കൊച്ചി: ശബരിമല വിഷയത്തിൽ അജണ്ട സെറ്റ് ചെയ്തതത് ബിജെപിയാണെന്നും തങ്ങൾ നിശ്ചയിച്ചത് പോലെയാണ് കാര്യങ്ങൾ നടന്നതെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അയോധ്യയാണ് ശബരിമലയെന്നും അഭിനവ അദ്ധ്വാനിയാണ് അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ

മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയൻ സോഷ്യലിസം മുതലായ സിദ്ധാന്തങ്ങളുമായി 1984ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പൊളിഞ്ഞു പാളീസായി; സ്വന്തം വീടിരിക്കുന്ന ഗ്വാളിയറിൽ അടൽ ബിഹാരി വാജ്‌പേയി രണ്ടര ലക്ഷം വോട്ടിനു തോറ്റു തുന്നംപാടി എന്നാണ് ചരിത്രം. തുടർന്ന് പാർട്ടി അധ്യക്ഷനായ അദ്വാനി രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ചു. രഥയാത്ര നടത്തി പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായി, പള്ളിപൊളിച്ചു ഭരണകക്ഷിയായി.

രാമതരംഗം ഏശാതെ പോയ കേരളത്തിൽ അയ്യപ്പ തരംഗം അലയടിക്കുകയാണ്. ശ്രീധരൻ പിള്ളയാണ് സെന്റർ ഫോർവേഡ്, ഇടതു വിങ്ങിൽ തന്ത്രി രാജീവര്, വലതു വിങ്ങിൽ പന്തളം തമ്പുരാൻ. മിഡ്ഫീൽഡിൽ നിറഞ്ഞു കളിക്കുന്നത് സുകുമാരൻ നായർ, ഡീപ് ഡിഫൻസിൽ തുഷാർ വെള്ളാപ്പള്ളി, ഗോൾ വല കാക്കുന്നത് പൂഞ്ഞാർ വ്യാഘ്രം പിസി ജോർജ്. റിസർവ് ബെഞ്ചിൽ രമേശ് ചെന്നിത്തല. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയും മാണിസാറും.

പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന അയോധ്യയിൽ ആരാധന അനുവദിച്ച് അദ്വാനിക്കു കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധി; ശബരിമല വിഷയം ആളിക്കത്തിക്കാൻ കർപ്പൂരമാകുന്നത് സഖാവ് പിണറായി വിജയൻ.

സ്വാമിയേ ശരണമയ്യപ്പാ