- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടിച്ചത് പിണറായി കോളടിച്ചത് ചെന്നിത്തലയ്ക്ക്; കെപിസിസി അദ്ധ്യക്ഷനായി ഇനി ആരുവന്നാലും ചെന്നിത്തലയ്ക്ക് പുല്ലാണ്; പിണറായി സഖാവ് ബിജെപിക്ക് വലിയ സഹായമാണ് ചെയ്തതെന്നും അഡ്വ.എ.ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ നടപടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്ക് വലിയ സഹായമാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.സോളാർ റിപ്പോർട്ടിൽ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡിൽ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സോളാർ റിപ്പോർട്ടിൽ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡിൽ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണ്.പിണറായി സഖാവ് മനഃപൂർവമല്ലെങ്കിൽപ്പോലും ബിജെപിക്കു വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. അമിത്ഷായുടെ മകൻ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തിൽ പിടിച്ചു രാഹുൽഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാർ സ്‌റ്റ്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജന്റെ റിപ
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ നടപടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്ക് വലിയ സഹായമാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.സോളാർ റിപ്പോർട്ടിൽ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡിൽ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സോളാർ റിപ്പോർട്ടിൽ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡിൽ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണ്.
പിണറായി സഖാവ് മനഃപൂർവമല്ലെങ്കിൽപ്പോലും ബിജെപിക്കു വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. അമിത്ഷായുടെ മകൻ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തിൽ പിടിച്ചു രാഹുൽഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാർ സ്‌റ്റ്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജന്റെ റിപ്പോർട്ട് പൊക്കിപ്പിടിച്ചാവും ഗുജറാത്തിൽ മോദി പ്രചരണം നടത്തുക. അഴിമതിക്കു മാത്രമല്ല സ്ത്രീപീഡനത്തിനും രാഹുൽ ന്യായം പറയേണ്ടിവരും.
ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോൺഗ്രസിലെ അ ഗ്രൂപ്പുകാർ. കാലം കണക്കു തീർക്കുന്നത് ലീഡർ പരലോകത്തിരുന്ന് കാണുന്നുണ്ടാകും.
അടിക്കുറിപ്പ്:
സരിതയെ പേടിപ്പിച്ചവരുടെയും പീഡിപ്പിച്ചവരുടെയും പണം പിടുങ്ങിയവരുടെയും പട്ടികയിൽ മുൻ മദ്യമന്ത്രി കെ.ബാബുവിന്റെ പേരില്ല.
ബാബു ആളു ഡീസന്റാണ്, ബാക്കി കോൺഗ്രസുകാരെ പോലെയല്ല.