- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനമ്മമാരെന്ന് കരുതി സ്നേഹിച്ചവർ മരിച്ചപ്പോഴാണ് അഡ്രിയാന അറിയുന്നത് അവർ തന്റെ ആരുമല്ലെന്ന്; കൈക്കുഞ്ഞായിരിക്കുമ്പോ മോഷ്ടിക്കപ്പെട്ട ആ പെൺകുട്ടി നാൽപ്പതാം വയസ്സിൽ ബന്ധുക്കളെ കണ്ടെത്തി: വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിലെ ഒരു അപൂർവ്വ ഒത്തു ചേരലിന്റെ കഥ
ബ്യൂണസ് അയേഴ്‌സ്: ഒരു കുറവും അറിയിക്കാതെയാണ് അഡ്രിയാനയെ അച്ഛനമ്മമാർ വളർത്തിയത്. പക്ഷെ അടുത്തകാലത്ത് അച്ഛനും അമ്മയും മരിച്ചതോടെയാണ് അവർ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്. ഇത്രയും കാലം താൻ സ്‌നേഹിച്ചിരുന്നവർ തന്റെ സ്വന്തം അച്ഛനും അമ്മയും അല്ലെന്ന്. കൈക്കുഞ്ഞായിരിക്കുമ്പോൾ ആരിൽ നിന്നോ തന്നെ അവർ മോഷ്ടിച്ച് എടുത്തതാണെന്നും. ആ യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ ആഡ്രിയാന ഇറങ്ങി, നാൽപ്പതാം വയസ്സിൽ സ്വന്തം അച്ഛനമ്മമാരെ തേടി. വർഷങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ അഡ്രിയാന തന്റെ കുടുംബത്തോട് ചേരുകയും ചെയ്തു. അർജന്റീനയിൽ 1976 മുതൽ 1983 വരെ നീണ്ട പട്ടാളഭരണകാലത്ത് 'മോഷ്ടിക്കപ്പെട്ട' കുഞ്ഞുങ്ങളിലൊരാളാണ് ആഡ്രിയാന. ഇടതുപക്ഷപ്രവർത്തകരായിരുന്നു അവളുടെ അച്ഛനമ്മമാർ. ലാ പ്ലാറ്റ പട്ടണത്തിലെ കോളേജ് പഠനകാലത്ത് പരിചയപ്പെട്ട് വിവാഹിതരായ വയലെറ്റ ഒർട്ടോലനിയും എഡ്ഗാർഡോ ഗാർണിയറും. എട്ടുമാസം ഗർഭിണിയായിരിക്കെ 1976 ഡിസംബറിൽ പട്ടാളം ഒർട്ടോലനിയെ പിടികൂടി. തടവിലായിരിക്കെ 1977 ജനുവരിയിൽ അവർ ആഡ്രിയാനയെ പ്രസവിച്ചു. ഭാര്യയെയും മകളെയും തേ
ബ്യൂണസ് അയേഴ്‌സ്: ഒരു കുറവും അറിയിക്കാതെയാണ് അഡ്രിയാനയെ അച്ഛനമ്മമാർ വളർത്തിയത്. പക്ഷെ അടുത്തകാലത്ത് അച്ഛനും അമ്മയും മരിച്ചതോടെയാണ് അവർ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്. ഇത്രയും കാലം താൻ സ്‌നേഹിച്ചിരുന്നവർ തന്റെ സ്വന്തം അച്ഛനും അമ്മയും അല്ലെന്ന്. കൈക്കുഞ്ഞായിരിക്കുമ്പോൾ ആരിൽ നിന്നോ തന്നെ അവർ മോഷ്ടിച്ച് എടുത്തതാണെന്നും.
ആ യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ ആഡ്രിയാന ഇറങ്ങി, നാൽപ്പതാം വയസ്സിൽ സ്വന്തം അച്ഛനമ്മമാരെ തേടി. വർഷങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ അഡ്രിയാന തന്റെ കുടുംബത്തോട് ചേരുകയും ചെയ്തു. അർജന്റീനയിൽ 1976 മുതൽ 1983 വരെ നീണ്ട പട്ടാളഭരണകാലത്ത് 'മോഷ്ടിക്കപ്പെട്ട' കുഞ്ഞുങ്ങളിലൊരാളാണ് ആഡ്രിയാന. ഇടതുപക്ഷപ്രവർത്തകരായിരുന്നു അവളുടെ അച്ഛനമ്മമാർ.
ലാ പ്ലാറ്റ പട്ടണത്തിലെ കോളേജ് പഠനകാലത്ത് പരിചയപ്പെട്ട് വിവാഹിതരായ വയലെറ്റ ഒർട്ടോലനിയും എഡ്ഗാർഡോ ഗാർണിയറും. എട്ടുമാസം ഗർഭിണിയായിരിക്കെ 1976 ഡിസംബറിൽ പട്ടാളം ഒർട്ടോലനിയെ പിടികൂടി. തടവിലായിരിക്കെ 1977 ജനുവരിയിൽ അവർ ആഡ്രിയാനയെ പ്രസവിച്ചു. ഭാര്യയെയും മകളെയും തേടിനടന്ന ഗാർണിയറെയും പട്ടാളം ജയിലിലടച്ചു. ഗാർണിയറും ഒർട്ടോലനിയും പിന്നീടൊരിക്കലും തമ്മിൽക്കണ്ടില്ല. പട്ടാളഭരണകാലത്ത് കാണാതായ 30,000 പേരിൽ അവരുടെ പേരും ചേർക്കപ്പെട്ടു.
ഗാർണിയറുടെ അമ്മ പേരക്കുട്ടിയെക്കുറിച്ചുള്ള അന്വേഷണം തുടർന്നു. ആരുടെയോ മകളായിവളർന്ന ആഡ്രിയാന കഴിഞ്ഞദിവസം മുത്തശ്ശിയോട് ഫോണിൽ സംസാരിച്ചു. കാണാതായ പേരക്കുട്ടികളെ തേടുന്നതിനായി മുത്തശ്ശിമാരുണ്ടാക്കിയ 'ഗ്രാൻഡ്മദേഴ്സ് ഓഫ് പ്ലാസ ഡി മയോ' വഴിയാണ് ആഡ്രിയാന ബന്ധുക്കളെ കണ്ടെത്തിയത്. ഈ സംഘടനവഴി ബന്ധുക്കളുമായിച്ചേരുന്ന 126-ാമത്തെ 'കുട്ടി'യാണവർ.