷങ്ങളായി മെൽബണിൽ തന്നെയാണ് താമസം. എന്നാൽ, ഒറ്റയ്ക്കുള്ള ജീവിതമാണ് ഗോവിന്ദ് നയിച്ചത്. ഈ വേളയിലാണ് ഓസ്‌ട്രേലിയക്കാരൻ സായിപ്പായ ആൻഡ്രിയാനിൽ നല്ലൊരു പങ്കാളിയെ ഗോവിന്ദ് കാണുന്നത്. ഈ പ്രേമത്തിന് ഒടുവിലാണ് തന്റെ ഇഷ്ടം അദ്ദേഹം വീട്ടുകാരെയും അറിയിച്ചത്. മലയാളികളായ മാതാപിതാക്കൾ ഈ ഇഷ്ടത്തെ തുടക്കത്തിൽ തന്നെ എതിർത്തു. കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗോവിന്ദ് തന്റെ പ്രണയത്തിൽ നിന്നും പിന്മാറിയില്ല. വളർത്തി വലുതാക്കി പഠിപ്പിച്ച് വലിയവനാക്കിയ മകൻ ഒരു പുരുഷനെ വിവാഹം കഴിക്കുക എന്നത് ഏത് മാതാപിതാക്കൾക്കാണ് സഹിക്കാനാവുക. ഉപദേശത്തിലൊന്നും മകൻ വീഴില്ലെന്ന് ബോധ്യമായതോടെ ഒടുവിൽ വിവാഹത്തിന് ഇവർ സമ്മതിക്കുകയായിരുന്നു. എന്നാൽ, ഇതിനോടകം തന്നെ തന്റെ ഇഷ്ടപ്പെട്ട പുരുഷനൊപ്പം ആറ് വർഷത്തെ ജീവിതം ഗോവിന്ദ് നയിച്ചിരുന്നു.
മെൽബണിൽ കഴിഞ്ഞ മാസം ഏഴാം തീയതി കേരളീയ ഹിന്ദു മതാചാരപ്രകാരമായിരുന്നു ഡോക്ടർ ഗോവിന്ദിന്റെയും ആൻഡ്രിയാന്റെയും വിവാഹം. ആദ്യം എതിർത്ത കുടുംബാംഗങ്ങളുടെ അനുഗ്രാഹാശിസുകളോടെ തന്നെയായിരുന്നു ഗോവിന്ദ് ആഡ്രിയാനെ വിവാഹം ചെയ്തത്. താലികെട്ടും പുടവകൊടുക്കലും എല്ലാം കഴിഞ്ഞ് ദമ്പതികൾ തങ്ങളുടെ ഇഷ്ടപ്പെട്ടവർക്കായി ഉഗ്രൻ വിരുന്നും ഒരുക്കിയിരുന്നു. കേരളീയ ശൈലിയിൽ മലയാളി വേഷം ധരിച്ച പെൺകുട്ടികളുടെ ഫ്ളാഷ് മോബ് അടക്കമുള്ള പരിപാടികൾ ഇവർ ഒരുക്കിയിരുന്നു.
ഓസ്‌ട്രേലിയൻ നിയമപ്രകാരം സ്വവർഗ്ഗ ദമ്പതികൾക്ക് ഓസ്‌ട്രേലിയൻ തലസ്ഥാന നഗരി ഒഴികയുള്ള സംസ്ഥാനങ്ങളിലെ വിവാഹത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും കേരളത്തിലെ പോലെ സ്വവർഗ്ഗ വിവാഹത്തിന്റെ പേരിൽ സദാചാര പൊലീസുകർ മെൽബണിൽ തേടിയെത്തില്ലെന്ന ആശ്വാസത്തിലാണ് ഈ യുവ മലയാളി ഡോക്ടർ.