- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെ കോപ്പിയടി രംഗങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ; ജയസൂര്യ ചിത്രം ആട് ഒരു ഭീകരജീവിയും ദിലീപ് ചിത്രം ആഗതനും കോപ്പിയടിയോ? വിഡിയോ പുറത്ത് വിട്ട് ട്രോളർമാർ
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചൂടൻ പരിഹാസത്തിലൂടെ വിമർശിക്കാൻ ഈ ട്രോളുകൾ മുൻപന്തിയിലാണ്. ഇപ്പോഴിതാ സിനിമയിലെ കോപ്പിയടി രംഗങ്ങളെ കണ്ടെത്തി വീഡീയോയാക്കി പുറത്ത് വിടുകയാണ് ട്രോളർമാർ. കുറച്ചു ദിവസം മുൻപാണ് ദിലീപ് ചിത്രമായ ആഗതൻ മോഷണമാണെന്ന് ആരോപിച്ച് ഒരു ട്രോൾ വീഡിയോ പുറത്തു വന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണോ എന്തോ ഇതാ അടുത്ത കോപ്പിയടിക്കഥയും പുറത്തുകൊണ്ടു വന്നിരിക്കുകയാണ് ട്രോളന്മാർ. ഇത്തവണ ആട് ഒരു ഭീകരജീവിയാണ് എന്ന ജയസൂര്യ ചിത്രമാണ് കോപ്പിയടി വിവാദത്തിൽ പെട്ടിരിക്കുന്നത്. ചിത്രം മുഴുവനും അടിച്ചു മാറ്റി എന്നല്ല വീഡിയോ പറയുന്നത്. ചിത്രത്തിലെ മർമ്മ പ്രധാനമായ ഒരു കഥാ സന്ദർഭമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. എവിടെ നിന്നാണ് എന്നതാണ് രസകരമായ കാര്യം. മറ്റൊരു ജയസൂര്യച്ചിത്രത്തിൽ നിന്ന് തന്നെ. ചതിക്കാത്ത ചന്തു എന്ന ജയസൂര്യയുടെ ചിത
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചൂടൻ പരിഹാസത്തിലൂടെ വിമർശിക്കാൻ ഈ ട്രോളുകൾ മുൻപന്തിയിലാണ്. ഇപ്പോഴിതാ സിനിമയിലെ കോപ്പിയടി രംഗങ്ങളെ കണ്ടെത്തി വീഡീയോയാക്കി പുറത്ത് വിടുകയാണ് ട്രോളർമാർ.
കുറച്ചു ദിവസം മുൻപാണ് ദിലീപ് ചിത്രമായ ആഗതൻ മോഷണമാണെന്ന് ആരോപിച്ച് ഒരു ട്രോൾ വീഡിയോ പുറത്തു വന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണോ എന്തോ ഇതാ അടുത്ത കോപ്പിയടിക്കഥയും പുറത്തുകൊണ്ടു വന്നിരിക്കുകയാണ് ട്രോളന്മാർ. ഇത്തവണ ആട് ഒരു ഭീകരജീവിയാണ് എന്ന ജയസൂര്യ ചിത്രമാണ് കോപ്പിയടി വിവാദത്തിൽ പെട്ടിരിക്കുന്നത്.
ചിത്രം മുഴുവനും അടിച്ചു മാറ്റി എന്നല്ല വീഡിയോ പറയുന്നത്. ചിത്രത്തിലെ മർമ്മ പ്രധാനമായ ഒരു കഥാ സന്ദർഭമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. എവിടെ നിന്നാണ് എന്നതാണ് രസകരമായ കാര്യം. മറ്റൊരു ജയസൂര്യച്ചിത്രത്തിൽ നിന്ന് തന്നെ. ചതിക്കാത്ത ചന്തു എന്ന ജയസൂര്യയുടെ ചിത്രത്തിൽ ജയസൂര്യ തന്നെ പറയുന്ന സിനിമാകഥയുടെ ഒരുഭാഗം അതു പോലെ തന്നെ ആട് വിഴുങ്ങി എന്നാണ് ട്രോൾ വീഡിയോ പറയുന്നത്. വയ്യാതെ കിടക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യയെക്കുറിച്ച് ചതിക്കാത്ത ചന്തുവിൽ തിരക്കഥാകൃത്താകാൻ ശ്രമിക്കുന്ന ജയസൂര്യ പറയുന്നുണ്ട്. ഈ രംഗം അതേപടി ആട് ഒരു ഭീകരജീവിയിലും ആവർത്തിക്കുന്നുണ്ട്.
റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് ചതിക്കാത്ത ചന്തു. ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.മിഥുൻ മാനുവൽ തോമസാണ് ആടിന്റെ സംവിധായകൻ. ജയസൂര്യ, സണ്ണി വെയിൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സാന്ദ്ര തോമസ്, വിനായകൻ, രൺജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുമ്പ് ആഗതനിലെ കോപ്പിയടി രംഗവും കോപ്പിയടിയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.സിനിമാപ്രേമികളെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന ബോയിങ് ബോയിങ് സിനിമയിലെ പ്രശസ്താമായൊരു രംഗത്തിൽ നിന്നും ചീന്തിയെടുത്താണ് ആഗതൻ ഉണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.ബോയിങ് ബോയിങിൽ ജഗതി ശങ്കരാടി അവതരിപ്പിക്കുന്ന പത്രാധിപരോട് പറയുന്ന കഥയാണ് പൊടി തട്ടി ആഗതനായി മാറിയതത്രേ. ആഗതൻ കോപ്പിയടിയാണെന്നല്ല, പക്ഷെ ആണെന്ന് ആരും വിശ്വസിച്ച് പോകും ഈ എഡിറ്റിങ് വീഡിയോ കണ്ടാൽ. രണ്ട് ചിത്രങ്ങളിലേയും രംഗങ്ങൾ മനോഹരമായി കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ വൈറലാവുകയാണ്.