- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി കൊള്ള എന്നൊക്കെ; ചമ്മൽ എന്ന പദമില്ല ഐസക്കിന്റെ നിഘണ്ടുവിൽ; കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചനും! സാലറി ചലഞ്ചിൽ സർക്കാരിനെതിരെ വിമർശനവുമായി അഡ്വ.എ.ജയശങ്കർ
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായുള്ള സാലറി ചലഞ്ചിനെ ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ സർവീസ് സംഘടനകൾ പോരിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുഗുണ്ടാപ്പിരിവാണെന്ന് ആരോപിച്ചിരുന്നു. ഹൈക്കോടതിയും ഇപ്പോൾ സർക്കാരിനെതിരെ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. ശബരിമല -നിലയ്ക്കൽ റൂട്ടിൽ ബസ് ചാർജ് 40 രൂപ ആയി ഉയർത്താനുള്ള കെഎസ്ആർടിസി തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ടോമിൻ.ജെ.തച്ചങ്കരിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പശ്ചാത്തലത്തിൽ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സൻജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുള്ളൂ. എന്നാൽ, അതുതന്നെ ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊള്ള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു. ചമ്മൽ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവിൽ. അദ്ദേഹം സാലറി ചലഞ്ചിന
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായുള്ള സാലറി ചലഞ്ചിനെ ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ സർവീസ് സംഘടനകൾ പോരിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുഗുണ്ടാപ്പിരിവാണെന്ന് ആരോപിച്ചിരുന്നു. ഹൈക്കോടതിയും ഇപ്പോൾ സർക്കാരിനെതിരെ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. ശബരിമല -നിലയ്ക്കൽ റൂട്ടിൽ ബസ് ചാർജ് 40 രൂപ ആയി ഉയർത്താനുള്ള കെഎസ്ആർടിസി തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ടോമിൻ.ജെ.തച്ചങ്കരിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പശ്ചാത്തലത്തിൽ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സൻജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുള്ളൂ.
എന്നാൽ, അതുതന്നെ ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊള്ള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു. ചമ്മൽ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവിൽ. അദ്ദേഹം സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെൻഷൻ ചലഞ്ച് അവതരിപ്പിക്കുന്നു. സർവീസ് പെൻഷൻകാർ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം. അടുത്ത ഘട്ടത്തിൽ ക്ഷേമ പെൻഷനുകൾക്കും ഇത് ബാധകമാക്കും.
സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്‌വിറ്റി ചലഞ്ച് ആയിരിക്കും. ഈ വർഷം സേവനത്തിൽ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതൽ ആനുകൂല്യത്തിന്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതൽ കൂട്ടും.
അടിക്കുറിപ്പ്: കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: നിലക്കൽ- പമ്പ റൂട്ടിൽ ചാർജ് കൂട്ടി. കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചൻ!