കൊച്ചി:പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള തീരുമാനം സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ വിമസ്സമ്മത പത്രം നൽകാത്തവരുടെ ശമ്പളം പിടിച്ചുവാങ്ങും എന്ന വ്യവസ്ഥയും ഹൈക്കോടതി സ്‌റ്റേ ചെയതു. ഈ പശ്ചാത്തലത്തിൽ സർക്കാരിന്റെ ബ്രൂവറി ചലഞ്ചിന് പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായെന്ന് പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നൽകാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി.

ദേവസ്വം ബോർഡുകളിലെയും സഹകരണ സംഘങ്ങളിലെയും സാലറി ചലഞ്ച് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. എയ്ഡഡ് സ്‌കൂൾ, പ്രൈവറ്റ് കോളേജ് അദ്ധ്യാപകർ മുക്കാലും ധൈര്യസമേതം നോ പറഞ്ഞു. സാലറി ചലഞ്ച് പാളീസായെന്നു കരുതി ഖേദിക്കാനില്ല. മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഒക്ടോബർ 17മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ അരങ്ങേറുകയാണ്. നമ്മൾ അതിജീവിക്കും